പാസ്വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് തന്നെ പാസ് കീ സംവിധാനവുമായി ബന്ധപ്പെട്ട സൂചനകൾ മെറ്റ പങ്കുവെച്ചിരുന്നു. എന്നാൽ, ഇത്തവണ പാസ് കീ സംവിധാനം ബീറ്റ ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ട്.
പാസ് കീ സംവിധാനം എത്തുന്നതോടെ ഉപഭോക്താക്കൾക്ക് പാസ്വേർഡുകൾ ഓർത്തുവയ്ക്കാനുള്ള പ്രയാസം ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ, നിങ്ങളുടെ അനുവാദമില്ലാതെ മറ്റാർക്കും വാട്സ്ആപ്പ് തുറക്കാനും സാധിക്കുകയില്ല. ഐഫോണിലെ ഏക ബയോമെട്രിക് സംവിധാനമായ ഫേസ് ഐഡി സംവിധാനവും ഇത് പിന്തുണയ്ക്കുന്നതാണ്. ഗൂഗിൾ, ആപ്പിൾ തുടങ്ങിയവ ഇതിനോടകം തന്നെ തങ്ങളുടെ ബ്രൗസറുകളിൽ പാസ് കീ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഡിവൈസ് ഓതന്റിക്കേഷന് വേണ്ടിയാണ് ഗൂഗിൾ പാസ് കീ സംവിധാനം അവതരിപ്പിച്ചത്
Comments are closed.