Author

MALABAR BUSINESS

Browsing

തിരക്കേറിയ ഫെസ്റ്റിവൽ സീസൺ പ്രതീക്ഷിച്ച് മുൻവർഷത്തെ അപേക്ഷിച്ച് സ്മാർട്ട്ഫോണുകൾ, റഫ്രിജറേറ്ററുകൾ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവയുടെ നിർമ്മാതാക്കൾ 20 ശതമാനം വരെ ഉൽപ്പാദനം വർധിപ്പിക്കുന്നതായി റിപ്പോർട്ട്. മികച്ച മൺസൂൺ, സുസ്ഥിരമായ പണപ്പെരുപ്പം തുടങ്ങിയ അനുകൂല ഘടകങ്ങൾ ശക്തമായ ഡിമാൻഡ് വീണ്ടെടുക്കാൻ സഹായിക്കും എന്നതിനാലാണ് ഈ നീക്കം.

മൺസൂൺ ആരംഭിക്കുന്നതോടെ ഗ്രാമീണ ഇന്ത്യയിൽ ആവശ്യക്കാരേറെയാണെന്ന് ഗോദ്റെജ് അപ്ലയൻസസും വിശദീകരിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷമായി ഗ്രാമീണ ഉപഭോക്താക്കൾ ചെലവിടുന്നതിൽ താരതമ്യേന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കോവിഡ് -19 ന്റെ തുടക്കം മുതൽ, നഗരപ്രദേശങ്ങൾ പ്രീമിയം ഉൽപ്പന്നങ്ങളിലേക്കുള്ള ശക്തമായ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് തുടരുന്നു, ഗോദ്റെജ് അപ്ലയൻസസ് പറയുന്നു.

സെപ്റ്റംബറിൽ ഓണത്തോടെ ആരംഭിക്കുന്ന ഫെസ്റ്റിവൽ സീസണിനുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ജൂലൈ മുതൽ പൂർണ്ണ ഉൽപാദന ശേഷിയിൽ പ്രവർത്തിക്കാൻ മിക്ക കമ്പനികളും തയ്യാറെടുക്കുകയാണ്.

2021 ദീപാവലി സമയത്ത് കണ്ട റെക്കോർഡ് ഡിമാൻഡുമായി പൊരുത്തപ്പെടാൻ ലക്ഷ്യമിട്ട് ഈ വർഷത്തെ ഉത്സവ വിൽപ്പന മുൻ കോവിഡിന് ശേഷമുള്ള നിലവാരത്തെ മറികടക്കുമെന്ന് വ്യവസായം ശുഭാപ്തിവിശ്വാസം പുലർത്തുന്നു, പ്രത്യേകിച്ച് ഇലക്ട്രോണിക്സ്, ഇരുചക്രവാഹനങ്ങൾ എന്നിവ.

ഡിമാൻഡ് പ്രതീക്ഷകൾക്കനുസരിച്ച് 21 ദശലക്ഷം യൂണിറ്റ് എന്ന 2019 സാമ്പത്തിക വർഷ റെക്കോർഡ് മറികടക്കുമെന്ന് ഇരുചക്രവാഹന നിർമ്മാതാക്കൾ ശുഭാപ്തിവിശ്വാസം പുലർത്തുന്നു. എന്നാൽ കാർ വിൽപ്പനയിലെ വളർച്ച ഇപ്പോൾ കഴിഞ്ഞ പാദത്തിൽ നിന്ന് മിതമായ നിരക്കിലാണ്.

എന്നിരുന്നാലും, ഏപ്രിൽ-ജൂൺ കാലയളവിനെ അപേക്ഷിച്ച് സെപ്റ്റംബർ പാദത്തിൽ സെഡാനുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും തുടർച്ചയായ ഉൽപ്പാദനത്തിൽ 10 ശതമാനം വരെ ഉൽപ്പാദന വർദ്ധനവ് പ്രതീക്ഷിക്കുന്ന, ഉത്സവ സീസണിൽ ആക്കം കൂട്ടുമെന്ന് വ്യവസായ വിശകലന വിദഗ്‌ധർ പ്രതീക്ഷിക്കുന്നു.

ഇലക്ട്രോണിക് ഉപകരണ നിർമ്മാതാക്കൾ പൂർണ്ണ ശേഷിയിലാണ് പ്രവർത്തിക്കുന്നത്, നടപ്പ് സാമ്പത്തിക വർഷത്തിൽ 14-18 ശതമാനം വോളിയം വളർച്ച പ്രതീക്ഷിക്കുന്നതായി വ്യവസായ പ്രവചനങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.

ഉത്സവ സീസൺ, ഓണം മുതൽ നവരാത്രി മുതൽ ഒക്ടോബർ-നവംബർ വരെയുള്ള ദീപാവലി വരെ നീളുന്നു. ഇത് പരമ്പരാഗതമായി വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലെ വാർഷിക വിൽപ്പനയുടെ 30-35 ശതമാനം വരും.

ഐടി മാനേജ്മെന്റ് സേവനങ്ങൾ നൽകുന്ന അർമി ഇൻഫോടെക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ സമർപ്പിച്ചു. സർക്കാർ സ്ഥാപനങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും വിവിധ പദ്ധതികൾക്കും സർക്കാരിന്റെയും പൊതുമേഖലകളുടെയും പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുമാണ് അർമി ഇൻഫോടെക്ക് സേവനം നൽകിവരുന്നത്.

ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 250 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരികൾ എൻഎസ്‌ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഖണ്ഡ്വാലാ സെക്യൂരിറ്റീസ് ലിമിറ്റഡ്, സാഫ്രോൺ ക്യാപിറ്റൽ അഡൈ്‌വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

ഇലോൺ മസ്‌കിന്റെ ടീം ഇന്ത്യൻ ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയം നിർത്തിയതോടെ ടെസ്ല ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള പദ്ധതികൾ താൽക്കാലികമായി നിർത്തിയതായി ബ്ലൂംബെർഗ് റിപ്പോർട്ട്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്താനിരുന്ന ഏപ്രിൽ അവസാനം മസ്ക‌് രാജ്യത്തേക്കുള്ള സന്ദർശനം മാറ്റിവച്ചതിന് പിന്നാലെയാണിത്.

മസ്‌ക് തന്റെ യാത്ര വൈകിപ്പിച്ചതിന് ശേഷം ടെസ്ല ന്യൂഡൽഹി അധികൃതരെ സമീപിച്ചിട്ടില്ലെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇന്ത്യയിൽ പുതിയ നിക്ഷേപം ഉടൻ ആസൂത്രണം ചെയ്യുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലും കമ്പനി മത്സരത്തെ അഭിമുഖീകരിക്കുകയാണ്. അടുത്തിടെ, മസ്‌് ജീവനക്കാരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇവി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ആഭ്യന്തര വാഹന നിർമാതാക്കളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയുടെ ഇലക്ട്രിക് വാഹന വിപണി ഇപ്പോഴും പ്രാരംഭ ദശയിലാണ്. കഴിഞ്ഞ വർഷത്തെ മൊത്തം വിൽപ്പനയുടെ 1.3 ശതമാനം മാത്രമാണ് ഇലക്ട്രിക്ക് കാറുകൾ വിറ്റഴിച്ചത്.

ഒട്ടേറെ ഓഫറുകളുമായി എത്തുന്ന പ്രൈം ഡേയുടെ എട്ടാം എഡിഷന്‍ ഈ മാസം 20, 21 തിയതികളില്‍ നടക്കുമെന്ന് പ്രഖ്യാപിച്ച് ആമസോണ്‍. രണ്ട് ദിവസത്തെ ഈ വാര്‍ഷിക മേള പ്രൈം മെംബേഴ്സിന് മികച്ച ഷോപ്പിങ് ഡീലുകള്‍, ബ്ലോക്ക്ബസ്റ്റര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്, സേവിങ് എന്നിങ്ങനെയുള്ള ധാരാളം പ്രയോജനങ്ങള്‍ നല്‍കും.

സ്മാര്‍ട്ട്ഫോണുകള്‍, ടിവികള്‍, അപ്ലയന്‍സസ്, ഫാഷന്‍ & ബ്യൂട്ടി, നിത്യോപയോഗ സാധനങ്ങള്‍, ആമസോണ്‍ ഡിവൈസുകള്‍, ഹോം & കിച്ചൺ ഫര്‍ണീച്ചറുകള്‍ മുതല്‍ ദൈനംദിന സാധനങ്ങളില്‍ വരെ പ്രൈം അംഗങ്ങള്‍ക്ക് പുതിയ ലോഞ്ചുകള്‍ ഉള്‍പ്പെടെ വമ്പന്‍ ഡീലുകളില്‍ ലഭിക്കും

കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നിവ പുതിയ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം മുഴുവന്‍ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.

കൂടുതല്‍ പ്രീമിയം അനുഭവത്തിനായി ഇസഡ്8 എസ്, ഇസഡ്8, ഇസഡ്8 എല്‍ വേരിയന്‍റുകളിലാണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇസഡ്8 എസ്, ഇസഡ്8 വേരിയന്‍റുകളിലാണ് വയര്‍ലെസ് ചാര്‍ജര്‍, ഹൈ-ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ ഫീച്ചറുകള്‍ വരുന്നത്. ഇസഡ്8 എല്‍ വേരിയന്‍റില്‍ വെന്‍റിലേറ്റഡ് സീറ്റുകള്‍, ഓട്ടോ ഡിമ്മിങ് ഐആര്‍വിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയര്‍ലെസ് ചാര്‍ജര്‍, ഹൈ ഗ്ലോസ് സെന്‍റര്‍ കണ്‍സോള്‍ എന്നീ ഫീച്ചറുകളുണ്ടാവും

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി സര്‍വകാല റെക്കോഡില്‍. വ്യാഴാഴ്ച ഓഹരി വിപണിയില്‍ 10 ശതമാനം ഉയര്‍ന്ന് 2684.20 രൂപയായതോടെ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് പുതിയ ഉയരം കുറിച്ചു. മള്‍ട്ടിബാഗര്‍ സ്റ്റോക്ക് ഒരു വര്‍ഷത്തിനിടെ 293.85 ശതമാനത്തിന്‍റെ വളര്‍ച്ച നേടിയാണ് നേട്ടം കൈവരിച്ചത്.

കമ്പനിയുടെ ഉപകമ്പനി അടുത്തിടെ 1,100 കോടി രൂപ വിലമതിക്കുന്ന ഒരു അന്താരാഷ്‌ട്ര ഓര്‍ഡര്‍ നേടിയിരുന്നു. ഇതാണ് വിപണിയില്‍ പ്രതിഫലിച്ചത്. 8 ടിഡിഡബ്ല്യൂ ഡ്രൈ കാര്‍ഗോ വെസലുകള്‍ നിർമിക്കുന്നതിനുള്ള ഓര്‍ഡറാണ് ലഭിച്ചത്. 6300 ഡ്രൈ കാര്‍ഗോ വെസലുകള്‍ നാലെണ്ണം രൂപകല്‍പ്പന ചെയ്യുന്നതിനും നിർമിക്കുന്നതിനും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഉഡുപ്പി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് നോര്‍വേയിലെ വില്‍സണ്‍ എഎസ്എയുമായാണ് കരാറില്‍ ഏര്‍പ്പെട്ടത്.

ഇതിനുപുറമേ അധികമായി 4 കപ്പലുകള്‍ കൂടി നിർമിക്കുന്നതിനും ഇരു കമ്പനികളും തമ്മില്‍ ധാരണയായിട്ടുണ്ട്. 1,100 കോടി രൂപയുടെ പദ്ധതിയാണ് കമ്പനിക്ക് ലഭിച്ചത്. കപ്പല്‍ നിർമാണം 2028 സെപ്റ്റംബറിനകം പൂര്‍ത്തിയാക്കുമെന്നും ബിഎസ്ഇ ഫയലിങ്ങില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് വ്യക്തമാക്കി.

കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനായി 393.57 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. നിര്‍ദിഷ്ട റെയില്‍വേ സ്റ്റേഷന്റെ മാതൃക ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ അവരുടെ എക്‌സ് ഹാന്‍ഡിലിലൂടെയാണ് പുറത്തുവിട്ടത്.

54,330 സ്‌ക്വയര്‍ ഫീറ്റാകും പുതിയ കെട്ടിടത്തിന്റെ മൊത്തം വിസ്തീര്‍ണം. ആധുനിക സൗകര്യങ്ങളോടെയാകും നവീകരണം പൂര്‍ത്തിയാക്കുക. 19 പുതിയ ലിഫ്റ്റുകളും 10 എസ്‌കലേറ്ററുകളും പുതിയതായി നിര്‍മിക്കും.

പാര്‍ക്കിംഗ് വിപുലമാക്കും
പ്രധാന പ്രശ്‌നങ്ങളിലൊന്നായ പാര്‍ക്കിംഗ് കൂടുതല്‍ വിശാലമാക്കുന്ന തരത്തിലാണ് പുതിയ ഡിസൈനിംഗ്. നിലവില്‍ 2,520 ചതുരശ്രയടിയാണ് പാര്‍ക്കിംഗിനായി ഉള്ളത്. ഇത് 10,653 ചതുരശ്രയടിയിലേക്ക് വ്യാപിപ്പിക്കും. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ആദ്യമായി മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനവും കൊണ്ടുവരും. റെയില്‍വേ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും തിരിച്ചിറങ്ങാനുമായി പ്രത്യേകം കവാടങ്ങളും പുതിയ നിര്‍മിതിയില്‍ ഉണ്ടാകും.

വരുമന വര്‍ധനയ്ക്കും പ്രാധാന്യം
റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ വരുമാനം ഉറപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികളും നവീകരണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. വിശാലമായ ഹോട്ടലാണ് അതിലൊന്ന്. 11 ടിക്കറ്റ് കൗണ്ടര്‍, കാല്‍നടക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും വാഹനങ്ങള്‍ക്കുമായി പ്രത്യേക പാത, ജീവനക്കാര്‍ക്കായി അപ്പാര്‍ട്ടുമെന്റ് കോംപ്ലക്സ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് കവാടത്തിന് അഭിമുഖമായി പ്രവേശന കവാടം, വീതിയേറിയ രണ്ട് നടപ്പാലങ്ങള്‍ എന്നിവയും ഉണ്ടാകും.

വരുമാനത്തിലും പിന്നിലല്ല
ദക്ഷിണ റെയില്‍വേയുടെ 2023- 24 സാമ്പത്തികവര്‍ഷത്തില്‍ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നുള്ള വരുമാനത്തില്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷന് ഒമ്പതാം സ്ഥാനമാണ്. 155 കോടി രൂപയാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ലഭിച്ചത്. ദക്ഷിണ റെയില്‍വേ പുറത്തുവിട്ട പട്ടികയില്‍ ആദ്യ 100 സ്റ്റേഷനുകളിലാണ് ഒമ്പതാം സ്ഥാനത്ത് തൃശൂര്‍ സ്റ്റേഷനെത്തിയത്.

ആർക്കും പിടിതരാതെ സ്വന്തം ഇഷ്ടത്തിന് ചാഞ്ചാടുകയാണ് സ്വർണവില. ഇന്നലെ കുറഞ്ഞാൽ ഇന്ന് കൂടും. ഇനി ഇന്ന് കൂടിയാലോ നാളെ കുറയും. ചിലപ്പോൾ മാറ്റമില്ലാതെ തുടരും. അങ്ങനെ കൂടിയും കുറഞ്ഞും സ്വർണം ആഭരണപ്രേമികളുടെ ചങ്കിടിപ്പ് കൂട്ടുന്നു. ഇതേ ചാഞ്ചാട്ടം തുടരുകയാണെങ്കിൽ വലിയ അളവിൽ സ്വർണം വാങ്ങാനിരുന്നവരാണ് ആകെ പെട്ടുപോകുന്നത്.

വില വർധനവിന് കാരണം

ഓഹരി വിപണികളുടെ തളര്‍ച്ചയില്‍സ്വര്‍ണത്തിലേയ്ക്ക് നിക്ഷേപം ഒഴുകുന്നതാണ് വില കൂടാനുള്ള പ്രധാന കാരണം. യുഎസ് ഫെഡ് റിസര്‍വ് നിരക്കുകള്‍ മുകളില്‍ തുടരുമ്പോഴും പണപ്പെരുപ്പ ആശങ്കകള്‍ഒഴിയാത്തത് സ്വര്‍ണത്തെ മുകളിൽ നിലനിര്‍ത്തുന്നു. ചൈനയും, ഇന്ത്യയും അടക്കമുള്ള ലോകരാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍സ്വര്‍ണത്തില്‍നിക്ഷേപം വര്‍ധിപ്പിക്കുന്നതും വില വര്‍ധിക്കാൻ കാരണമായി

സംസ്ഥാനത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20-ആം തീയ്യതി ഒരു പവൻ സ്വർണ്ണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.

ഇന്നത്തെ സ്വർണവില

ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണ വിലയിൽ വർധന. ഇന്ന് പവന് 520 രൂപയും, ഗ്രാമിന് 65 രൂപയുമാണ് വില ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,600 രൂപയും, ഗ്രാമിന് 6,700 രൂപയുമാണ് വില. ഇത് ഈ മാസത്തെ ഉയർന്ന നിരക്കാണ്. ജൂലൈ 1-ആം തിയ്യതിയാണ് ഈ മാസത്തെ താഴന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6625 രൂപയുമായിരുന്നു വില.

ആഭരണം വാങ്ങാൻ കൂടുതൽ നൽകണം

സ്വർണവില മുകളിലേക്ക് ഉയർന്ന സാഹച്യരത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരുമെന്ന് അറിയാമോ. സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വില മാത്രം നൽകിയാൽ പോര. അതിനൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 59,000 രൂപ നൽകേണ്ടി വരും.

ലുലു മാളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ സെയിലിന് വ്യാഴാഴ്ച തുടക്കം. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫർ സെയിലാണ് ജൂലൈ നാല് മുതൽ ഏഴ് വരെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും പാലക്കാട്ടെയും ലുലു മാളുകളിൽ നടക്കുന്നത്.

ഈ ദിവസങ്ങളില്‍ അഞ്ഞൂറിലധികം ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കടക്കം അന്‍പത് ശതമാനം ഇളവാണ് ഉപയോക്താക്കാള്‍ക്കായി ഒരുക്കിയിരിക്കുന്നത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, ലാപ്ടോപ്, മൊബൈല്‍ ഫോൺ, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങൾക്കും വന്‍ വിലക്കിഴിവുണ്ടാകും.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു സെലിബ്രേറ്റ് തുടങ്ങി ലുലുവിന്‍റെ എല്ലാ ഷോപ്പുകളും, മാളിലെ 180ലധികം വരുന്ന റീട്ടെയ്ല്‍ ഷോപ്പുകളും മഹാസെയിലിന് ഒരുങ്ങിക്കഴിഞ്ഞു.

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമായി ലുലു മാള്‍ മിഡ്നൈറ്റ് ഷോപ്പിങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 7 വരെ എല്ലാ ദിവസവും രാവിലെ 9 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 3 വരെയാണ് മാള്‍ തുടര്‍ച്ചയായി തുറന്ന് പ്രവര്‍ത്തിക്കുക.

സിസ്റ്റം അപ്‌ഡേഷനുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ അടുത്ത ശനിയാഴ്ച (ജൂലൈ 13) ബാങ്കിങ് സേവനങ്ങള്‍ തടസപ്പെടുമെന്നറിയിച്ച് എച്ച്ഡിഎഫ്‌സി ബാങ്ക്. ബാങ്കിന്‍റെ പ്രവർത്തനക്ഷമതയും ശേഷിയും വിശ്വാസ്യതയും വർധിപ്പിക്കുകയാണ് നവീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ 3 മണി മുതല്‍ വൈകിട്ട് 4.30 വരെയാണ് സിസ്റ്റം അപ്‌ഗ്രേഡ് നടക്കുക. അന്നേദിവസം എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് തടസമില്ലെങ്കിലും പണം പിന്‍വലിക്കുന്നതിന് പരിധിയുണ്ട്. എടിഎം പണം പിന്‍വലിക്കല്‍, ഇന്‍-സ്റ്റോര്‍ ഇടപാടുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍, കോണ്‍ടാക്റ്റ്‌ലെസ് ഇടപാടുകള്‍ എന്നിവയ്ക്കുള്ള സംയോജിത പരിധി ആയിരിക്കും ഏർപ്പെടുത്തുക.

എന്നാൽ ഡെബിറ്റ് ‍/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഷോപ്പിങ് നടത്തുന്നതിനും മറ്റു സേവനങ്ങള്‍ക്കും അന്നേദിവസം തടസമുണ്ടാവില്ലെന്നും ബാങ്ക് അറിയിച്ചു. ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്, 2024 ജൂലൈ 12 വെള്ളിയാഴ്ച വൈകിട്ട് 7:30 ന് മുമ്പ് ആവശ്യത്തിനുള്ള പണം പിൻവലിക്കാനും എല്ലാ ഫണ്ട് ട്രാൻസ്ഫറുകളും മുൻകൂട്ടി ആസൂത്രണം ചെയ്യാനും എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട് .

അതേസമയം, അന്നേദിവസം യുപിഐ സേവനം തടസപ്പെടും. അതായത് എച്ച്ഡിഎഫ്‌സി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഈ നിശ്ചിത സമയത്ത് ഓൺലൈന്‍ ട്രാന്‍സാക്ഷന്‍ വഴി പണം സ്വീകരിക്കാനോ കൈമാറാനോ സാധിക്കില്ല. ഇതിനു പുറമേ മെര്‍ച്ചന്‍റ് പേയ്‌മെന്‍റ് (ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഓണ്‍ലൈന്‍), ബാലന്‍സ് നോക്കല്‍, യുപിഐ പിന്‍ മാറ്റലും സെറ്റ് ചെയ്യലും അടക്കമുള്ള സേവനങ്ങളും തടസപ്പെടും. ഈ സമയം, കാര്‍ഡ് ഉപയോഗിച്ച് മെര്‍ച്ചന്‍റ് പേയ്‌മെന്‍റ് നടത്താമങ്കിലും സിസ്റ്റം അപ്‌ഡേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ അക്കൗണ്ടില്‍ അപ്‌ഡേറ്റ്‌സ് വരുകയുള്ളൂ എന്നും ബാങ്ക് അറിയിച്ചു.