സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 280 രൂപയാണ് പവന് കൂടിയത്. ഇതോടെ വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 54,280 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6785 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5630 രൂപയാണ്.

ആഗോള വിപണികളിലെ വിലവര്‍ധനയാണ് നിലവില്‍ പ്രാദേശിക വിപണികളില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.38 ഡോളര്‍ വില കൂടി 2,426.83 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. മൂന്നു ദിവസം വിലമാറ്റമില്ലാതെ തുടര്‍ന്ന ശേഷം ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു.

ഈ മാസം ഇതുവരെ സ്വര്‍ണം പവന് 1,280 രൂപ കൂടിയിട്ടുണ്ട്. 53,000 രൂപയില്‍ മാസം തുടങ്ങിയ സ്വര്‍ണമാണ് നിലവില്‍ 54,280ല്‍ എത്തി നില്‍ക്കുന്നത്.ഈ മാസത്തെ ഏറ്റവും താഴ്ന്ന സ്വര്‍ണ നിരക്ക് ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ 53,000 രൂപയാണ്. ഇന്ന് 54,280 രൂപ രേഖപ്പെടുത്തിയതോടെ സ്വര്‍ണം മാസത്തെ ഏറ്റവും മികച്ച നിലവാരത്തിലെത്തി.

അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 99 രൂപയാണ്.

Comments are closed.