സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യേ’ എന്ന അവസ്ഥയിലാണ് ആഭരണപ്രേമികൾ. കാരണം വേറെ ഒന്നുമല്ല, സംസ്ഥാനത്തെ സ്വർണവില തുടർച്ചയായി കുറയുകയാണ്. 17-ആം തീയ്യതി 55,000 രൂപയിലെത്തിയ പവന്റെ വില എന്നാൽ കഴിഞ്ഞ മൂന്ന് ദിവസമായി തുടർച്ചയായി കുറഞ്ഞു. വരും ദിവസങ്ങളിലും സ്വർണവില താഴേക്കിറങ്ങിയാൽ അത് ആഭരണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമായിരിക്കും.
ഇന്നത്തെ വില
പവന് 54,520 രൂപ എന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്നകലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 280 രൂപയും, ഗ്രാമിന് 35 രൂപയുമാണ് വില താഴ്ന്നിരിക്കുന്നത്. അതോടെ ഒരു പവൻ സ്വർണത്തിന് 54,240 രൂപയും, ഗ്രാമിന് 6,780 രൂപയുമാണ് വില.
കഴിഞ്ഞ ബുധനാഴ്ച്ച ആഗോള സ്വർണ്ണ വില ചരിത്രത്തിലെ ഉയർന്ന നിരക്കായ 2,483.60 ഡോളറിലേക്ക് ഉയർന്നിരുന്നു. ഇക്കഴിഞ്ഞ വാരത്തിന്റെ ആദ്യ പകുതിയിൽ മാത്രം 3% ഉയർച്ചയാണ് വിലയിലുണ്ടായിരിക്കുന്നത്. എന്നാൽ പിന്നീട് വൻ തോതിൽ ലാഭമെടുപ്പ് നടന്നതാണ് വില തിരിച്ചിറങ്ങാൻ കാരണം.
ആഗോള സ്വർണ്ണവില
ആഗോള തലത്തിൽ, കനത്ത ഇടിവിലാണ് സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ ക്ലോസിങ് നടത്തിയിരിക്കുന്നത്. ട്രോയ് ഔൺസിന് 41.05 ഡോളർ (1.68%) താഴ്ന്ന് 2,400.78 ഡോളർ എന്നതാണ് നിരക്ക്.
ആഭരണം വാങ്ങാൻ എത്ര നൽകണം..?
പവന്റെ വില തുടർച്ചയായി കുറഞ്ഞ സാഹചര്യത്തിൽ വലിയ അളവിൽ സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാണ്. സ്വർണാഭരണം വാങ്ങുമ്പോൾ പവന്റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും
അഡ്വാന്‍സ് ബുക്കിംഗ് നല്ലതാണ്
നിലവിലെ ആഗോള സ്വര്‍ണവിപണി ട്രെന്ഡുകള്വരും ദിവസങ്ങളിലും സ്വര്‍ണവില ചാഞ്ചാടുമെന്ന സൂചന നല്കുന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു പ്രധാന ഘടകമാണ്. യുഎസ് ഫെഡ് യോഗം അടുക്കുന്തോറും അസ്ഥിരത വര്‍ധിക്കാം. അതുകൊണ്ടു തന്നെ വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതാണ് നല്ലത്. കാരണം പവന്റെ വിലയിൽ വർധനവുണ്ടായാൽ അതുവഴി ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാൻ അഡ്വാന്‍സ് ബുക്കിംഗ് സഹായിക്കും. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത
Comments are closed.