വാട്സ്ആപ്പ് മാസങ്ങൾക്കു മുൻപ് അവതരിപ്പിച്ച ഫീച്ചറാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ രീതിയിലുള്ള ജനപ്രീതിയാണ് കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റ് സ്വന്തമാക്കിയത്. സാധാരണയുള്ള ഗ്രൂപ്പുകളിൽ നിന്നും വ്യത്യസ്ഥമായി കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ഉപഭോക്താക്കളുടെ ഐഡന്റിറ്റിക്ക് പ്രത്യേകം പ്രാധാന്യം നൽകുന്നുണ്ട്. അതിനാൽ, അഡ്മിന്മാർക്ക് മാത്രമാണ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ അംഗങ്ങളെ ചേർക്കാൻ സാധിച്ചിരുന്നത്. ഇത്തവണ അഡ്മിന്മാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകുന്ന ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകിയിരിക്കുന്നത്.

പുതിയ ഫീച്ചർ അനുസരിച്ച്, കമ്മ്യൂണിറ്റി ഗ്രൂപ്പ് ചാറ്റിൽ അംഗങ്ങളെ ചേർക്കാൻ അധികാരമുള്ള ഉപഭോക്താക്കൾ ആരൊക്കെയാണെന്ന് അഡ്മിന്മാർക്ക് തിരഞ്ഞെടുക്കാൻ സാധിക്കും. ടോഗിളിലാണ് പുതിയ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്. അഡ്മിന്മാർ എവെരി വൺ തിരഞ്ഞെടുക്കുകയാണെങ്കിൽ, ഗ്രൂപ്പിലെ ഏത് അംഗത്തിന് വേണമെങ്കിലും പുതിയ ആളുകളെ കമ്മ്യൂണിറ്റി ഗ്രൂപ്പിലേക്ക് ചേർക്കാൻ സാധിക്കും. ഇൻവൈറ്റ് ലിങ്ക് ഇല്ലാതെയാണ് ഈ സംവിധാനം ലഭ്യമാകുക. ആദ്യ ഘട്ടത്തിൽ ഐഒഎസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറിൽ നിന്ന് അപ്ഡേറ്റഡ് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് പുതിയ ഫീച്ചർ ലഭിക്കും.

Comments are closed.