രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന് കോടികളുടെ പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 12.2 കോടി രൂപ ഐസിഐസിഐ ബാങ്കിന് പിഴ ചുമത്തിയത്. വായ്പ നിയമങ്ങൾ ലംഘിച്ചതിനും, തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനുമാണ് റിസർവ് ബാങ്കിന്റെ നടപടി. ആർബിഐ ഇതുവരെ ചുമത്തിയതിൽ വച്ച് റെക്കോർഡ് പിഴയാണ് 12.2 കോടി രൂപ. കൊട്ടക് മഹീന്ദ്ര ബാങ്കിനും പിഴ ചുമത്തിയിട്ടുണ്ട്. വായ്പാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് 4 കോടി രൂപ പിഴ ചുമത്തിയിരിക്കുന്നത്.

നടപ്പു സാമ്പത്തിക സ്വകാര്യ വർഷത്തിൽ നിന്ന് മൊത്തം 12.17 കോടി രൂപ പിഴ ഇനത്തിൽ ആർബിഐ ഈടാക്കി. ഈ തുകയേക്കാൾ കൂടുതലാണ് ഇത്തവണ ഐസിഐസിഐ ബാങ്കിന് മാത്രമായി ചുമത്തിയ പിഴ. ഇതിനു മുൻപ് എച്ച്ഡിഎഫ്സി ബാങ്കിനാണ് ആർബിഐ ഏറ്റവും ഉയർന്ന പിഴ ചുമത്തിയത്. വാഹന വായ്പകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് അന്ന് 10 കോടി രൂപ പിഴ ചുമത്തിയത്.

ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തുന്നതിനായി 2020, 2021 കാലയളവിലെ ഇടപാടുകൾ ആർബിഐ പരിശോധിച്ചിട്ടുണ്ട്. ഇതിൽ ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച്, വായ്പ നൽകുന്ന രണ്ട് ഡയറക്ടർ ബോർഡ് സ്ഥാനങ്ങൾ വഹിക്കുന്ന കമ്പനികൾക്ക് ബാങ്ക് വായ്പ നൽകിയതായി ആർബിഐ കണ്ടെത്തി. ഇതിനുപുറമേ, തട്ടിപ്പുകൾ കൃത്യസമയത്ത് ആർബിഐയെ അറിയിക്കുന്നതിലും ഐസിഐസിഐ ബാങ്ക് പരാജയപ്പെട്ടിട്ടുണ്ട്.

Comments are closed.