രാജ്യത്തെ എംഎസ്എംഇകളുടെ ഡിജിറ്റല്‍ മുന്നേറ്റത്തെ കൂടുതല്‍ ശക്തിപ്പെടുത്താനായി മുന്‍നിര ടെലികോം സേവനദാതാവായ വിയുടെ സംരംഭകത്വ വിഭാഗമായ വി ബിസിനസ് മുന്‍നിര ഡിജിറ്റല്‍ സേവന ദാതാവായ പേയുവുമായി സഹകരിക്കും. ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് ഡിജിറ്റല്‍ പെയ്‌മെന്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായണ് ഈ സഹകരണം.

പണമടക്കല്‍, ഇപ്പോള്‍ വാങ്ങി പിന്നീടു പണം നല്‍കുന്ന സൗകര്യങ്ങള്‍, വാട്ട്‌സാപ്പുമായുള്ള തടസമില്ലാത്ത സംയോജനം തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ ലഭിക്കും. എംഎസ്എംഇ വിഭാഗങ്ങള്‍ക്കായുള്ള റെഡിഫോര്‍നെക്സ്റ്റ് പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് വി ബിസിനസ് ലഭ്യമാക്കുന്നത്. പ്രതിവര്‍ഷം 65,280 രൂപ മൂല്യമുള്ള നേട്ടങ്ങള്‍ ലഭ്യമാക്കുന്ന ബിസിനസ് പ്ലസ് പ്ലാന്‍ വെറും 349 രൂപയ്ക്ക് വി ലഭ്യമാക്കിയിട്ടുമുണ്ട്.

ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിലുളള തങ്ങളുടെ പ്രതിബദ്ധതയാണ് പേയുവുമായുള്ള തങ്ങളുടെ സഹകരണം വ്യക്തമാക്കുന്നതെന്ന് വോഡഫോണ്‍ ഇന്ത്യ ചീഫ് എന്റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നേവാറ്റിയ പറഞ്ഞു. ബിസിനസ്, ഡിജിറ്റല്‍ ഫിനാന്‍സ് സംബന്ധിച്ച നിരവധി സേവനങ്ങളാണ് ഈ സഹകരണത്തിലൂടെ ലഭ്യമാക്കുന്നതെന്ന് പേയു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനിര്‍ബന്‍ മുഖര്‍ജി പറഞ്ഞു.

Comments are closed.