മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവും കണക്കിലെടുത്ത്, പോസ്റ്റ്‌ ഓഫീസ് സേവിങ്സ് പദ്ധതികൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്കായി നിരവധി സമ്പാദ്യ പദ്ധതികൾ ഇവിടെ പ്രവർത്തിക്കുന്നു. പോസ്റ്റ്‌ ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. കാരണം, ഈ അഞ്ച് വർഷത്തെ പദ്ധതിയിൽ പണം സുരക്ഷിതമായിരിക്കുന്നതിനോടൊപ്പം, ലാഭവും വളരെ വലുതാണ്.

എല്ലാവരും അവരുടെ വരുമാനത്തിൽ നിന്ന് ലാഭമുണ്ടാക്കാനും, അവരുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതോടൊപ്പം മികച്ച വരുമാനം നേടാനും ആഗ്രഹിക്കുന്നു.ഈ സാഹചര്യത്തിൽ, ഇപ്പോൾ ഏറ്റവും മികച്ചതായ നിരവധി പദ്ധതികൾ പോസ്റ്റ്‌ ഓഫീസ് പരിചയപ്പെടുത്തുന്നു. പ്രത്യേകിച്ചും, പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിയുടെ പലിശ നിരക്ക്, അതിപ്പോൾ 7 ശതമാനത്തിൽ നിന്നും 7.5 ശതമാനമായി ഉയർത്തി. അതുകൊണ്ട് തന്നെ പോസ്റ്റ്‌ ഓഫീസിന്റെ ഈ പദ്ധതി ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളിലൊന്നാവുന്നു. മാത്രമല്ല, ഇൻകംടാക്സ് നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യവും പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് പദ്ധതിക്കുണ്ട്. അതിനാൽ, ഉറപ്പുള്ള വരുമാനം കാരണം ഇത് നിക്ഷേപകർക്കിടയിൽ കൂടുതൽ പ്രിയമായിക്കൊണ്ടിരിക്കുന്നു.

പോസ്റ്റ്‌ ഓഫീസിന്റെ ഈ നിക്ഷേപ പദ്ധതിയിൽ വ്യത്യസ്ത കാലാവധിയിൽ പണം നിക്ഷേപിക്കാൻ സാധിക്കും. ഒരു വർഷത്തേക്കുള്ള നിക്ഷേപത്തിന് 6.9 ശതമാനവും രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7 ശതമാനവും 5 വർഷത്തേക്ക് നിക്ഷേപിക്കുമ്പോൾ 7.5 ശതമാനവും പലിശ ഇനത്തിൽ നിക്ഷേപകർക്ക് ലഭിക്കുന്നു. എന്നിരുന്നാലും നിക്ഷേപം ഇരട്ടിയാക്കാൻ അഞ്ച് വർഷത്തിലധികം കാലതാമസമുണ്ട്. ഇത് കണക്കാക്കി നിക്ഷേപം നടത്തുന്നത് മികച്ച റിട്ടേൺസ് ഉറപ്പാക്കാം.

പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റിലെ നിക്ഷേപകരുടെ പണം ഉയരുന്നതിന്റെ കണക്ക് നോക്കുകയാണെങ്കിൽ, ഒരു വ്യക്തി അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുകയും അതിന് 7.5 ശതമാനം പലിശ നിരക്കിൽ പലിശ ലഭിക്കുകയും ചെയ്യുന്നുവെന്ന് കരുതുക. അപ്പോൾ ഈ കാലയളവിൽ അയാൾക്ക് നിക്ഷേപത്തുകയിൽ 2,24,974 രൂപ പലിശയായി ലഭിക്കുന്നു. നിക്ഷേപത്തുകയും കൂടി ചേർത്ത്, മൊത്തം മെച്യൂരിറ്റി തുക 7,24,974 രൂപയായി വർധിക്കുന്നു. അതായത്, ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനം ഉറപ്പിക്കാം.

Comments are closed.