പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണുകളിലും വൈകാതെ തന്നെ വാട്‌സ്ആപ്പ് സേവനം ലഭിക്കില്ല. ഒക്ടോബർ 24ന് ശേഷം പഴയ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ലെന്ന് മെറ്റ അറിയിച്ചു.
പുതിയ ഫീച്ചറുകൾ വികസിപ്പിക്കുന്നതിനും ഉപയോക്താക്കൾക്ക് നൽകുന്ന സേവനം മെച്ചപ്പെടുത്തുന്നതിനുമാണ് പഴയ സ്മാർട്ട്ഫോൺ സേവനം അവസാനിപ്പിക്കാൻ വാട്സ്ആപ്പ് തീരുമാനിച്ചത്. പഴയ സ്മാർട്ട്ഫോണുകളിൽ പുതിയ സുരക്ഷാ അപ്ഡേറ്റുകൾക്കുള്ള സാധ്യത കുറവാണ്. കൂടാതെ ഏറെ പരിഷ്‌കരണങ്ങൾ നടപ്പിലാക്കിയ വാട്ട്‌സ്ആപ്പ് പ്രവർത്തിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെ അഭാവവും നിലവിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് കുറച്ചുപേർ മാത്രം ഇപ്പോൾ ഉപയോഗിക്കുന്ന ഈ സ്മാർട്ട്ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.
നിലവിൽ 4.1നും അതിന് ശേഷിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളെ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഒക്ടോബർ 24ന് ശേഷം 5.0നും അതിന് ശേഷമുള്ള ആൻഡ്രോയിഡ് വേർഷനുകളെ മാത്രമേ വാട്‌സ്ആപ്പ് സപ്പോർട്ട് ചെയ്യുകയുള്ളൂ എന്നാണ് കമ്പനി അറിയിച്ചത്. പഴയ വേർഷനിലാണ് ആൻഡ്രോയിഡ് ഫോൺ പ്രവർത്തിക്കുന്നതെങ്കിൽ ഒന്നെങ്കിൽ ആൻഡ്രോയിഡ് 5.0 ലേക്ക് ഡിവൈസ് അപ്ഡേറ്റ് ചെയ്യുക. അല്ലെങ്കിൽ പുതിയ പതിപ്പിലേക്ക് മാറ്റാനാണ് കമ്പനി പറയുന്നത്. അല്ലാത്തപക്ഷം ഒക്ടോബർ 24ന് ശേഷം സാംസങ്, എൽജി, സോണി, തുടങ്ങിയ കമ്പനികളുടെ പഴയ ഫോണുകളിൽ വാട്സ്ആപ്പ് സന്ദേശങ്ങൾ അയക്കാനോ സ്വീകരിക്കാനോ സാധിക്കുകയില്ല. കോൾ ചെയ്യാനും സാധിക്കില്ല.
Comments are closed.