ഇന്ത്യയുടെ ഏറ്റവും വലിയ പ്രാദേശിക ഭാഷാ വിനോദ സംവിധാനമായ വിന്‍സോ ലാറ്റിന്‍ അമേരിക്കയുടെ മുന്‍നിര വിദ്യാഭ്യാസ സ്ഥാപനമായ എഫ്ജിവി ഇഎഇഎസ്പിയുമായി കൈകോര്‍ത്തു. ബ്രസീലില്‍ വന്‍ തോതില്‍ മുന്നേറുകയും പ്രാദേശികമായി ജീവനക്കാരെ നിയോഗിക്കുകയും ചെയ്യുന്നതിന് ഇതു വഴിയൊരുക്കും.
മെയ്ഡ് ഇന്‍ ഇന്ത്യ ഗെയിമുകളും സാങ്കേതികവിദ്യയും ലാറ്റിന്‍ അമേരിക്കയില്‍ വിപുലമാക്കാന്‍ വിന്‍സോ 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപവും നടത്തും. ലാറ്റിന്‍ അമേരിക്കയിലെ സുപ്രധാന ഗെയിം ഈവന്റായ ഗെയിംസ്കോം ലതാമില് ഇതാദ്യമായി ഒരു ഇന്ത്യന്‍ പവിലിയന് അവതരിപ്പിച്ചു കൊണ്ടാണ് വിന്‍സോ ഈ നീക്കങ്ങള്‍ നടത്തിയത്.
തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്കും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും വന്‍ അവസരങ്ങളാണ് ഈ സഹകരണത്തിലൂടെ ലഭിക്കുകയെന്ന് എഫ്ജിവി പ്രൊഫസര്‍ ഓഫ് മാനേജുമെന്റ് ഡോ. ഉമേഷ് മുഖി പറഞ്ഞു.
Comments are closed.