ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് പുതിയ നീക്കവുമായി രംഗത്ത്. അദാനി എയർപോർട്ട് ഹോൾഡിംഗ്സിനെ വേർപെടുത്തി ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്സിനെ വേർപെടുത്താനാണ് തീരുമാനം. അദാനി എന്റർപ്രൈസസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് എയർപോർട്ട് ബിസിനസ് വിഭാഗമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ്. 2025-ന്റെ അവസാനമോ, 2026-ന്റെ ആദ്യമോ ലിസ്റ്റിംഗ് ഉണ്ടാകാൻ സാധ്യതയുണ്ട്.

ലിസ്റ്റിംഗ് വിജയകരമായി പൂർത്തിയാക്കുന്നതോടെ അദാനി ഗ്രൂപ്പിൽ നിന്ന് ഓഹരി വിപണിയിലേക്ക് എത്തുന്ന പതിനൊന്നാമത്തെ കമ്പനിയായി അദാനി എയർപോർട്ട് ഹോൾഡിംഗ്സ് മാറും. അദാനി എന്റർപ്രൈസസിൽ നിന്ന് ഹൈഡ്രജൻ, എയർപോർട്ട്, സെന്റർ തുടങ്ങിയ ബിസിനസുകൾ 2025-നും 2028-നും ഇടയിൽ വേർപ്പെടുത്തുമെന്ന് ഈ വർഷം ജനുവരിയിൽ അദാനി ഗ്രൂപ്പ് സൂചനകൾ നൽകിയിരുന്നു. രാജ്യത്തെ എട്ടോളം എയർപോർട്ടുകളിലായി ഗതാഗത, ചരക്ക് നീക്ക ബിസിനസിനാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് നേതൃത്വം നൽകുന്നത്. നിലവിൽ, നവി മുംബൈ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്.

Comments are closed.