Author

MALABAR BUSINESS

Browsing

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ഗൂഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 8 സീരീസ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. ദീർഘനാളത്തെ കാത്തിരിപ്പുകൾക്കൊടുവിലാണ് ഇവ വിപണിയിൽ എത്തിയിരിക്കുന്നത്. മാസങ്ങൾക്ക് മുൻപാണ് പിക്സൽ 8 സീരീസിനെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ പങ്കുവെക്കുന്നത്. അതിനാൽ, ഇതിനോടകം തന്നെ നിരവധി തരത്തിലുള്ള അഭ്യൂഹങ്ങൾ ഹാൻഡ്സെറ്റുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്നു. എന്നാൽ, അവയ്ക്കെല്ലാം വിരാമമിട്ടാണ് ഗൂഗിൾ പിക്സൽ 8 സീരീസ് എത്തിയിരിക്കുന്നത്. ഗൂഗിൾ പിക്സൽ 8, ഗൂഗിൾ പിക്സൽ 8 പ്രോ എന്നീ രണ്ട് ഹാൻഡ്സെറ്റുകളാണ് ഈ സീരീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ടെൻസർ ജി3 ചിപ്സെറ്റാണ് ഗൂഗിൾ പിക്സൽ 8 സീരീസിന്റെ പ്രധാന ആകർഷണീയത. ഗൂഗിൾ പിക്സൽ 8 പ്രോയുടെ പിൻഭാഗത്ത് 3 ക്യാമറകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഗൂഗിൾ ലഭ്യമാക്കിയിട്ടില്ല. ഫോട്ടോഗ്രഫിക്ക് പ്രാധാന്യം നൽകുന്നവർക്ക് മികച്ച ഓപ്ഷനായിരിക്കും ഗൂഗിൾ പിക്സൽ 8 സീരീസ് എന്നാണ് വിലയിരുത്തൽ. പിക്സൽ 8-ന് 8 ജിബി റാമും, പിക്സൽ 8 പ്രോയ്ക്ക് 12 ജിബി റാമുമാണ് നൽകിയിരിക്കുന്നത്. നീല, ഓബ്സീഡിയന്റ്, ബീജ് എന്നിങ്ങനെ 3 നിറങ്ങളിൽ വാങ്ങാനാകും. പ്രീമിയം സെഗ്മെന്റിൽ ആകർഷകമായ ഫീച്ചറുകൾ ഒരുക്കിയതിനാൽ, ഐഫോണുകൾക്ക് ഗൂഗിൾ പിക്സൽ 8 സീരീസ് വെല്ലുവിളി ഉയർത്തുമോ എന്നാണ് ആരാധകരുടെ ചോദ്യം.

രാജ്യത്തെ ഡിജിറ്റൽ ഷോപ്പുകളിൽ ഒന്നാമതെത്തി ഓക്സിജൻ. ബജാജ് ഫിനാൻസിന്‍റെ ഈ വർഷത്തെ അമർനാഥ് ദേശീയ പുരസ്കാരം ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെർട്ട് സ്വന്തമാക്കി. ബജാജ് ഫിനാൻസിന്‍റെ ഇന്ത്യയിലെ ഡീലർമാരിൽ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് & പ്രമോഷന് ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം.

ദേശീയതലത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമായി ബജാജ് തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്നും രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഡീലർമാർ അവസാന റൗണ്ടിൽ വോട്ട് ചെയ്താണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്. ഒരു വർഷത്തെ ബിസിനസ് വളർച്ച, ഫിനാൻസ് പ്രമോഷൻ, ഏറ്റവും മികച്ച കസ്റ്റമർ ഓഫറുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ബജാജ് ഫിനാൻസ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. പുരസ്കാരം ബജാജ് ഫിനാൻസിന്‍റെ ആഭിമുഖ്യത്തിൽ മുംബൈയിൽ നടന്ന ‘ സംവാദ് 2023’ ചടങ്ങിൽ വച്ച് ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ് സിഇഒ ഷിജോ കെ തോമസ് ഏറ്റുവാങ്ങി.

24 വർഷം കൊണ്ട് 50 ലക്ഷം വിശ്വസ്തരായ ഉപഭോക്താക്കളാണ് ഓക്സിജനുള്ളത്. ഉപഭോക്താക്കൾക്കിടയിൽ ബജാജ് ഫിനാൻസിന്റെ അപ്രൂവൽ അനുപാതം ഏറ്റവും കൂടുതലുള്ളതും ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിനാണ്.

ആഗോള വിപണിയിൽ അടുത്തിടെ ചുവടുകൾ ശക്തമാക്കിയ പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിംഗിന്റെ ലോകത്തിലെ ആദ്യത്തെ എക്സ്ക്ലൂസീവ് സെന്റർ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു. ബെംഗളൂരുവിലാണ് നത്തിംഗിന്റെ എക്സ്ക്ലൂസീവ് സെന്റർ സ്ഥിതി ചെയ്യുന്നത്. രാജ്യത്തുടനീളം 300-ലധികം സർവീസ് സെന്ററുകൾ ഉണ്ടെങ്കിലും, ഇതാദ്യമായാണ് എക്സ്ക്ലൂസീവ് സർവീസ് സെന്ററിന് രൂപം നൽകുന്നത്. സ്മാർട്ട്ഫോൺ സർവീസ് വെറും രണ്ട് മണിക്കൂറിനകം ചെയ്ത് നൽകുമെന്നതാണ് എസ്ക്ലൂസീവ് സെന്ററിന്റെ പ്രധാന പ്രത്യേകത. അതിന് സാധിച്ചില്ലെങ്കിൽ, പകരം മറ്റൊരു ഫോൺ ഉപഭോക്താവിന് നൽകുന്നതാണ്.

അടുത്ത ഘട്ടത്തിൽ ഡൽഹി, മുംബൈ, ഹൈദരാബാദ്, ചെന്നൈ പോലെയുള്ള നഗരങ്ങളിൽ എക്സ്ക്ലൂസീവ് സെന്ററുകൾ ആരംഭിക്കാൻ നത്തിംഗ് പദ്ധതിയിടുന്നുണ്ട്. 2024 ആകുമ്പോഴേക്കും എക്സ്ക്ലൂസീവ് സെന്ററുകളുടെ എണ്ണം 20 ആയി ഉയർത്താനാണ് കമ്പനിയുടെ നീക്കം. നിലവിൽ, രാജ്യത്തെ 19,000 പിൻകോഡുകളിൽ പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യം നത്തിംഗ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനുപുറമേ, ഫോൺ വാങ്ങി 7 ദിവസത്തിനകം അവ എക്സ്ക്ലൂസീവ് സ്റ്റോറുകളിൽ നിന്ന് മാറ്റി വാങ്ങാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഉപഭോക്താക്കൾക്കായി നത്തിംഗ് സർവീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ്.

മെറ്റയുടെ കീഴിലുള്ള രണ്ട് ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും. ഇത്തവണ ഈ രണ്ട് അപ്ലിക്കേഷനുകൾക്കും പേയ്ഡ് വേർഷനുകൾ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മെറ്റ. പരസ്യരഹിത സേവനങ്ങളാണ് പേയ്ഡ് വേർഷനിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക. എന്നാൽ, പരസ്യങ്ങൾ ഇല്ലാതെ സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ പ്രതിമാസം നിശ്ചിത തുക അടയ്ക്കേണ്ടതുണ്ട്. നിലവിൽ, പ്രതിമാസ സബ്സ്ക്രിപ്ഷൻ ഫീസ് നിരക്കുകൾ എത്രയെന്ന് മെറ്റ പുറത്തുവിട്ടിട്ടുണ്ട്. പുതിയ റിപ്പോർട്ട് അനുസരിച്ച്, യൂറോപ്പിലെ ഉപഭോക്താക്കൾ പരസ്യരഹിത സേവനങ്ങൾ ആസ്വദിക്കാൻ ഏകദേശം 14 ഡോളറാണ് (1,165 രൂപ) നൽകേണ്ടത്.

ആദ്യ ഘട്ടത്തിൽ യൂറോപ്യൻ വിപണികളിലാണ് നിരക്കുകൾ പ്രഖ്യാപിക്കാൻ സാധ്യത. എന്നാൽ, ഇന്ത്യ പോലുള്ള വിപണികളിൽ ഇത് എപ്പോൾ അവതരിപ്പിക്കും എന്നതിനെക്കുറിച്ച് മെറ്റ ഇതുവരെ സൂചനകൾ നൽകിയിട്ടില്ല. സ്വകാര്യതാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യൂറോപ്പിൽ സുബ്സ്ക്രിപ്ഷൻ ഫീസിന് അംഗീകാരം ലഭിച്ചാൽ, സമീപഭാവിയിൽ ഇവ ഇന്ത്യയിലും നടപ്പിലാക്കാൻ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തൽ.

റിപ്പോർട്ടുകൾ അനുസരിച്ച്, ഡെസ്‌ക്‌ടോപ്പ് ഉപകരണങ്ങളിൽ പരസ്യങ്ങളില്ലാതെ ഫേസ്ബുക്ക് അല്ലെങ്കിൽ ഇൻസ്റ്റഗ്രാം ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പ്രതിമാസം 10.46 ഡോളറിന് തുല്യമായ ഏകദേശം 10 യൂറോ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കാനാണ് സാധ്യത. അധിക അക്കൗണ്ടുകളുള്ള ഉപയോക്താക്കൾക്ക് ഒരു അക്കൗണ്ടിന് ഏകദേശം 6 യൂറോ എന്ന കണക്കിൽ‌ അധിക നിരക്ക് നൽകേണ്ടി വന്നേക്കാം. മൊബൈൽ ഉപകരണ ഉപയോക്താക്കളുടെ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് പ്രതിമാസം ഏകദേശം 13 യൂറോ ആയി ഉയരും.

കഴിഞ്ഞ മാസം ആപ്പിൾ വിപണിയിൽ എത്തിച്ച ഐഫോൺ 15 സീരീസ് ഹാൻഡ്സെറ്റുകൾക്കെതിരെ പരാതികൾ ഉയർന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനവുമായി ആപ്പിൾ. ഐഫോൺ 15ന് വലിയ തോതിൽ ഹീറ്റിംഗ് പ്രശ്നങ്ങൾ ഉണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇവ അടുത്ത അപ്ഡേറ്റിൽ പൂർണ്ണമായും പരിഹരിക്കുമെന്ന് ആപ്പിൾ ഉറപ്പ് നൽകി. ആപ്പിൾ ആദ്യമായി അവതരിപ്പിച്ച ടൈറ്റാനിയം ബോഡി മൂലമാണ് ഫോൺ ഹീറ്റാകുന്നതെന്നാണ് ഉപഭോക്താക്കളുടെ വിലയിരുത്തൽ. എന്നാൽ, ഇവ ഐഒഎസ് 17 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ ഒരു ബഗ്ഗാണെന്ന് ആപ്പിൾ വ്യക്തമാക്കി. ഈ ബഗ്ഗ് ഇല്ലാതാകുന്നതോടെ ഹീറ്റിംഗ് പ്രശ്നങ്ങൾ പരിഹരിക്കാനാകും.

നേരത്തെ ഐഫോൺ 15 പ്രോയുടെ നിറം മാറുന്നുണ്ടെന്ന പ്രശ്നവും ഉപഭോക്താക്കൾ ഉന്നയിച്ചിരുന്നു. ഈ ആരോപണത്തിനെതിരെ കൃത്യമായ മറുപടി ആപ്പിൾ നൽകിയിട്ടുണ്ട്. ഐഫോൺ 15 പ്രോയ്ക്ക് ടൈറ്റാനിയം ബോഡി നൽകിയതിനാൽ, ഉപഭോക്താവിന്റെ ചർമ്മത്തിൽ നിന്നുള്ള എണ്ണമയം ഉപകരണത്തിന്റെ നിറം മാറ്റിയേക്കാമെന്നാണ് ആപ്പിൾ മറുപടി നൽകിയത്. ഈ മാറ്റം ഉടൻ തന്നെ പഴയ പടിയാകും. ലക്ഷങ്ങൾ നൽകി വാങ്ങിയ ഐഫോണുകൾ ഇത്തരം അനുഭവങ്ങൾ നൽകുന്നത് മിക്ക ഉപഭോക്താക്കളെയും അസംതൃപ്തരാക്കിയിട്ടുണ്ട്.

ഉപഭോക്താക്കൾക്ക് മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. വിവിധ ആവശ്യങ്ങൾക്കായി ഇന്റർനെറ്റിന്റെ വേഗത കണക്കിലെടുത്താണ് ബിഎസ്എൻഎൽ പ്ലാനുകൾ അവതരിപ്പിക്കാറുള്ളത്. മികച്ച വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ 200 എംബിബിഎസ് പ്ലാനുകൾ പരിഗണിക്കാവുന്നതാണ്. കൂടാതെ, 300 എംബിബിഎസ് വേഗതയിലുള്ള പ്ലാനുകളും ലഭ്യമാണ്. ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് പ്ലാനുകളിൽ 200 എംബിബിഎസ് വേഗതയുടെ പ്ലാൻ തിരയുന്ന ഉപഭോക്താക്കൾക്ക് മികച്ചതാണ് 999 രൂപയുടെ പ്ലാൻ. ഇവയുടെ ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

ഒടിടി സബ്സ്ക്രിപ്ഷനോടുകൂടി ബിഎസ്എൻഎൽ അവതരിപ്പിച്ച പ്ലാനാണ് 999 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് 20 എംബിബിഎസ് വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാനാകും. പ്രതിമാസം 2 ടിബി ഡാറ്റയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അൺലിമിറ്റഡ് വോയിസ് കോളിംഗിനോടൊപ്പം സൗജന്യ ലാൻഡ് ലൈൻ കണക്ഷനും ലഭ്യമാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ലയൺസ് ഗേറ്റ്, ഷെമാരുമീ, ഹങ്കാമ, സോണി ലൈവ്, സീ5, യപ് ടിവി എന്നിവയാണ് ഈ പ്ലാനിന് കീഴിൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ. നിശ്ചിത 2 ടിബി ഡാറ്റ ഉപയോഗിച്ചു കഴിഞ്ഞാൽ, ഇന്റർനെറ്റ് വേഗത 10 എംബിബിഎസ് ആയി കുറയുന്നതാണ്.

ഉപഭോക്താക്കൾക്ക് നിരവധി തരത്തിലുള്ള ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. നിലവിൽ, ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പിൽ ലഭ്യമാണ്. അടുത്തതായി ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന റിപ്ലേ ബാർ ഫീച്ചറാണ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നത്. വാട്സ്ആപ്പ് ചാറ്റിനിടെ ചിത്രങ്ങളും വീഡിയോകളും കാണുമ്പോൾ തന്നെ മറുപടി നൽകാൻ സഹായിക്കുന്ന ഫീച്ചറാണ് റിപ്ലേ ബാർ ഫീച്ചർ. മീഡിയയിൽ നിന്നുള്ള മുഴുവൻ സന്ദേശങ്ങളോടും ഇത്തരത്തിൽ പ്രതികരിക്കാൻ കഴിയുന്നതാണ്.

പരീക്ഷണാടിസ്ഥാനത്തിൽ റിപ്ലേ ബാർ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. 2.23.20.20 വേർഷൻ ഡൗൺലോഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്. ചാറ്റിനെ ഒരു വിധത്തിലും ബാധിക്കാത്ത തരത്തിൽ മറുപടി നൽകാൻ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ സജ്ജീകരിച്ചിട്ടുള്ളത്. ചാറ്റിലെ മീഡിയ സ്ക്രീനിൽ ചിത്രങ്ങളും വീഡിയോകളും കണ്ടുകൊണ്ടുതന്നെ റിപ്ലേ നൽകാൻ കഴിയുന്നത് ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ.

സംസ്ഥാനത്ത് തുടർച്ച‍യായി സ്വർണവിലയിൽ ഇടിവ്.

ഇന്ന് (02/10/2023) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില.

കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. 12 ദിവസത്തിനിടെ വിലയില്‍ 1600 രൂപയാണ് ഇടിഞ്ഞത്.

പാസ് വേർഡ് ഷെയറിംഗിനെതിരെ നടപടി കടുപ്പിച്ച് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ രംഗത്ത്. മറ്റുള്ളവരുടെ വ്യക്തികൾക്ക് പാസ്‌വേഡുകൾ ഷെയർ ചെയ്യരുതെന്ന് കമ്പനി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ നവംബർ വർഷം ഒന്ന് മുതൽ ബന്ധപ്പെട്ട കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാസ് വേർഡ് ഷെയറിംഗിനെതിരെ കർശനമായ നിലപാട് സ്വീകരിക്കുന്നത്. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൂർണ്ണമായും അവസാനിപ്പിക്കുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിയും.

അടുത്തിടെ കനേഡിയൻ സബ്സ്ക്രൈബർമാർക്ക് പുതിയ വ്യവസ്ഥകളെ കുറിച്ചുള്ള വിവരങ്ങൾ ഇമെയിൽ മുഖാന്തരം കമ്പനി കൈമാറി. പാസ്‌വേർഡ് ഷെയറിംഗ് നിയന്ത്രണം എങ്ങനെയാണ് നടപ്പിലാക്കുന്നത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പുതിയ നിബന്ധനകൾ നവംബർ ഒന്ന് മുതൽ കാനഡയിൽ നിലവിൽ വരുന്നതാണ്. ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്കും നിയന്ത്രണങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.. അടുത്തിടെ പ്രമുഖ വീഡിയോ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പാസ്‌വേർഡ് ഷെയറിങ് കർശനമായി നിയന്ത്രിച്ചിരുന്നു.

രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഒക്ടോബർ-ഡിസംബർ മാസങ്ങളിലേക്കുള്ള പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 20 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ, അഞ്ച് വർഷത്തെ റിക്കറിംഗ് ഡെപ്പോസിറ്റിന് 6.7 ശതമാനം പലിശ ലഭിക്കും. നേരത്തെ 6.5 ശതമാനം പലിശയാണ് നൽകിയിരുന്നത്. മറ്റ് സമ്പാദ്യ പദ്ധതികൾക്ക് ജൂൺ-സെപ്റ്റംബർ കാലയളവിൽ നൽകിയ പലിശ തുടരുന്നതാണ്.

വിപണിയിലുള്ള സർക്കാരിന്റെ കടപ്പത്രങ്ങളുടെ നിരക്കിന് അനുസൃതമായാണ് ചെറുകിട സമ്പാദ്യ പലിശ നിരക്കുകൾ തീരുമാനിക്കുന്നത്. അതിനാൽ, ബോണ്ട് യീൽഡ് ഉയരുമ്പോൾ ചെറുകിട സമ്പാദ്യത്തിന്റെ പലിശ നിരക്കും ആനുപാതികമായി ഉയരും. ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ ചെറുകിട സമ്പാദ്യ പലിശ നിരക്കുകളുടെ റഫറൻസ് കാലയളവായ ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ ഗവൺമെന്റ് ബോണ്ട് യീൽഡ് ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഇത്തവണ പലിശ നിരക്കുകൾ പുതുക്കി നിശ്ചയിച്ചത്. 2022 ഒക്ടോബർ-ഡിസംബർ മുതലാണ് ധനമന്ത്രാലയം ചെറുകിട സമ്പാദ്യങ്ങളുടെ പലിശ നിരക്ക് ഉയർത്താൻ ആരംഭിച്ചത്.