ചെക്ക് ക്ലിയറന്‍സ് നടപടികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാന്‍ റിസര്‍വ് ബാങ്ക്. ഇതിനുള്ള നിര്‍ദ്ദേശം മോണിറ്ററി പോളിസി കമ്മിറ്റി ബാങ്കുകള്‍ക്ക് നല്‍കി.ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്ക് സ്‌കാന്‍ ചെയ്ത് ക്ലിയര്‍ ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

നിലവില്‍ രണ്ട് പ്രവൃത്തി ദിവസങ്ങള്‍ വരെ എടുത്താണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം (സിടിഎസ്) പൂര്‍ത്തിയാക്കുന്നത്. ബാങ്ക് മുഖേന ചെക്ക് പ്രോസസ്സ് ചെയ്യുന്നതിനു പകരം ഇലക്ട്രോണിക് രീതിയില്‍ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്ന പ്രക്രിയയാണ് ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം.

നിലവില്‍ ബാച്ചുകളായാണ് ചെക്ക് ക്ലിയറന്‍സിന് പോകുന്നത്. ഇതാണ് കാലതാമസം വരാന്‍ കാരണം. ഇത്തരം കാലതാമസം ഇടപാടുകളുടെ റിസ്‌ക് വര്‍ധിപ്പിക്കുന്നതിനും ഇടയാക്കുന്നുണ്ട്. റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച പുതിയ സംവിധാനം നിലവില്‍ വരുമ്പോള്‍ ചെക്കുകള്‍ വേഗത്തില്‍ സ്‌കാന്‍ ചെയ്ത് ക്ലിയര്‍ ചെയ്യും.

Comments are closed.