പ്രഥമദൃഷ്ടിയിൽ ഒട്ടും തന്നെ പരസ്പര ബന്ധമില്ലാത്ത രണ്ട് കാര്യങ്ങളാണ് ഹൈവേകളുടെ വികസനവും ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ തൊഴിലവസരങ്ങളും. എന്നാൽ വരും കാലത്ത് രാജ്യത്തെമ്പാടും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ പോകുന്ന മേഖലകളായി ഇവ രണ്ടും മാറും. വേഗത്തിൽ സഞ്ചരിക്കുവാൻ ഉതകുന്ന റോഡുകളും വേഗതയാർന്ന ഇൻറ്റർനെറ്റ് സേവനവും ഒരു രാജ്യത്തിനെ വികസനത്തിലേക്ക് നയിക്കുന്ന രണ്ട് സുപ്രധാന ഘടകങ്ങളാണ്. അതുകൊണ്ടായിരിക്കാം പണ്ട് അമേരിക്കൻ പ്രസിഡൻറ്റ് ജോൺ എഫ് കെന്നഡി പറഞ്ഞത്, അമേരിക്ക സമ്പന്ന രാഷ്ട്രം ആയതുകൊണ്ടല്ല അമേരിക്കയിലെമ്പാടും അതിവേഗത്തിൽ സഞ്ചരിക്കാവുന്ന വീതിയേറിയ റോഡുകൾ ഉണ്ടായത്, മറിച്ചു നല്ല റോഡുകൾ ഉണ്ടായതുകൊണ്ടാണ് അമേരിക്ക ഒരു സമ്പന്ന രാഷ്ട്രം ആയതെന്ന്.
നാഷണൽ ഹൈവേ നിർമ്മാണത്തിനൊപ്പം അതിവേഗത്തിൽ വികസിച്ച് വരുന്ന ഒരു മേഖലയാണ് രാജ്യവ്യാപകമായുള്ള ടെലികമ്മ്യൂണിക്കേഷനു വേണ്ടിയുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്കിന്റെ നിർമ്മാണവും. വീതിയേറിയ എക്സ്പ്രസ്സ് ഹൈവേകൾ, നാഷണൽ ഹൈവേകൾ, സ്റ്റേറ്റ് ഹൈവേകൾ എന്നിവ നിർമ്മിക്കുന്നതിനോടൊപ്പം അവയുടെ വശങ്ങളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുവാനുള്ള ഡക്റ്റുകളും, അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കാറുണ്ട്. ഹൈവേകളുടെ വശങ്ങളിലായി കേബിൾ ട്രഞ്ചുകൾ സ്ഥാപിച്ചു അതിലൂടെയാണ് അതീവ വേഗതയിലുള്ള വാർത്താവിനിമയം സാധ്യമാക്കുന്ന ഓപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കുകൾ സ്ഥാപിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഹൈവേകളിൽ വരും കാലങ്ങളിൽ കേബിളുകളുടെ മെയിൻറ്റെനെൻസ് ചെയ്യുവാൻ പ്രയാസം ഉണ്ടാവുകയില്ല. പുതിയ കേബിളുകൾ സ്ഥാപിക്കുവാനായി ടാർ ചെയ്ത റോഡുകൾ കിലോമീറ്ററുകളോളം വെട്ടിപൊളിക്കുന്നത് നാം കണ്ടിട്ടുണ്ട്. ഇത് റോഡുകളിലൂടെയുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തെ സാരമായി തന്നെ ബാധിക്കാറുമുണ്ട്. ഇനി ഹൈവേകളുടെ വശങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഡക്റ്റുകൾ വഴിയാണ് കേബിൾ ലേയിങ് വർക്കുകൾ നടക്കുക. അങ്ങനെ വരുമ്പോൾ മെയിൻറ്റെനെൻസിനായി റോഡ് വെട്ടി പൊളിക്കേണ്ട ആവിശ്യം വരുന്നില്ല.
ഇപ്പോൾ കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡ് നിന്നും തെക്കേ അറ്റമായ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാൻ ചുരുങ്ങിയത് പതിനഞ്ചു മണിക്കൂറെങ്കിലും വേണ്ടിവരും. ഏകദേശം 500 കിലോമീറ്റർ ദൂരമാണ് ഈ രണ്ട് സ്ഥലങ്ങൾ തമ്മിലുള്ളത്. ഇതേ ദൂരമുള്ള ബാംഗ്ലൂർ – ഹൈദരാബാദ് യാത്ര വെറും ഒൻപത് മണിക്കൂർ കൊണ്ട് പൂർത്തിയാക്കുവാൻ സാധിക്കും. വീതിയേറിയ ഹൈവേകളുടെ അഭാവമാണ് കേരളത്തിന്റെ വികസനത്തിന് തടസമാകുന്നത്. ഇത് പരിഹരിക്കാനായാണ് ഒട്ടനവധി ഹൈവേകളുടെ നിർമ്മാണ പദ്ധതികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടക്കം കുറിച്ചിരിക്കുന്നത്. 140 കിലോ മീറ്റർ ദൈർഘ്യമുള്ള തിരുവനന്തപുരം – ചേർത്തല ഹൈവേ, കാസർഗോഡ് ഹൈവേ, മാഹീ ബൈപാസ് തുടങ്ങിയ ഹൈവേകളുടെ നിർമ്മാണ പദ്ധതികൾ ഇപ്പോൾ അതിവേഗത്തിൽ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം – കാസർഗോഡ് ആറുവരി പാത അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും അനുബന്ധ സംവിധാനങ്ങളുമാണ് ഇപ്പോൾ നടപ്പിലാക്കിവരുന്നത്. അതുകൊണ്ട് തന്നെ കേബിൾ ഡക്റ്റുകളും, ട്രഞ്ചുകളും സ്ഥാപിച്ചുകൊണ്ട് ഏറ്റവും നൂതനമായ രീതിയിലാണ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കിവരുന്നത്. ഇത്തരം കേബിൾ ട്രെഞ്ചിലൂടെയാണ് ജിയോ, ടാറ്റാ ടെലികോം, എയർടെൽ, വൊഡാഫോൺ, വീ.ഐ തുടങ്ങിയ രാജ്യ വ്യാപകമായി ടെലികോം സംവിധാനങ്ങൾ ഒരുക്കുന്ന കമ്പനികൾ അവരുടെ കേബിൾ ശൃംഖലകൾ സ്ഥാപിക്കുന്നത്. കെ.ഫോൺ, ഏഷ്യാനെറ്റ്, ലോക്കൽ കേബിൾ ടി.വി ഓപ്പറേറ്റേഴ്‌സ് തുടങ്ങിയവർ ടെലിഫോൺ പോസ്റ്റുകളിലൂടെയും ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കുകൾ സ്ഥാപിച്ചുവരുന്നു. രാജ്യമെമ്പാടും ദ്രുതഗതിയിലുള്ള റോഡ് വികസനമാണ് നടക്കുന്നത്, അതിനാൽ സമീപകാലത്തുതന്നെ ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യന്മാർക്ക് വളരെയധികം തൊഴിലവസരങ്ങൾ ഉണ്ടാകും. ഇത് നിലവിലുള്ള ഓപ്ടിക്കൽ ഫൈബർ ടെക്‌നീഷ്യന്മാരുടെ ശമ്പളവർധനവിന് കാരണമാകുകയും ചെയ്യും.
ഇന്ത്യൻ റയിൽവെയുടെ ഉപസ്ഥാപനമായ റെയിൽവയർ ഇന്ത്യയിലുടനീളം റെയിൽ പാളങ്ങൾക്കു സമാന്തരമായി 59,458 കിലോമീറ്ററോളം ഹൈ സ്പീഡ് ഒപ്റ്റിക്കൽ ഫൈബർ നെറ്റ്‌വർക്ക് സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഇന്ത്യ ലിമിറ്റഡ് രാജ്യവ്യാപകമായി 53,200 കിലോമീറ്റർ ദൈർഖ്യത്തിൽ തങ്ങളുടെ ഹൈ വോൾട്ടെജ് ട്രാൻസ്മിഷൻ ടവറുകളിലൂടെ OPGW അല്ലെങ്കിൽ ഒപ്റ്റിക്കൽ ഗ്രൗണ്ട് വയർ എന്ന രീതിയിലൂടെ കേബിൾ നെറ്റ്വർക്കുകൾ സ്ഥാപിച്ചിട്ടുള്ളത്. സാധാരണയായി വളരെ ഉയരമുള്ള 110 KV – 440 KV ടവറുകളിൽ ഇടിമിന്നൽ ഏൽക്കുവാതിരിക്കുവാനായി സ്ഥാപിക്കുന്ന മിന്നൽ രക്ഷാചാലകമായി ഉപയോഗിക്കുന്ന കമ്പികൾക്കുള്ളിലൂടെ ഓപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്ന രീതിയാണിത്. നിലവിലുള്ള ടവറുകളിലൂടെ കേബിൾ സ്ഥാപിക്കുവാനാകുന്നതിനാൽ മറ്റു മാർഗങ്ങളെ അപേക്ഷിച്ചു ഈ രീതിയിൽ ഓപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനുള്ള ചിലവുകൾ വളരെയധികം കുറക്കുവാനാകും. മണ്ണിനടിയിലൂടെയുള്ള കേബിൾ ടക്റ്റുകളിലൂടെയും, പോസ്റ്റുകളിലൂടെയും, കടലിനടിയിലൂടെയുമൊക്കെ ഒപ്റ്റിക്കൽ കേബിളുകൾ സ്ഥാപിച്ചുവരുന്നുണ്ട്. ലോകത്തുള്ള എല്ലാ വികസിതരാജ്യങ്ങളും ഒപ്റ്റിക്കൽ ഫൈബർ കേബിളുകളാൽ പരസ്പര ബന്ധിതമാണ്, ഈ കാരണങ്ങൾ കൊണ്ട് തന്നെ വരും കാലത്ത് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുന്ന മേഖലയായി ഒപ്റ്റിക്കൽ ഫൈബർ മേഖല മാറും. ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ ട്രെയിനിങ് നേടിയ ഒരു തുടക്കക്കാരനുപോലും പ്രതിമാസം 15000 രുപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നുണ്ട്. സൂപ്പർവൈസർ തലത്തിലേക്ക് എത്തിയാൽ ശമ്പളം 35000 രുപാ വരെ എത്തും.
ഒപ്റ്റിക്കൽ ഫൈബർ മേഖലയിൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ എഞ്ചിനീയറിംഗ് (IASE). ഇവിടെ പഠിക്കുന്ന സ്റ്റുഡൻസിന് 100 % പ്ലേസ്മെൻറ്റ് ഉറപ്പ് നൽകുന്നുണ്ട്. എസ്.എസ്.എൽ.സി മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ച വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് ചേരാവുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് പഠനാന്തരം പ്ളേസ്സ്മെൻറ്റ് ലഭിച്ചതിന് ശേഷം ഇൻസ്റ്റാൾമെൻറ്റായി ഫീസ് അടക്കുവാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കായി സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. http://www.iasetraining.org അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/+918943301833
Comments are closed.