പുതിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോകുന്ന കൂട്ടുകാർ പരസ്പരം ചിത്രങ്ങൾ പകർത്തും, സ്വാഭാവികമാണ്. അതുപോലെയാണിപ്പോൾ ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും. പ്രജ്ഞാന്‍റെ ചിത്രങ്ങളും വീഡിയോകളും വിക്രം നേരത്തെ തന്നെ പകർത്തിയിരുന്നെങ്കിലും, ഇതാദ്യമായി വിക്രം ലാൻഡറിനെ ചിത്രം പ്രജ്ഞാൻ പകർത്തിയിരിക്കുകയാണ്. ഐഎസ്ആർഒയാണ് ‘സ്മൈൽ പ്ലീസ്’ എന്ന തലക്കെട്ടോടെ ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

റോവറിലുള്ള നാവിഗേഷൻ ക്യാമറ (NavCam) ഉപയോഗിച്ചാണ് ചിത്രം പകർത്തിയതെന്നും ഐഎസ്ആർഒ അറിയിക്കുന്നു.

പ്രതീക്ഷിക്കുന്ന പതിനാലു ദിവസത്തെ ആയുസിൽ പകുതിയും പൂർത്തിയാക്കിയിരിക്കുകയാണ് വിക്രമും പ്രജ്ഞാനും. സൗരോർജത്തിലാണ് രണ്ടും പ്രവർത്തിക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ 54 ഡിഗ്രി ചൂടുള്ള സമയത്തായിരിക്കും ഇതു രണ്ടും സുഗമമായി പ്രവർത്തിക്കുക. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകലിനു ശേഷം അവിടെ സൂര്യനസ്തമിക്കുന്നതോടെ വിക്രമിനെയും പ്രജ്ഞാനെയും സ്ലീപ്പ് മോഡിലാക്കും. ഭൂമിയിലെ 14 ദിവസം നീളുന്ന ചന്ദ്രനിലെ ഒരു രാത്രി പുലരുമ്പോൾ ഒരു പക്ഷേ, മറ്റൊരു 14 ദിവസം കൂടി പ്രവർത്തിക്കാനുള്ള ഊർജം ശേഷിച്ചേക്കാമെന്നാണ് പ്രതീക്ഷ.

Comments are closed.