ഗുജറാത്തില്‍ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചതോടെ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു.കക്രപാര്‍ ആണവനിലയത്തിന്റെ യൂണിറ്റ്3 പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കക്രപാര്‍ ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും ഇന്ത്യ ഇതിലൂടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്നും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലെ തന്റെ ഔദ്യോാഗിക പേജിലൂടെയാണ് അറിയിച്ചത്.ഈ സുപ്രധാന അവസരത്തില്‍ ‘ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും’ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ എത്തി.

‘ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ ഏറ്റവു വലിയ 700 മെഗാവാട്ട് കക്രപ്പാര്‍ ആണവനിലയം യൂണിറ്റ്–3 ഗുജറാത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നമ്മുടെ എന്‍ജിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനം’– മോദി കുറിച്ചു.

ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ രൂപകല്‍പന ചെയ്ത ഈ നിലയം സുരക്ഷാരംഗത്ത് മൂന്നാം തലമുറയില്‍ പെട്ടതാണ്. കക്രപാറില്‍ 220 മെഗാവാട്ട് ശേഷിയുള്ള ഒന്നും രണ്ടും ആണവ നിലയങ്ങള്‍ ഇരുപത്തിയഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.ആണവോര്‍ജ വകുപ്പിന് (ഡിഎഇ) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എന്‍പിസിഐഎല്‍) ആണവോര്‍ജ്ജ റിയാക്ടറുകളുടെ രൂപകല്പന, നിര്‍മാണം, കമ്മീഷന്‍ ചെയ്യല്‍, പ്രവര്‍ത്തനം എന്നിവ ചുമതലപ്പെടുത്തിയിരിക്കുന്നു.

https://twitter.com/narendramodi/status/1697259968775479428?s=20

Comments are closed.