റിലയൻസ് ജിയോയുടെ ഫിക്സഡ് വയർലെസ് ആക്സസ് (FWA) സേവനമായ ജിയോ എയർഫൈബർ (Jio AirFiber ) ഇപ്പോൾ ഇന്ത്യയിൽ എല്ലായിടത്തും ലഭ്യമാകും. പാൻ ഇന്ത്യ ലെവലിൽ ഇപ്പോൾ ജിയോ എയർഫൈബർ സേവനം ലഭ്യമാണ്. ഹോം വൈ-ഫൈ, എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റാനുള്ള ഏറ്റവും പുതിയ ഓപ്ഷനായി ജിയോ പ്രോത്സാഹിപ്പിക്കുന്നത് ജിയോ എയർഫൈബർ കണക്ഷനെയാണ്. ഇതിനകം ഇന്ത്യയിൽ 1 ദശലക്ഷത്തിലധികം പേർ ജിയോ എയർഫൈബർ കണക്ഷൻ സ്വന്തമാക്കിയെന്നും എത്രയും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ ടെലിക്കോം ഓപ്പറേറ്റർ തങ്ങളാണ് എന്നും ജിയോ വ്യക്തമാക്കി.
ഡാറ്റാ ട്രാഫിക്കിൻ്റെ കാര്യത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ ഓപ്പറേറ്ററാണ് തങ്ങളെന്ന് ജിയോ പറയുന്നു. ജിയോയുടെ വയർലെസ് ഡാറ്റാ ട്രാഫിക്കിൻ്റെ 31 ശതമാനവും 5Gയാണ്. ഏകദേശം 130 ദശലക്ഷം 5G ഉപയോക്താക്കൾ തങ്ങൾക്ക് ഉണ്ടെന്നും 5ജി മൊബിലിറ്റിയും എയർ ഫൈബറുമാണ് ഈ വളർച്ചയെ നയിക്കുന്നതെന്നും 2025 സാമ്പത്തിക വർഷത്തിൻ്റെ ഒന്നാം പാദ റിപ്പോർട്ടിനൊപ്പം ജിയോ വ്യക്തമാക്കി.
തങ്ങളുടെ മുഴുവൻ 5G ഡാറ്റയും ജിയോയുടെ സ്വന്തം 5G+4G കോംബോ കോറിലാണ് വഹിക്കുന്നതെന്നും അതിൻ്റെ 5G നെറ്റ്വർക്ക് ക്വാണ്ടം സുരക്ഷിതമാണെന്നും ജിയോ എടുത്തുപറയുന്നു. ജിയോ നെറ്റ്വർക്കിലെ 5G ഡാറ്റ ഉപഭോഗം പ്രതിമാസം 30.3 ജിബിയായി ഉയർന്നതായും ജിയോ പറഞ്ഞു. 5G-യ്ക്കായി ലോ, മിഡ്, ഹൈ-ബാൻഡ് (700 മെഗാഹെർട്സ്, 3300 മെഗാഹെർട്സ്, 26 ജിഗാഹെർട്സ്) സ്പെക്ട്രം ആക്സസ് ഉള്ള ഇന്ത്യയിലെ ഏക ഓപ്പറേറ്റർ തങ്ങളാണെന്നും ജിയോ പറയുന്നു.
ഇന്ത്യയിലെ എല്ലാ ബാൻഡുകളിലും 5G പ്രവർത്തിക്കുന്ന ഒരേയൊരു ഓപ്പറേറ്റർ തങ്ങളാണെന്ന് ജിയോ അറിയിച്ചു. ജിയോയുടെ 5G നെറ്റ്വർക്ക് ലോ, മിഡ് ബാൻഡുകൾക്കൊപ്പം mmWave ബാൻഡിലും (26 GHz) കിട്ടും. എന്നാൽ എംഎംവേവ് ബാൻഡിൽ ജിയോ 5 ജി എഫ്ഡബ്ല്യുഎ സേവനം വാഗ്ദാനം ചെയ്യുന്നുണ്ടോ അതോ എയർ ഫൈബർ സേവനത്തിനായി ലോ അല്ലെങ്കിൽ മിഡ് വേവ് ബാൻഡുകൾ ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ച് ജിയോ പരാമർശിച്ചിട്ടില്ല.
ജിയോയുടെ എയർഫൈബർ സേവനങ്ങൾക്ക് കേരളത്തിലും ഡിമാൻഡ് വർധിക്കുന്നുണ്ട്. നിരവധി പേർ പുതിയതായി ഇന്റർനെറ്റ് കണക്ഷൻ എടുക്കുമ്പോൾ ഇപ്പോൾ ജിയോ എയർഫൈബറിനും പരിഗണന നൽകുന്നു. അതേസമയം 5ജി നെറ്റ്വർക്കിനെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ ജിയോ എയർഫൈബർ കണക്ഷൻ എടുക്കും മുമ്പ് കണക്ഷൻ ശക്തി പരിശോധിക്കുന്നത് നല്ലതാണ്.
ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രീതികളെ പൊളിച്ചെഴുതുന്ന പുതിയകാലത്തിന്റെ ഇന്റർനെറ്റ് സേവനരീതിയായി എയർഫൈബർ സേവനം വ്യാപിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിങ്ങനെ ജിയോ എയർഫൈബറിന്റെ നേട്ടങ്ങൾ നിരവധിയാണ്. പോർട്ടബിൾ റൂട്ടറുകളേക്കാൾ ശക്തമാണ് ജിയോ എയർഫൈബർ. ഈ എയർഫൈബർ കണക്ഷനായി ജിയോ ഒരു Wi-Fi 6 റൂട്ടർ നൽകും.
മികച്ച വേഗതയോടൊപ്പം വലിയ അളവിൽ ഡാറ്റയും വാഗ്ദാനം ചെയ്യുന്ന വിവിധ ജിയോ എയർഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഒരു കുടുംബത്തിന്റെയൊന്നാകെ ഇന്റർനെറ്റ് ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാനുകൾക്ക് സാധിക്കും. 30 Mbps മുതൽ 1 Gbps (തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ) വരെയുള്ള ഒന്നിലധികം സ്പീഡ് ഓപ്ഷനുകളോടെയാണ് ജിയോ എയർഫൈബർ പ്ലാനുകൾ വരുന്നത്. പ്രതിമാസം 1ടിബി വരെ ഡാറ്റ ഈ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു.
Comments are closed.