ദക്ഷിണേഷ്യയിലെ മുന്‍നിര എക്‌സ്പ്രസ് എയര്‍, സംയോജിത ഗതാഗത, വിതരണ കമ്പനിയായ ബ്ലൂഡാര്‍ട്ട്, ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനം പ്രമേയമാക്കിയ ‘വികസിത് ഭാരത്’ സ്മരണയ്ക്കായി 300ല്‍ അധികം പിന്‍കോഡുകളിലേക്ക് തങ്ങളുടെ നേരിട്ടുള്ള വ്യാപനം വിപുലീകരിച്ചു.

ഈ അധിക പിന്‍കോഡുകളിലേക്കുള്ള ബ്ലൂഡാര്‍ട്ടിന്റെ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തുന്നതിലൂടെ, മെച്ചപ്പെട്ട ട്രാന്‍സിറ്റ് സമയം, വിശ്വാസ്യത, വിശാലമായ നെറ്റ്വര്‍ക്കിലേക്കുള്ള ആക്സസ് എന്നിവയില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

,കൂടുതല്‍ പിന്‍ കോഡുകളിലേക്ക് നേരിട്ടുള്ള വ്യാപനം വിപുലീകരിക്കുന്നതിലൂടെ, പ്രവേശനക്ഷമത വര്‍ദ്ധിപ്പിക്കുകയും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളിലേക്ക് ബിസിനസ്സ് ബന്ധിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും എസ്എംഇകളെയും എംഎസ്എംഇകളെയും ശാക്തീകരിക്കുകയും ചെയ്യുന്നവെന്ന് ബ്ലൂ ഡാര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ബാല്‍ഫോര്‍ മാന്വവല്‍ പറഞ്ഞു.

ബ്ലൂ ഡാര്‍ട്ട് സുരക്ഷിതവും വിശ്വസനീയവുമായ എക്‌സ്പ്രസ് ഡെലിവറി സേവനങ്ങളുടെ വിപുലമായ സേവന ശൃംഖല വാഗ്ദാനം ചെയ്യുന്നു. രാജ്യവ്യാപകമായി 56,000 ലൊക്കേഷനുകള്‍ ഉള്‍ക്കൊള്ളുന്നു. കമ്പനിയുടെ ശക്തമായ ഇന്‍ഫ്രാസ്ട്രക്ചറില്‍ 8 ബോയിംഗ് വിമാനങ്ങള്‍, 480+ ഇ-വാഹനങ്ങള്‍ ഉള്‍പ്പെടെ 33,000-ലധികം ഓണ്‍-ഗ്രൗണ്ട് വാഹനങ്ങള്‍, രാജ്യവ്യാപകമായി 2,253 സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.

Comments are closed.