ഒക്ടോബർ മാസത്തിന്റെ ആദ്യ ദിനമായ ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 42,680 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,335 രൂപയാണ് വില. ആഗോള വിപണിയിലെ ഇടിവ് ആഭ്യന്തര വിപണിയിലും ദൃശ്യമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ സ്വർണവിലയിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാമിന് 30 രൂപയും കുറഞ്ഞിരുന്നു. തുടർച്ചയായ അഞ്ചാമത്തെ ദിവസമാണ് ഇന്നലെ വില ഇടിഞ്ഞത്. ആഗോള തലത്തിൽ ട്രോയ് ഔൺസിന് 17.91 ഡോളർ താഴ്ന്ന് 1,848.82 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതേസമയം, വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിക്ക് 76 രൂപയാണ് വില.
Comments are closed.