സാംസങ്ങിനെ പിന്നിലാക്കി സ്മാർട്ട്ഫോൺ വിൽപ്പന പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വിൽപ്പന വർദ്ധിപ്പിക്കുമെന്ന് ഷാവോമി. ആമസോണും ഫ്ലിപ്കാർട്ടും വഴിയാണ് ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ വിൽപ്പന കൂടുതലായി നടക്കുന്നത്. സ്മാർട്ട് ഫോണുകളുടെ 44 ശതമാനം വിൽപ്പനയും ഓൺലൈൻ വഴിയാണ് നടക്കുന്നത്. എന്നാൽ ഓഫ് ലൈൻ വിൽപ്പന പ്രധാനമാണെന്ന് ഷാവോമി വിശ്വസിക്കുന്നു.
കൂടുതൽ വിപണിവിഹിതമുള്ള എതിരാളികൾ ഓഫ് ലൈൻ മാർക്കറ്റുകളിലാണെന്ന് ഷാവോമി ഇന്ത്യാ മേധാവി ബി മുരളികൃഷ്ണൻ പറഞ്ഞു. ഈ വർഷത്തെ ഷാവോമിയുടെ ഇന്ത്യയിലെ വിൽപ്പനയുടെ 34 ശതമാനം റീട്ടെയിൽ സ്റ്റോറുകളിൽ നിന്നാണ്. ഷാവോമി അതിൻ്റെ സ്റ്റോർ ശൃംഖല നിലവിലുള്ള 18,000 ത്തിലും കൂടുതലായി വികസിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സ്റ്റോർ പ്രമോട്ടർമാരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.