യുപിഐ അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് രാജ്യത്ത് പണമിടപാടിൽ തീർത്ത വിപ്ലവം വളരെ വലുതാണ്. പോക്കറ്റിൽ കാശും നിറച്ച് നടന്നിരുന്ന തലമുറയിൽ നിന്ന് മൊബൈൽ ഫോണിലെ ഒറ്റ ക്ലിക്കിൽ ഇടപാട് നടത്തുന്ന കാലത്താണ് യുപിഐ വിപ്ലവം.
യുപിഐ വഴിയുള്ള ഡിജിറ്റൽ റീട്ടെയിൽ പേയ്‌മെന്റുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50 ശതമാനം വർധനവാണ് ഉണ്ടായത്. വളർച്ചയിൽഎല്ലാ വികസിത സമ്പദ്‌വ്യവസ്ഥകളെയും ഇന്ത്യ മറിടകടന്നു. യുപിഐ ഇടപാട് വർധിച്ചതോടെ കുറഞ്ഞ മൂല്യമുള്ള നോട്ടുകളുടെ പ്രചാരവും രാജ്യത്ത് കുറഞ്ഞു.
ചെറിയ ഇടപാട് മുതല്‍ വലിയ ഇടപാടുകള്‍ക്ക് വരെ യുപിഐ ഉപയോഗിക്കുന്നവരാണെങ്കിൽ യുപിഐ ഇടപാട് പരിധി എത്രയാണെന്ന് അറിയേണ്ടതുണ്ട്. യുപിഐയുടെ നിയന്ത്രണാധികാരിയായ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എൻപിസിഐ) യുപിഐ ഇടപാടിന് പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതോടൊപ്പം ബാങ്കുകളും പണം അയക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് അവരുടെതായ പരിധിയുണ്ട്. ഓരോ യുപിഐ ആപ്പിനും അവരുടേതായ പരിധിയുമുണ്ട്.
എൻപിസിഐ ഇടപാട് പരിധി
യുപിഐ ഇടപാടുകള്‍ക്ക് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നിശ്ചയിക്കുന്ന പരിധി 1 ലക്ഷം രൂപയാണ്. ഓരോ ഇടപാടിനും ഒരു ലക്ഷം രൂപ വരെയാണ് ഇടപാട് പരിധി. ക്യാപിറ്റൽ മാർക്കറ്റുകൾ, കളക്ഷനുകൾ, ഇൻഷുറൻസ്, വിദേശ ഇൻവാർഡ് റെമിറ്റൻസ് തുടങ്ങിയ ചില പ്രത്യേക വിഭാഗങ്ങളിലെ ഇടപാടുകൾക്ക് 2 ലക്ഷം വരെ ഇടപാട് നടത്താം.
പ്രാരംഭ ഓഹരി വില്പന (ഐപിഒ) റീട്ടെയിൽ ഡയറക്ട് സ്കീം എന്നിവയ്ക്ക് ഓരോ ഇടപാടിനും പരിധി 5 ലക്ഷം രൂപ വരെയാണ്. എന്നാല്‍ ബാങ്കുകള്‍ക്ക് സൗകര്യാര്‍ഥം വ്യത്യസ്ത പരിധി നിശ്ചയിച്ചിട്ടുണ്ട്
ബാങ്കുകളുടെ പരിധി
എസ്ബിഐ അക്കൗണ്ട് ഉടമകളാണെങ്കില്‍ ദിവസത്തില്‍ യുപിഐ പരിധി 1 ലക്ഷം രൂപ തന്നെയാണ്. അതേസമയം ഒരു ഇടപാടില്‍ 25,000 രൂപ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. 1 ലക്ഷം രൂപ അയക്കാനാണെങ്കില്‍ 4 തവണ ഇടപാട് നടത്തണം. എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഇടപാട് പരിധി 1 ലക്ഷം രൂപയാണ്. ആദ്യമായി യുപിഐ ഉപയോഗിക്കുമ്പോള്‍, യുപിഐ ആരംഭിച്ച് 24 മണിക്കൂറുിനുള്ളില്‍ 5,000 രൂപ മാത്രമെ അയക്കാന്‍ സാധിക്കുകയുള്ളൂ. ഐപിഒ അപേക്ഷയ്ക്കുള്ള ഇടപാടാണെങ്കില്‍ ബാങ്ക് 5 ലക്ഷം രൂപ വരെ യുപിഐ വഴി അനുവദിക്കും.
ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കും 1 ലക്ഷം രൂപയുടെ ഇടപാട് നടത്താം. ഇടപാട് ആരംഭിച്ച് 24 മണിക്കൂരിനുള്ളില്‍ പരമാവധി 10 ഇടപാട് മാത്രമെ നടത്താന്‍ സാധിക്കുകയുള്ളൂ. ബാങ്ക് ഓഫ് ബറോയില്‍ ദിവസത്തിലെ ഇടപാട് പരിധി 50,000 രൂപയും ഒരു ഇടപാടിൽ ചെലവാക്കാൻ സാധിക്കുന്ന തുക 25,000 രൂപയുമാണ്. ഇതേ പരിധിയാണ് പഞ്ചാബ് നാഷണൽ ബാങ്കിലും. കാനറ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐഡിബിഐ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവ പരമാവധി 1 ലക്ഷം രൂപ വരെ ഇടപാട് ദിവസത്തിൽ അനുവദിക്കുന്നുണ്ട്.
യുപിഐ ആപ്പുകളുടെ പരിധി എല്ലാ യുപിഐ ആപ്പുകളിലും ദിവസം 10 തവണയില്‍ കൂടുതല്‍ പണം അയയ്ക്കാന്‍ സാധിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പണ പരിധിക്ക് പുറമേ പ്രതിദിന ഇടപാട് പരിധിയാണിത്. പേടിഎം, ആമസോണ്‍ പേ എന്നിവ പ്രതിദിനം 10 ഇടപാടുകളും ഒരു ലക്ഷം രൂപയുടെ പ്രതിദിന പരിധിയും നിശ്ചിയിച്ചിട്ടുണ്ട്. എന്നാൽ ബാങ്കുകളെ ആശ്രയിച്ച് ഈ പരിധികള്‍ വ്യത്യാസപ്പെടാം.ഗൂഗിൾ പേ ഉപഭോക്താക്കളാകുമ്പോൾ, 2,000 രൂപയിൽ കൂടുതൽ തുകയുടെ പണം അഭ്യര്‍ത്ഥന (Money Request) പ്രതിദിന ഇടപാട് പരിധി അതോടെ അവസാനിക്കും. ആമസോണ്‍ പേ ഉപയോഗിക്കുന്നവ യുപിഐ ഉപഭോക്താക്കള്‍ക്ക് ആദ്യ 24 മണിക്കൂറിനുള്ളില്‍ 2000 രൂപയുടെ ഇടപാടുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ.
Comments are closed.