ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിളങ്ങാന്‍ മോട്ടോറോളയുടെ മോട്ടോ ജി85 5ജി എത്തി. മികച്ച ക്യാമറയും ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉള്‍പ്പെടുന്നതാണ് മോട്ടോ ജി85 5ജി. സ്നാപ്ഡ്രാഗണ്‍ 6എസ് ജെനറേഷന്‍ 3 ചിപ്സെറ്റില്‍ വരുന്ന ഈ സ്മാര്‍ട്ട് ഫോണിന്റെ വേരിയന്റുകള്‍ 12 ജിബി റാമില്‍ വരെ ലഭ്യമാണ്.
എട്ട് ജിബി റാമും 128 ജിബി സ്റ്റോറേജും വരുന്ന അടിസ്ഥാന വേരിയന്റിന് ഇന്ത്യയില്‍ 17,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഏറ്റവും ഉയര്‍ന്ന വേരിയന്റിന് 19,999 രൂപയാകും. ആന്‍ഡ്രോയ്ഡ് 14, നാനോ ഡുവല്‍ സിം, രണ്ട് വര്‍ഷത്തെ ഒഎസ് അപ്ഗ്രേഡ്, നാല് വര്‍ഷത്തെ സെക്യൂരിറ്റി അപ്ഡേറ്റുകള്‍ എന്നിവ മോട്ടോ ജി85ന് ലഭ്യമാണ്.
ഡുവല്‍ റീയര്‍ ക്യാമറ യൂണിറ്റാണ് പ്രധാന ക്യാമറകളായി വരുന്നത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടെ 50 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 8 മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ആംഗളില്‍ ക്യാമറയും പിന്‍ഭാഗത്ത് വരുന്നു. 32 മെഗാപിക്സലിന്റെതാണ് സെല്‍ഫി ക്യാമറ.
മോട്ടോ ജി85 5ജിക്ക് 67 ഇഞ്ച് ഫുള്‍ എച്ച്ഡി 3ഡി കര്‍വ്ഡ് ഡിസ്പ്ലെയും ഗോറില്ല ഗ്ലാസ് 5 സുരക്ഷയും ഉണ്ട്. ഇന്‍-ഡിസ്പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും അടങ്ങിയിരിക്കുന്നു. 5000 എംഎഎച്ച് ബാറ്ററിയും 33 വാട്ട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗും മോട്ടോ ജി85 5ജിയുടെ പ്രത്യേകതയാണ്. ഫ്‌ളിപ്കാര്‍ട്ട്, മോട്ടോറോള ഇന്ത്യ വെബ്സൈറ്റ്, തെരഞ്ഞെടുക്കപ്പെട്ട റീടെയ്ല്‍ സ്റ്റോറുകള്‍ എന്നിവ വഴി ഫോണ്‍ വാങ്ങാം. മൂന്ന് നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തിയിരിക്കുന്നത്.
Comments are closed.