സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 294.13 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 202.35 കോടി രൂപയേക്കാള്‍ ലാഭം 45.29 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 490.24 കോടി രൂപയില്‍ നിന്ന് 3.56 ശതമാനം വര്‍ധിച്ച് 507.68 കോടി രൂപയുമായി.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) 5.13 ശതമാനത്തില്‍ നിന്ന് 4.50 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി (NNPA) 1.85 ശതമാനത്തില്‍ നിന്ന് 1.44 ശതമാനമായും കുറഞ്ഞു. അറ്റപലിശ വരുമാനം 7.18 ശതമാനം വര്‍ധിച്ച് 865.77 കോടി രൂപയായി. കറന്റ് സേവിംഗ്സ് അക്കൗണ്ട് (കാസ) അനുപാതം 32.64 ശതമാനത്തില്‍ നിന്ന് 32.03 ശതമാനമായി കുറഞ്ഞു.

ബാങ്കിന്റെ മൊത്തം ബിസിനസ് 1.83 ലക്ഷം കോടിബാങ്കിന്റെ മൊത്തം ബിസിനസ് 1.67 ലക്ഷം കോടി രൂപയില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 1.83 ലക്ഷം കോടി രൂപയായി. വായ്പകള്‍ 74,102 കോടി രൂപയില്‍ നിന്ന് 11.44 ശതമാനം മെച്ചപ്പെട്ട് 82,580 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകള്‍ 23.48 ശതമാനം വര്‍ധിച്ച് 33,984 കോടി രൂപയായി. വ്യക്തിഗത വായ്പകള്‍ 1,935 കോടി രൂപയില്‍ നിന്ന് 2,312 കോടി രൂപയായും സ്വര്‍ണ വായ്പകള്‍ 14,478 കോടി രൂപയില്‍ നിന്ന് 16,317 കോടി രൂപയായും വര്‍ധിച്ചു.

12.70 ശതമാനമാണ് സ്വര്‍ണ വായ്പകളുടെ വാര്‍ഷിക വളര്‍ച്ച.ബാങ്കിന്റെ നിക്ഷേപങ്ങള്‍ 95,499 കോടി രൂപയില്‍ നിന്ന് 8 ശതമാനം ഉയര്‍ന്ന് 1.03 ലക്ഷം കോടിയുമായി. റീറ്റെയില്‍ നിക്ഷേപങ്ങള്‍ 8.37 ശതമാനം വര്‍ധിച്ച് 99,745 കോടി രൂപയും പ്രവാസി (എന്‍.ആര്‍.ഐ) നിക്ഷേപം 6.06 ശതമാനം വര്‍ധിച്ച് 30,102 കോടി രൂപയുമായി. കറന്റ് സേവിംഗ് നിക്ഷേപങ്ങള്‍ 31,166 കോടിയില്‍ നിന്ന് 33,196 കോടിയായി.

Comments are closed.