തൊഴില്‍ശേഷിയുടെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍. ചെലവ് ചുരുക്കുന്നതിനും എന്‍വിഡിയ,എഎംഡി പോലുള്ള കമ്പനികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിന്റേയും ഭാഗമായി കമ്പനി 15000 ജീവക്കാരെ പിരിച്ചുവിടുമെന്നാണ് സൂചന.

2025ല്‍ ആയിരം കോടി ഡോളര്‍ ലാഭിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെടുത്തതെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനി സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. പിരിച്ചുവിടലുകളില്‍ ഭൂരിഭാഗവും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 160 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്.

ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റോക്ക് ഡിവിഡന്റ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് കമ്പനി നേരിട്ടത്. ഇന്നലെ 19 ശതമാനമാണ് ഇടിഞ്ഞത്. അടുത്ത ആഴ്ച, ജീവനക്കാര്‍ക്കായി ഇന്റല്‍ ഒരു ‘മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ഓഫര്‍’ പ്രഖ്യാപിക്കുമെന്ന് പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു.

Comments are closed.