തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. അതേസമയം, വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 61 രൂപയായി. അതേസമയം, സംസ്ഥാനത്ത് ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിൽ മാറ്റമില്ല, ഒരു ഗ്രാം ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിപണി വില 90 രൂപയാണ്.

ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 320 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 36,640 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 40 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,580 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്നലെ 25 രൂപ കുറഞ്ഞു. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,785 രൂപയാണ്.

Author

Comments are closed.