ആർക്കും പിടിതരാതെ സ്വന്തം ഇഷ്ടത്തിന് ചാഞ്ചാടുകയാണ് സ്വർണവില. ഇന്നലെ കുറഞ്ഞാൽ ഇന്ന് കൂടും. ഇനി ഇന്ന് കൂടിയാലോ നാളെ കുറയും. ചിലപ്പോൾ മാറ്റമില്ലാതെ തുടരും. അങ്ങനെ കൂടിയും കുറഞ്ഞും സ്വർണം ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂട്ടുന്നു. ഇതേ ചാഞ്ചാട്ടം തുടരുകയാണെങ്കിൽ വലിയ അളവിൽ സ്വർണം വാങ്ങാനിരുന്നവരാണ് ആകെ പെട്ടുപോകുന്നത്.
വില വർധനവിന് കാരണം
ഓഹരി വിപണികളുടെ തളര്‍ച്ചയില്‍സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപം ഒഴുകുന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ മുകളില്‍ തുടരുമ്പോഴും പണപ്പെരുപ്പ ആശങ്കകള്‍ഒഴിയാത്തത് സ്വര്‍ണത്തെ മുകളിൽ നിലനിര്‍ത്തുന്നു. ചൈനയും, ഇന്ത്യയും അടക്കമുള്ള ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍സ്വര്‍ണത്തില്‍നിക്ഷേപം വര്‍ധിപ്പിക്കുന്നതും വില വര്‍ധിക്കാൻ കാരണമായി
സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
ഇന്നത്തെ സ്വർണവില
ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണ വിലയിൽ വർധന. ഇന്ന് പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് വില ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,600 രൂപയും, ഗ്രാമിന് 6,700 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്. ജൂലൈ 1-ആം തിയ്യതിയാണ് ഈ മാസത്തെ താഴന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6625 രൂപയുമായിരുന്നു വില.
ആഭരണം വാങ്ങാൻ കൂടുതൽ നൽകണം
സ്വർണവില മുകളിലേക്ക് ഉയർന്ന സാഹച്യരത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരുമെന്ന് അറിയാമോ. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.
Comments are closed.