ഇലോൺ മസ്‌കിന്റെ ടീം ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം നിർത്തിയതോടെ ടെസ്ല ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള പദ്ധതികൾ താൽക്കാലികമായി നിർത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനിരുന്ന ഏപ്രിൽ അവസാനം മസ്ക‌് രാജ്യത്തേക്കുള്ള സന്ദർശനം മാറ്റിവച്ചതിന് പിന്നാലെയാണിത്.

മസ്‌ക് തന്റെ യാത്ര വൈകിപ്പിച്ചതിന് ശേഷം ടെസ്ല ന്യൂഡൽഹി അധികൃതരെ സമീപിച്ചിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ പുതിയ നിക്ഷേപം ഉടൻ ആസൂത്രണം ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലും കമ്പനി മത്സരത്തെ അഭിമുഖീകരിക്കുകയാണ്. അടുത്തിടെ, മസ്‌് ജീവനക്കാരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇവി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര വാഹന നിർമാതാക്കളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും പ്രാരംഭ ദശയിലാണ്. കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയുടെ 1.3 ശതമാനം മാത്രമാണ് ഇലക്ട്രിക്ക് കാറുകൾ വിറ്റഴിച്ചത്.

Comments are closed.