വായ്പ പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ വായ്പയെടുത്തവരുടെ ഇഎംഐയെ നേരിട്ട് ബാധിക്കുന്നവയാണ്. വലിയ തുക ദീര്‍ഘകാലത്തേക്ക് വായ്പയെടുത്തൊരാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് ഫണ്ടാക്കുന്നത്. ഒരു ഉദാഹരണം നോക്കാം. 1 ലക്ഷം രൂപ 1 വര്‍ഷ കാലത്തേക്ക് 10 ശതമാനം നിരക്കില്‍ വായ്പയെടുത്ത വ്യക്തിക്ക് തിരിച്ചടവ് 8,792 രൂപയാണ് മാസത്തില്‍ വരുന്നത്. പലിശ 11 ശതമാനമായി വര്‍ധിച്ചാല്‍ ഇഎംഐ 8,838 രൂപയായി ഉയരും. അതേസമയം ഭവനവായ്പായാണെങ്കില് വലിയ ബാധ്യത നേരിടേണ്ടി വരും.
20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ വായ്പയെടുത്തൊരാള്‍ക്ക് 8.50 ശതമാനം പലിശയില്‍ നിന്ന് 9.50 ശതമാനത്തിലേക്കുള്ള മാറ്റം ലക്ഷങ്ങളുടെ അധിക ബാധ്യത ഉണ്ടാക്കും. 43,391 രൂപയുടെ ഇഎംഐ 46,607 രൂപയാകും. പ്രതിമാസം 3,216 രൂപയുടെ വര്‍ധനവ് ഇഎംഐയിലുണ്ടാകും. ആകെ വായ്പ തിരിച്ചടവില്‍ 7.72 ലക്ഷം രൂപയാണ് അധികമായി അടയ്ക്കേണ്ടി വരുന്നത്.
പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ വലിയ വായ്പയുള്ളവര്‍ അതിന് അനുസരിച്ച് നടപടികളെടുത്തില്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരും. കഴിഞ്ഞ 18 മാസത്തെ നിരക്ക് വര്‍ധനവിന് ശേഷം റിപ്പോ നിരക്ക് നിലവില്‍ 6.50 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതിനാല്‍ ഭവന വായ്പ ചെലവ് കുറയ്ക്കുന്ന വഴികള്‍ തേടാം. ഇവിടെ ഭവന വായ്പ റീ ഫിനാൻസ് പോലുള്ളവയാണ് പരിഗണിക്കേണ്ടത്.
ഭവന വായ്പ ട്രാന്‍സ്ഫര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നിരക്ക് സ്ഥിരമായി തുടരുകയും മിക്ക ബാങ്കുകളും ഭവനവായ്പ വായ്പാ നിരക്കുകള്‍ നിലവിലെ റിപ്പോ നിരക്ക് അനുസരിച്ച് പുന ക്രമീകരിക്കുകയും ചെയ്തതിനാല്‍,ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വായ്പക്കാരനെ കണ്ടെത്താനുള്ള നല്ല സമയമാണിത്. വായ്പ കുറഞ്ഞ പലിശ നിരക്കിൽ ട്രാൻസ്ഫർ ചെയ്യുമ്പോൾ വലിയ സാമ്പത്തിക നേട്ടം നിക്ഷേപകന് ലഭിക്കും.
20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ 9.10 ശതമാനം പലിശയില്‍ തിരിച്ചടവ് നടത്തുന്നൊരു വ്യക്തിക്ക് വായ്പ കൈമാറ്റം എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം. കുറഞ്ഞ പലിശ ലഭിക്കുന്ന ഉദാഹരണത്തിന് 8.40 ശതമാനം പലശ ലഭിക്കുപന്ന ബാങ്കിലേക്ക് വായ്പ മാറ്റിയ്ല് ഇഎംഐയില്‍ മാസം 2233 രൂപയുടെ കുറവ് വരുത്താം. എന്നിരുന്നാലും വായ്പ ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് റീ ഫിനാൻസിലെ ചാര്‍ജുകള്‍ അറിയണം. കുറഞ്ഞ ലോണ്‍ ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ക്കൊപ്പം ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ട്രാന്‍സ്ഫര്‍ അനുവദിക്കുന്ന ബാങ്കുകളെയാണ് തിരഞ്ഞെടുക്കേണ്ടത്.
ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താം വായ്പ അപേക്ഷകന്റെ ക്രെഡിറ്റ് സ്കോറുമായി ബന്ധപ്പെടുത്തിയാണ് ബാങ്കുകള്‍ ഭവന വായ്പ പലിശ നിശ്ചയിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്കോറുള്ള വ്യക്തികളാണെങ്കില്‍ ബാങ്ക് സാധാരണ നിരക്കിനൊപ്പം അധിക നിരക്കിലാണ് ഭവന വായ്പ നല്‍കുന്നത്. ക്രെഡിറ്റ് സ്കോര്‍ 750 തിന് മുകളിലാണെങ്കില്‍ പലിശ നിരക്കില്‍ 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ ഇളവ പ്രതീക്ഷിക്കാം. നിലവിലുള്ള ഇഎംഐ കൃത്യമായ അടയ്ക്കുന്നൊരാള്‍ക്ക് ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താന്‍ സാധിക്കും. ഇത്തരക്കാർക്ക് കുറഞ്ഞ പലിശയിൽ റീ ഫിനാൻസ് ചെയ്യാം.
Comments are closed.