സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നും 53,680 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6710 രൂപയും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5575 രൂപയാണ്.
അടുത്തിടെ ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.
ഇന്നൊരു പവന് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഒപ്പം മിനിമം 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവയും ചേര്‍ത്ത് കുറഞ്ഞത് 58,110 രൂപ കൊടുക്കണം.
ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ ഈ ആഴ്ച പുറത്തുവരുമെന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കും
രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3-5 ഡോളര്‍ നിരക്കില്‍ ഉയര്‍ന്ന് ചാഞ്ചാടുകയാണ്. നിലവില്‍ 2,368 ഡോളറിലാണ് വ്യാപാരം. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയാണ്.
Comments are closed.