ആഭരണപ്രേമികളെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് മാസം വലിയ ആശ്വാസമാവുകയാണ്. സ്വർണവില വലിയ രീതിയിൽ വർദ്ധിച്ചിട്ടില്ല എന്നതാണ് ആശ്വാസത്തിന് കാരണം. ഈ മാസത്തിലെ ആദ്യ 5 ദിവസങ്ങൾ പിന്നിടുമ്പോൾ പവന് 160 രൂപയുടെ വർധനവ് മാത്രമാണുള്ളത്. എന്നാൽ ജൂലൈ മാസം ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ പവന് 600 രൂപ വർധിച്ചിരുന്നു.
ഇന്നത്തെ സ്വർണവില
പവന് 51,760 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവ്യാപാരം നടന്നത്. ഞാറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടാകാറില്ല. ശനിയാഴ്ചത്തെ നിരക്കിൽ തന്നെയാണ് വ്യാപാരം നടക്കുക. ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവൻ സ്വർണ്ണത്തിന് 51,760 രൂപയും ഗ്രാമിന് 6,470 രൂപയുമാണ് വില.
പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 56,000 രൂപ നൽകേണ്ടി വരും.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, നേട്ടത്തിലാണ് തിങ്കളാഴ്ച്ച രാവിലെ സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 10.82 ഡോളർ (0.44%) ഉയർന്ന് 2,452.09 ഡോളർ എന്നതാണ് നിരക്ക്.
ഓഗസ്റ്റ് മാസത്തെ വില
ഓഗസ്റ്റ് 1 – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 51,600 രൂപ ഓഗസ്റ്റ് 2 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 51,840 രൂപ ഓഗസ്റ്റ് 3 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ ഓഗസ്റ്റ് 4 – സ്വർണവിലയിൽ മാറ്റമില്ല
സ്വർണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം..?
1. വാങ്ങുന്ന സ്വര്‍ണ്ണത്തിന്‍റെ പരിശുദ്ധി പരിശോധിച്ച് ഉറപ്പുവരുത്താന്‍മറക്കരുത്.
2. അംഗീകൃതവും വിശ്വസനീയവുമായ ജ്വല്ലറികളില്‍നിന്നാണ് സ്വര്‍ണം വാങ്ങുന്നതെന്ന് ഉറപ്പാക്കുക.
3. വ്യത്യസ്ത ജ്വല്ലറികള്‍ക്ക് വ്യത്യസ്ത മേക്കിംഗ് ചാര്‍ജുകള്‍ഉണ്ടായിരിക്കാം. അതിനാല്‍നഷ്ടം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ഒന്നിലധികം ഉറവിടങ്ങളില്‍നിന്നുള്ള വിലകള്‍താരതമ്യം ചെയ്യുന്നത് നല്ലതാണ്
Comments are closed.