സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഉയര്‍ന്ന് നിന്ന സ്വര്‍ണവില ഇ മാസം ആദ്യമായാണ് കുറയുന്നത്. ഒരു പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില വീണ്ടും 54000ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,960 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5505 രൂപയാണ്. ജൂലൈ ഒന്ന് മുതല്‍ സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയിരുന്നു സ്വര്‍ണവില.

ആഗോള വിപണിയില്‍ എണ്ണവില കുതിപ്പു തുടങ്ങിയതോടെ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി. അതേസമയം വെള്ളിയുടെ വില ഇന്നും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് കൂടിയത്. വിപണി വില 99 രൂപയാണ്.

Comments are closed.