ആഗോള വിപണിയിൽ അടുത്തിടെ ചുവടുകൾ ശക്തമാക്കിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിംഗിന്റെ ലോകത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് സെന്റർ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. ബെംഗളൂരുവിലാണ് നത്തിംഗിന്റെ എക്സ്ക്ലൂസീവ് സെന്റർ സ്ഥിതി ചെയ്യുന്നത്. രാജ്യത്തുടനീളം 300-ലധികം സർവീസ് സെന്ററുകൾ ഉണ്ടെങ്കിലും, ഇതാദ്യമായാണ് എക്സ്ക്ലൂസീവ് സർവീസ് സെന്ററിന് രൂപം നൽകുന്നത്. സ്മാർട്ട്ഫോൺ സർവീസ് വെറും രണ്ട് മണിക്കൂറിനകം ചെയ്ത് നൽകുമെന്നതാണ് എസ്ക്ലൂസീവ് സെന്ററിന്റെ പ്രധാന പ്രത്യേകത. അതിന് സാധിച്ചില്ലെങ്കിൽ, പകരം മറ്റൊരു ഫോൺ ഉപഭോക്താവിന് നൽകുന്നതാണ്.

അടുത്ത ഘട്ടത്തിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ പോലെയുള്ള നഗരങ്ങളിൽ എക്സ്ക്ലൂസീവ് സെന്ററുകൾ ആരംഭിക്കാൻ നത്തിംഗ് പദ്ധതിയിടുന്നുണ്ട്. 2024 ആകുമ്പോഴേക്കും എക്സ്ക്ലൂസീവ് സെന്ററുകളുടെ എണ്ണം 20 ആയി ഉയർത്താനാണ് കമ്പനിയുടെ നീക്കം. നിലവിൽ, രാജ്യത്തെ 19,000 പിൻകോഡുകളിൽ പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യം നത്തിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനുപുറമേ, ഫോൺ വാങ്ങി 7 ദിവസത്തിനകം അവ എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ നിന്ന് മാറ്റി വാങ്ങാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഉപഭോക്താക്കൾക്കായി നത്തിംഗ് സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്.

Comments are closed.