പ്രൈം വീഡിയോ ഉപയോഗിക്കുന്നവർക്ക് നിരാശ വാർത്തയുമായി ആമസോൺ. അടുത്ത വർഷം മുതൽ പ്രൈം വീഡിയോയിൽ പരസ്യങ്ങൾ കാണിക്കാനാണ് ആമസോണിന്റെ തീരുമാനം. ഇതോടെ, യൂട്യൂബിന് സമാനമായ രീതിയിൽ കണ്ടന്റുകളിൽ പ്രൈം വീഡിയോയിലും പരസ്യങ്ങൾ കാണാൻ സാധിക്കും. ടിവി ഷോകളും സിനിമകളും നിർമ്മിക്കുന്നതിനായി കൂടുതൽ പണം സമാഹരിക്കുക ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. അതേസമയം, ഇപ്പോൾ സബ്സ്ക്രിപ്ഷൻ തുകയേക്കാൾ നിശ്ചിത തുക നൽകിയാൽ പരസ്യങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കും.

അടുത്ത വർഷം അവസാനത്തോടെ യുകെ, യുഎസ്എസ്, കാനഡ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, മെക്സിക്കോ എന്നിവിടങ്ങളിൽ പരസ്യങ്ങൾ അടങ്ങിയ ആമസോൺ പ്രൈമിന്റെ പുതിയ വേർഷൻ എത്തും. പരസ്യങ്ങൾ ഒഴിവാക്കാനായി യുഎസിലെ ഉപഭോക്താക്കൾ പ്രതിമാസം 2.99 ഡോളർ അധികമായി നൽകണം. മറ്റ് രാജ്യങ്ങളിലെ നിരക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ലിക്സ് ഉൾപ്പെടെയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ വീഡിയോകൾക്കിടയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇത് തൊട്ടുപിന്നാലെയാണ് ആമസോൺ പ്രൈമിന്റെ നീക്കവും. മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും, ടിവികളിലും ഉള്ളതിനേക്കാൾ കുറച്ച് പരസ്യം മാത്രമാണ് പ്രൈമിൽ ഉള്ളതെന്ന് ആമസോൺ വ്യക്തമാക്കി.

Comments are closed.