Author

MALABAR BUSINESS

Browsing

പാസ്‌വേർഡ് ഇല്ലാതെ വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ പുതിയ മാർഗ്ഗങ്ങൾ പരീക്ഷിച്ച് മെറ്റ. ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പാസ് കീ ലോഗിൻ സൗകര്യം വികസിപ്പിക്കാനാണ് തീരുമാനം. മാസങ്ങൾക്ക് മുൻപ് തന്നെ പാസ് കീ സംവിധാനവുമായി ബന്ധപ്പെട്ട സൂചനകൾ മെറ്റ പങ്കുവെച്ചിരുന്നു. എന്നാൽ, ഇത്തവണ പാസ് കീ സംവിധാനം ബീറ്റ ടെസ്റ്റിംഗിന് വിധേയമാക്കിയിട്ടുണ്ട്.

പാസ് കീ സംവിധാനം എത്തുന്നതോടെ ഉപഭോക്താക്കൾക്ക് പാസ്‌വേർഡുകൾ ഓർത്തുവയ്ക്കാനുള്ള പ്രയാസം ഇല്ലാതാക്കാൻ സാധിക്കും. കൂടാതെ, നിങ്ങളുടെ അനുവാദമില്ലാതെ മറ്റാർക്കും വാട്സ്ആപ്പ് തുറക്കാനും സാധിക്കുകയില്ല. ഐഫോണിലെ ഏക ബയോമെട്രിക് സംവിധാനമായ ഫേസ് ഐഡി സംവിധാനവും ഇത് പിന്തുണയ്ക്കുന്നതാണ്. ഗൂഗിൾ, ആപ്പിൾ തുടങ്ങിയവ ഇതിനോടകം തന്നെ തങ്ങളുടെ ബ്രൗസറുകളിൽ പാസ് കീ സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. ഡിവൈസ് ഓതന്റിക്കേഷന് വേണ്ടിയാണ് ഗൂഗിൾ പാസ് കീ സംവിധാനം അവതരിപ്പിച്ചത്

ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് ലാവ. അടുത്തിടെ കമ്പനി വിപണിയിൽ എത്തിച്ച ലാവ ബ്ലേസ് പ്രോ 5ജി സ്മാർട്ട്ഫോണാണ് ഇപ്പോൾ ഏറ്റവും കുറഞ്ഞ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ബഡ്ജറ്റ് സെഗ്മെന്റിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് തരംഗമായി മാറിയ ഈ ഹാൻഡ്സെറ്റുകളുടെ ഓഫർ വിലയെ കുറിച്ച് കൂടുതൽ അറിയാം.

8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ എത്തിയ ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 15,000 രൂപയാണ്. എന്നാൽ, ഉപഭോക്താക്കൾക്ക് ഇപ്പോൾ ഓഫർ വിലയായ 12,999 രൂപയ്ക്ക് ലാവ ബ്ലേസ് പ്രോ 5ജി വാങ്ങാനാകും. 21 ശതമാനം വിലക്കിഴിവാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണിലാണ് ഓഫർ വിലയിൽ ഈ ഹാൻഡ്സെറ്റ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. സ്റ്റാറി നൈറ്റ്, റേഡിയന്റ് പേൾ എന്നിങ്ങനെ ആകർഷകമായ രണ്ട് കളർ ഓപ്ഷനുകളിൽ ലാവ ബ്ലേസ് പ്രോ വാങ്ങാനാകും.

ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ ഓഹരികൾ സ്വന്തമാക്കാനൊരുങ്ങി പ്രശസ്ത സോപ്പ് നിർമ്മാണ കമ്പനിയായ നിർമ. ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ 75 ശതമാനം ഓഹരികളാണ് നിർമ ലിമിറ്റഡ് ഏറ്റെടുത്തിരിക്കുന്നത്. ഓഹരി ഒന്നിന് 615 രൂപ നിരക്കിൽ 5,5615 കോടി രൂപയാണ് കരാർ തുക. 4,000 കോടി രൂപയുടെ കടം വീട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഗ്ലെൻമാർക്ക് ഫാർമ ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്.

റെഗുലേറ്ററി, ഷെയർ ഹോൾഡർ അംഗീകാരം എന്നിവ ഉൾപ്പെടെ പതിവ് വ്യവസ്ഥകൾക്ക് വിധേയമായാണ് ഇടപാടുകൾ നടക്കുക. മരുന്ന് നിർമ്മാണത്തിലെ രാസ സംയുക്തങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണ് ഗ്ലെൻമാർക്ക് ലൈഫ് സയൻസ്. അതേസമയം, സോപ്പും അനുബന്ധ ഉൽപ്പന്നങ്ങളും നിർമ്മിക്കുന്ന കമ്പനിയാണ് നിർമ. 1969-ലാണ് നിർമ വിപണിയിലെത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ഐഡ്രോപ്സും, കോൺടാക്ട് ലെൻസും നിർമ്മിക്കുന്ന കമ്പനിയായ സ്റ്റെറികോമിനെ നിർമ ഏറ്റെടുത്തിരുന്നു

ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ അദാനി ഗ്രൂപ്പ് പുതിയ നീക്കവുമായി രംഗത്ത്. അദാനി എയർപോർട്ട് ഹോൾഡിംഗ്സിനെ വേർപെടുത്തി ലിസ്റ്റഡ് കമ്പനിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അദാനി എയർപോർട്ട് ഹോൾഡിംഗ്സിനെ വേർപെടുത്താനാണ് തീരുമാനം. അദാനി എന്റർപ്രൈസസിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയാണ് എയർപോർട്ട് ബിസിനസ് വിഭാഗമായ അദാനി എയർപോർട്ട് ഹോൾഡിംഗ്സ്. 2025-ന്റെ അവസാനമോ, 2026-ന്റെ ആദ്യമോ ലിസ്റ്റിംഗ് ഉണ്ടാകാൻ സാധ്യതയുണ്ട്.

ലിസ്റ്റിംഗ് വിജയകരമായി പൂർത്തിയാക്കുന്നതോടെ അദാനി ഗ്രൂപ്പിൽ നിന്ന് ഓഹരി വിപണിയിലേക്ക് എത്തുന്ന പതിനൊന്നാമത്തെ കമ്പനിയായി അദാനി എയർപോർട്ട് ഹോൾഡിംഗ്സ് മാറും. അദാനി എന്റർപ്രൈസസിൽ നിന്ന് ഹൈഡ്രജൻ, എയർപോർട്ട്, സെന്റർ തുടങ്ങിയ ബിസിനസുകൾ 2025-നും 2028-നും ഇടയിൽ വേർപ്പെടുത്തുമെന്ന് ഈ വർഷം ജനുവരിയിൽ അദാനി ഗ്രൂപ്പ് സൂചനകൾ നൽകിയിരുന്നു. രാജ്യത്തെ എട്ടോളം എയർപോർട്ടുകളിലായി ഗതാഗത, ചരക്ക് നീക്ക ബിസിനസിനാണ് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് നേതൃത്വം നൽകുന്നത്. നിലവിൽ, നവി മുംബൈ എയർപോർട്ടിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്.

വാട്സ്ആപ്പ് മുഖാന്തരമുള്ള വാണിജ്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കി മെറ്റ. ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മുഖാന്തരം വാണിജ്യ ഇടപാടുകൾ വേഗത്തിൽ നടത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വാട്സ്ആപ്പിൽ പേയ്മെന്റ് സംവിധാനം നേരത്തെ ഉണ്ടെങ്കിലും, ഇത്തവണ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിലെ പേയ്മെന്റ് ഫീച്ചറിലാണ് പുതിയ അപ്ഡേറ്റ് എത്തിയിരിക്കുന്നത്. ഈ അപ്ഡേറ്റിലൂടെ വാട്സ്ആപ്പ് ബിസിനസ് അക്കൗണ്ടുകൾക്ക് അവർ നൽകുന്ന സേവനങ്ങൾക്കുള്ള തുക വാട്സ്ആപ്പ് ചാറ്റ് വഴി തന്നെ സ്വീകരിക്കാൻ സാധിക്കും.

യുപിഐ ഇടപാടിന് പുറമേ, പേയു, റേസർ പേ എന്നിവയുമായി സഹകരിച്ച് ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിച്ചും ഇടപാട് നടത്താൻ സാധിക്കും. ഇന്ത്യയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അപ്ഡേറ്റിന് തുടക്കമിട്ടത്. ഇതിന് പുറമേ, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ള വാണിജ്യ സ്ഥാപനങ്ങൾക്ക് മെറ്റ വെരിഫൈഡ് അക്കൗണ്ട് നൽകുന്നതാണ്. വിവിധതരത്തിലുള്ള ഇടപാടുകളിൽ നിന്ന് വാണിജ്യ അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനാണ് ഇത്തരത്തിൽ വെരിഫിക്കേഷൻ പ്രക്രിയ നടത്തുന്നത്.

കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത.

ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്കെയിൽ: 25100-57900. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഒക്ടോബർ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

തിരുവനന്തപുരം: ഓൺലൈൻ ലോൺ ആപ്പിന്റെ ചതിയിൽപ്പെട്ടാൽ ചെയ്യേണ്ടതെന്തൊക്കെയാണെന്ന് വിശദമാക്കി പോലീസ്. ഓൺലൈൻ ആപ്പ് മുഖേന വായ്പ എടുക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. ഏറെ നടപടിക്രമങ്ങൾ ആവശ്യമില്ലാത്തതിനാൽ പലരും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത ശേഷം വായ്പയെടുക്കുന്നു. ഒരു ചെറിയ തുക വായ്പ നൽകിയ ശേഷം പിന്നീട് വലിയ പലിശ സഹിതം അതു തിരികെ ആവശ്യപ്പെടുന്ന തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

വൻതുക തിരിച്ചടയ്ക്കാത്തപക്ഷം നിങ്ങളുടെ വ്യാജമായ നഗ്നചിത്രങ്ങളും മോശമായ സന്ദേശങ്ങളും നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമിടയിൽ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വ്യക്തികൾ വളരെയധികം ഭയവും പരിഭ്രാന്തിയും നേരിടുന്നു. അത്തരം സന്ദർഭങ്ങളിൽ, നിങ്ങൾക്ക് കഴിയുന്ന എല്ലാ തെളിവുകളും ശേഖരിക്കുക, സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള പോർട്ടലിൽ (http://www.cybercrime.gov.in) പരാതി രേഖപ്പെടുത്തുക. 1930 എന്ന സൈബർ ഹെല്പ് ലൈൻ നമ്പറിൽ വിവരമറിയിക്കുക. അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക.

നിങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുന്ന, നിങ്ങൾക്ക് അറിയാത്ത എല്ലാ നമ്പറുകളും ബ്ലോക്ക് ചെയ്യുക. നിങ്ങൾ ചൂഷണത്തിന് ഇരയാക്കപ്പെട്ടിരിക്കുന്നുവെന്ന വിവരം നിങ്ങളുടെ എല്ലാ കോൺടാക്റ്റുകളേയും അറിയിക്കുക. നിങ്ങൾ ഒരിക്കലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നിങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഓർക്കുക. മന:സാന്നിധ്യം വീണ്ടെടുക്കുക. ഓർക്കുക, ഇത്തരം സംഭവമുണ്ടായാൽ എത്രയും പെട്ടെന്ന് പോലീസ് സഹായം തേടുന്നതിനാണ് പ്രാധാന്യം നൽകേണ്ടത്.

യൂട്യൂബിലും മറ്റും വീഡിയോകൾ കാണുമ്പോഴും, ഗൂഗിളിൽ തിരയുമ്പോഴും പരസ്യങ്ങൾ ദൃശ്യമാകാറുണ്ട്. ഇവയിൽ ഭൂരിഭാഗവും ഉപഭോക്താക്കൾക്ക് അരോചകം തന്നെയാണ്. എന്നാൽ, വാട്സ്ആപ്പിലും കൂടി പരസ്യം എത്തിയാലോ? കേൾക്കുമ്പോൾ നെറ്റി ചുളിയുമെങ്കിലും, ഇത് സംബന്ധിച്ച സജീവ ചർച്ചകൾക്ക് മെറ്റ തുടക്കമിട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ എങ്ങനെ കാണിക്കാം എന്നതിനെക്കുറിച്ചാണ് മെറ്റ കോർപ്പറേഷന്റെ ടീം ചർച്ചകൾ സംഘടിപ്പിക്കുന്നത്. ചാറ്റ് ലിസ്റ്റിന് ഇടയിലായാണ് പരസ്യങ്ങൾ ദൃശ്യമാകാൻ സാധ്യത.

വാട്സ്ആപ്പിൽ നിന്നും വരുമാനം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് മെറ്റയുടെ പുതിയ പദ്ധതി. ഉപഭോക്താക്കൾക്കായി തുടരെത്തുടരെ അപ്ഡേറ്റുകൾ പുറത്തിറക്കുന്നതിനാൽ, മെറ്റ എപ്പോൾ വേണമെങ്കിലും ചാറ്റുകൾക്കിടയിൽ പരസ്യങ്ങൾ എത്തിച്ചേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് മെറ്റ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ, എളുപ്പത്തിൽ പരസ്യങ്ങൾ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് സൂചന. ഇതിനുപുറമേ, വാട്സ്ആപ്പ് ഉപയോഗിക്കാൻ സബ്സ്ക്രിപ്ഷൻ ഫീസ് ഈടാക്കണോ എന്ന കാര്യവും മെറ്റയുടെ ആലോചനയിൽ ഉണ്ട്.

 

കൊച്ചി: തുടർച്ചയായി രണ്ടം ദിനവും സ്വർണവിലയിൽ വർധന. ഇന്ന് (16/19/20233) പവന് 160 രൂപ വർധിച്ച് ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,920 രൂപയായി.

ഒരു ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. 5490 രൂപയാണ് ഒരു ഗ്രാമം സ്വർണത്തിന്‍റെ ഇന്നത്തെ വില.

ഇന്നലെയും പവന് 160 രൂപ വർധിച്ചിരുന്നു. കഴിഞ്ഞമാസം 21 മുതൽ സ്വർവില ഉയരുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാഴ്ചക്കിടെ ഏകദേശം 1000 രൂപ വർധിച്ച് 44,240 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി. തുടർന്നുള്ള 2 ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ വീണ്ടും ഉ‍യരുന്ന കാഴ്ചയാണ് കാണുന്നത്.

മുൻ വർഷങ്ങളിലെ പോലെ, ഐഫോൺ 15 സീരീസ് ലോഞ്ചിന് ശേഷം ആപ്പിൾ ചില ഐഫോണുകൾ പിൻവലിച്ചു. പുതുതായി സമാരംഭിച്ച സീരീസിൽ iPhone 15, iPhone 15 Plus, iPhone 15 Pro, iPhone 15 Pro Max എന്നിവ ഉൾപ്പെടുന്നു. എന്നാൽ, പുതിയ ഫോണുകൾ ലോഞ്ച് ചെയ്തതിന് പിന്നാലെ ചില ജനപ്രിയ മോഡലുകൾ ഇന്ത്യയിലും ആഗോളതലത്തിലും ആപ്പിൾ റദ്ദാക്കി. 4 ഐഫോൺ മോഡലുകളുടെ വിൽപ്പനയാണ് ആപ്പിൾ നിർത്തിയത്. വിൽപ്പന നിർത്തിയെങ്കിലും ആമസോണിലും ഫ്ലിപ്കാർട്ടിലും സ്റ്റോക്കുകൾ അവസാനിക്കുന്നതുവരെ റീട്ടെയിൽ തുടരാം. ഇവയിൽ ചിലത് നവീകരിച്ചും ലഭ്യമാകും.

ഐഫോൺ 14 പ്രോ മാക്‌സ്:

കഴിഞ്ഞ വർഷത്തെ ഐഫോൺ 14 സീരീസിലെ ടോപ്പ് എൻഡ് മോഡലാണ് ഇത്. ഐഫോൺ 14 പ്രോ മാക്‌സിന്റെ 128 ജിബി മോഡലിന് 1,39,900 രൂപയാണ് വില. 256 ജിബി മോഡലിന് 1,49,900 രൂപ, 512 ജിബി മോഡലിന് 1,69,900 രൂപ, 1 ടിബി മോഡലിന് 1,89,900 രൂപ എന്നിങ്ങനെയാണ് വിപണി വില.

ഐഫോൺ 14 പ്രോ:

ആപ്പിൾ പ്രോ മാക്സ് മാത്രമല്ല, ഐഫോൺ 14 പ്രോയും നിർത്തലാക്കി. ഇതിന്റെ 128 ജിബി മോഡൽ 1,29,900 രൂപയ്ക്കും, 256 ജിബി മോഡൽ 1,39,900 രൂപയ്ക്കും വിറ്റു. 512 ജിബി മോഡൽ 1,59,900 രൂപ, 1 ടിബി മോഡൽ 1,79,900 രൂപ എന്നിങ്ങനെയാണ് വിപണി വില.

ഐഫോൺ 13 മിനി:

വലിയ പ്രോ മോഡലുകളിൽ നിന്ന് വളരെ ഒതുക്കമുള്ള ഫോണാണ് ഐഫോൺ 13 മിനി. ഇതിന്റെ 128 ജിബി മോഡൽ 64,900 രൂപയ്ക്കും 256 ജിബി മോഡൽ 74,900 രൂപയ്ക്കും, 512 ജിബി മോഡൽ 94,900 രൂപയ്ക്കും റീട്ടെയിൽ ചെയ്തു. ചെറിയ ഐഫോൺ വാങ്ങുന്നവർക്ക് ഒരു പ്രത്യേക ആകർഷണം ഉള്ളതിനാൽ ആപ്പിൾ ഇത് അതിന്റെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നെങ്കിലും ഡിമാൻഡ് കുറവായതിനാൽ ആപ്പിൾ ഐഫോൺ 13 മിനി നിർത്തലാക്കുകയായിരുന്നു.

iPhone 12:

ഈ ലിസ്റ്റിൽ അവസാനത്തേത്, കൂട്ടത്തിലെ ഏറ്റവും പഴയ മോഡൽ ആയ iPhone 12 ആണ്. അതിന്റെ 64GB മോഡൽ 59,900 രൂപയ്ക്കും 128GB മോഡലിന് 64,900 രൂപയ്ക്കും 256GB മോഡലിന് 74,900 രൂപയ്ക്കും വിൽപ്പന നടത്തി.