ഇലോണ്‍ മസ്കിന്റെ സമ്പത്തും തകര്‍ന്നടിയുന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ ഇലോണ്‍ മസ്കിന്റെ സമ്പത്തില്‍ വലിയ ഇടിവാണുണ്ടായത്. 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്കിന്റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു.
ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ വില്പനയും ലാഭവും കുറഞ്ഞതോടെയാണ് ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞത്. ഇതാണ് മസ്കിന് തിരിച്ചടിയായത്. ടെസ്ലയുടെ ഓഹരികളില്‍ 20 ശതമാനം ഇടിവാണുണ്ടായത്.
ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആകെ സമ്പത്ത് 2023 അവസാനത്തോടെ 1.47 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും ജൂണ്‍ അവസാനത്തോടെ 1.66 ട്രില്ല്യണ്‍ ഡോളറായി വര്‍ധിച്ചതിനിടെയാണ് മസ്കിന് സമ്പത്തില്‍ ഇടിവുണ്ടായിരിക്കുന്നത്.
Comments are closed.