Author

MALABAR BUSINESS

Browsing

ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ ഏഴിന്റെ നിറവിലാണ്. ടെലികോം മേഖലയിൽ ഏഴ് വർഷം പിന്നിടുമ്പോൾ ഉപഭോക്താക്കൾക്കായി ഗംഭീര ഓഫറുകളാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് 21 ജിബി വരെ ബോണസ് ഡാറ്റയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 30 വരെയാണ് അധിക ഡാറ്റയും പ്രത്യേക വൗച്ചറുകളും ലഭിക്കുക. വാർഷികത്തോടനുബന്ധിച്ച് 299, 749, 2,999 രൂപയുടെ റീച്ചാർജ് പ്ലാനുകളിലാണ് ആനുകൂല്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

28 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന 299 രൂപയുടെ പ്ലാനിൽ പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിച്ചിരുന്നത്. എന്നാൽ, വാർഷിക ഓഫറിന്റെ ഭാഗമായി ഈ പ്ലാനിന് കീഴിൽ 7 ജിബി അധിക ഡാറ്റ ലഭിക്കും. 749 രൂപയുടെ പ്ലാനിൽ സാധാരണയായി പ്രതിദിനം 2 ജിബി ഡാറ്റയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ മാറ്റം അനുസരിച്ച്, പ്ലാനിൽ 14 ജിബി ഡാറ്റ ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കും. അതേസമയം, 2,999 രൂപയുടെ പ്ലാനിൽ പ്രതിദിനം 2.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ലഭിച്ചിരുന്നത്. ഏഴാം വാർഷികത്തിന് ഭാഗമായി വരിക്കാർക്ക് 21 ജിബി ഡാറ്റ അധികമായി ലഭിക്കും.

എയർ ഇന്ത്യയുടെയും വിസ്താര ടാറ്റ എസ്ഐഎ എയർലൈൻസിന്റെയും ലയനത്തിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നൽകി. ഈ അംഗീകാരത്തോടെ, ഇൻഡിഗോയ്ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര വിമാനക്കമ്പനിയായും രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയായും എയർ ഇന്ത്യ മാറി.

ലയനം ചില നിബന്ധനകൾക്ക് വിധേയമാണ്. ടാറ്റ എസ്‌ഐ‌എ എയർലൈൻസിനെ എയർ ഇന്ത്യയിലേക്ക് ലയിപ്പിക്കുന്നതിനും എയർ ഇന്ത്യയിലെ സിംഗപ്പൂർ എയർലൈൻസ് (എസ്‌ഐ‌എ) ചില ഓഹരികൾ ഏറ്റെടുക്കുന്നതിനും പാർട്ടികൾ നൽകുന്ന സന്നദ്ധ പ്രതിബദ്ധതകൾക്ക് വിധേയമായി സി‌സി‌ഐ അംഗീകാരം നൽകുന്നു,’ ഏജൻസി ഒരു ട്വീറ്റിൽ പറഞ്ഞു.

വ്യോമയാന മേഖലയിലെ മത്സരത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം വിസ്താരയുമായുള്ള ലയനത്തെ കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിസിഐ ജൂണിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഒരു മാസത്തിനു ശേഷം അനുമതി നടപടികൾ പൂർത്തിയായി. ഈ വികസനം ടാറ്റ ഗ്രൂപ്പിന്റെ വ്യോമയാന ബിസിനസ് ഏകീകരിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്.

വിസ്താര എയർ ഇന്ത്യയുമായി ലയിച്ചാൽ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയ്ക്ക് 2059 കോടി രൂപ നൽകും. ഇഷ്യൂ ചെയ്യും, അതുവഴി 25.1% ഓഹരികൾ സ്വന്തമാക്കും. ശേഷിക്കുന്ന 74.9% ഓഹരികൾ ടാറ്റ സൺസിനായിരിക്കുമെന്ന് പറയപ്പെടുന്നു. വിസ്താരയും എയർ ഇന്ത്യയും ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ 2 ഫുൾ സർവീസ് എയർലൈനുകളാണ് . സിംഗപ്പൂർ എയർലൈൻസിന് (എസ്ഐഎ) വിസ്താരയിൽ 49 ശതമാനം ഓഹരിയുണ്ട്.

പുതിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോകുന്ന കൂട്ടുകാർ പരസ്പരം ചിത്രങ്ങൾ പകർത്തും, സ്വാഭാവികമാണ്. അതുപോലെയാണിപ്പോൾ ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും. പ്രജ്ഞാന്‍റെ ചിത്രങ്ങളും വീഡിയോകളും വിക്രം നേരത്തെ തന്നെ പകർത്തിയിരുന്നെങ്കിലും, ഇതാദ്യമായി വിക്രം ലാൻഡറിനെ ചിത്രം പ്രജ്ഞാൻ പകർത്തിയിരിക്കുകയാണ്. ഐഎസ്ആർഒയാണ് ‘സ്മൈൽ പ്ലീസ്’ എന്ന തലക്കെട്ടോടെ ഈ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.

റോവറിലുള്ള നാവിഗേഷൻ ക്യാമറ (NavCam) ഉപയോഗിച്ചാണ് ചിത്രം പകർത്തിയതെന്നും ഐഎസ്ആർഒ അറിയിക്കുന്നു.

പ്രതീക്ഷിക്കുന്ന പതിനാലു ദിവസത്തെ ആയുസിൽ പകുതിയും പൂർത്തിയാക്കിയിരിക്കുകയാണ് വിക്രമും പ്രജ്ഞാനും. സൗരോർജത്തിലാണ് രണ്ടും പ്രവർത്തിക്കുന്നത്. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ 54 ഡിഗ്രി ചൂടുള്ള സമയത്തായിരിക്കും ഇതു രണ്ടും സുഗമമായി പ്രവർത്തിക്കുക. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകലിനു ശേഷം അവിടെ സൂര്യനസ്തമിക്കുന്നതോടെ വിക്രമിനെയും പ്രജ്ഞാനെയും സ്ലീപ്പ് മോഡിലാക്കും. ഭൂമിയിലെ 14 ദിവസം നീളുന്ന ചന്ദ്രനിലെ ഒരു രാത്രി പുലരുമ്പോൾ ഒരു പക്ഷേ, മറ്റൊരു 14 ദിവസം കൂടി പ്രവർത്തിക്കാനുള്ള ഊർജം ശേഷിച്ചേക്കാമെന്നാണ് പ്രതീക്ഷ.

കൊച്ചി: മികച്ച ക്യാമറയും വേറിട്ട സവിശേഷതകളുമായി റിയല്‍മി 11 സീരീസ് 5ജിയും ബഡ്സ് എയര്‍ 5 സീരീസും പുറത്തിറങ്ങി. 3ഃ ഇന്‍-സെന്‍സര്‍ സൂമോടുകൂടിയ 108 എംപി മെയിന്‍ ക്യാമറയാണ് റിയല്‍മി 11 സീരീസ് 5ജിയുടെ സവിശേഷത. ഇത് സ്മാര്‍ട്ട്ഫോണ്‍ മേഖലയിലെ ഏറ്റവും മികച്ച ഇന്‍സെന്‍സര്‍ സൂം സംവിധാനമാണ്. ഏറ്റവും വേഗതയേറിയ 67വോട്സ് സൂപ്പര്‍വൂക് ചാര്‍ജിങോടുകൂടിയ 5000 എംഎഎച്ച് ബാറ്ററിയും ഫോണിന്‍റെ സവിശേഷതയാണ്. ഫോണിന്‍റെ 120 ഹെഡ്സ് ഡൈനാമിക് അള്‍ട്ര സ്മൂത്ത് ഡിസ്പ്ലേ നിര്‍മലമായ ദൃശ്യാനുഭവനം പ്രദാനം ചെയ്യുന്നു. 16ജിബി മുതല്‍ 128 ജിബിവരെ വരെ സ്റ്റോറേജുണ്ട്. ഗ്ലോറി ഗോള്‍ഡ്, ഗ്ലോറി ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഫോണ്‍ 8ജിബി-128ജിബി, 8ജിബി-256ജിബി വൈവിധ്യങ്ങളില്‍ ലഭ്യമാണ്. വില 17, 499 മുതല്‍.

64 എംപി ക്യാമറയുമായാണ് റിയല്‍മി 11 സീരീസിലെ മറ്റൊരു മോഡലായ 11x 5ജിയുടെ വരവ്. 16ജിബി റാമില്‍ 128ജിബി സ്റ്റോറേജുണ്ട്. 7.89എംഎം അള്‍ട്രാസിം ബോഡിയുള്ള റിയല്‍മി 11x 5ജി പര്‍പ്പിള്‍ ഡൗണ്‍, മിഡ്നൈറ്റ് ബ്ലാക്ക് നിറങ്ങളിലാണുള്ളത്. 6ജിബി-128ജിബി, 8ജിബി-128ജിബി ഇനങ്ങളില്‍ ലഭ്യമാണ്. വില 13, 999 രൂപ മുതല്‍.

50ഡിബി ആക്റ്റിവ് നോയിസ് കാന്‍സലേഷനുമായാണ് എഐഒടി ഉത്പന്നമായ റിയല്‍മി ബഡ്സ് എയര്‍ 5 പ്രൊയുടെ വരവ്. ബഡ്സിന്‍റെ 12.4 എംഎം മെഗാ ടൈറ്റാനൈസിങ് ഡ്രൈവര്‍, ഡൈനാമിക് ബാസ് ബൂസ്റ്റ്, ഇന്‍ഡിവിജ്വല്‍ റിയര്‍ കാവിറ്റി ഡിസൈന്‍ തുടങ്ങിയവ മികച്ച ശബ്ദവ്യക്തത നല്‍കുന്നു. ഡീപ് സീ ബ്ലൂ, ആര്‍ക്റ്റിക് വൈറ്റ് നിറങ്ങളില്‍ ലഭ്യമാണ്. വില 3699 രൂപ മുതല്‍. ഇതോടൊപ്പം ബഡ്സ് എയര്‍ 5ഉം വിപണിയില്‍ എത്തിയിട്ടുണ്ട്.

ഇന്ത്യയിലേയും ജപ്പാനിലേയും ഉപയോക്താക്കൾക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോ​ഗിച്ച് സെർച്ച് ടൂൾ അവതരിപ്പിക്കാൻ ഗൂഗിൾ. ഇതുവഴി ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇഗ്ലീഷിലും ഹിന്ദിയിലും സെർച്ച് ടൂൾ ഉപയോ​ഗിക്കാൻ കഴിയും. ജപ്പാനിലെ ഗൂഗിൾ ഉപയോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ സെർച്ച് ചെയ്യാൻ സാധിക്കും. നമ്മൾ നിർദേശിക്കുന്നതിനനുസരിച്ച് വാക്കുകളിലൂടെയോ ദൃശ്യത്തിലൂടെയോ വിവരങ്ങൾ ലഭ്യമാകും.

യുഎസിലാണ് ഈ ഫീച്ചർ ആദ്യമായി നടപ്പിലാക്കിയിരുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യയിൽ ഗൂഗിൾ ഇത് പ്രദർശിപ്പിച്ചിരുന്നു. ഭാഷ ടോഗിൾ ബട്ടൺ ഓൺ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഇംഗ്ലീഷ് ഭാഷയിൽ നിന്ന് ഹിന്ദിയിലേക്ക് മാറാനാകും. ‘ലിസൺ’ ബട്ടണിൽ ടാപ്പുചെയ്‌ത് ടെക്‌സ്‌റ്റ്-ടു-സ്‌പീച്ച് ഉപയോഗിച്ച് പ്രതികരണം കേൾക്കാനുള്ള ഓപ്ഷനും ഉണ്ടാകും. വോയിസ് സെർച്ച് ഉടൻ അവതരിപ്പിക്കാനാണ് ഗൂഗിളിൻ്റെ നീക്കമെന്നാണ് റിപ്പോ‍ർട്ട്.

ഒരു വിഷയം വേഗത്തിൽ മനസ്സിലാക്കാനും പുതിയ കാഴ്ചപ്പാടുകളും സ്ഥിതിവിവരക്കണക്കുകളും കണ്ടെത്താനും കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസിലാക്കാനും കഴിയുന്ന ഒരു സൂപ്പർചാർജ്ഡ് സെർച്ചിന് ഞങ്ങൾ വിഭാവനം ചെയ്യുന്നു. ഈ യാത്രയിൽ ഞങ്ങൾ എടുക്കുന്ന ആദ്യ ചുവടുവയ്പ്പാണിത്. കൂടാതെ തിരച്ചിലുകൾ എളുപ്പത്തിലാക്കാനുള്ള കാഴ്ചപ്പാടിന്റെ ഭാഗമാണിത്. ഈ സംവിധാനം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ സന്തുഷ്ടരാണെന്ന് ഗൂഗിൾ സെർച്ചിൻ്റെ ഇന്ത്യ ജനറൽ മാനേജർ പുനീഷ് കുമാർ പറഞ്ഞു,

ഗുജറാത്തില്‍ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചതോടെ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു.കക്രപാര്‍ ആണവനിലയത്തിന്റെ യൂണിറ്റ്3 പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കക്രപാര്‍ ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും ഇന്ത്യ ഇതിലൂടെ മറ്റൊരു നാഴികക്കല്ല് പിന്നിട്ടെന്നും പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിലെ തന്റെ ഔദ്യോാഗിക പേജിലൂടെയാണ് അറിയിച്ചത്.ഈ സുപ്രധാന അവസരത്തില്‍ ‘ശാസ്ത്രജ്ഞരെയും എഞ്ചിനീയര്‍മാരെയും’ അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ എത്തി.

‘ഇന്ത്യ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടിരിക്കുന്നു. തദ്ദേശീയമായി നിര്‍മിച്ച ആദ്യത്തെ ഏറ്റവു വലിയ 700 മെഗാവാട്ട് കക്രപ്പാര്‍ ആണവനിലയം യൂണിറ്റ്–3 ഗുജറാത്തില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നമ്മുടെ എന്‍ജിനീയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അഭിനന്ദനം’– മോദി കുറിച്ചു.

ആധുനിക സുരക്ഷാ സംവിധാനങ്ങളോടെ രൂപകല്‍പന ചെയ്ത ഈ നിലയം സുരക്ഷാരംഗത്ത് മൂന്നാം തലമുറയില്‍ പെട്ടതാണ്. കക്രപാറില്‍ 220 മെഗാവാട്ട് ശേഷിയുള്ള ഒന്നും രണ്ടും ആണവ നിലയങ്ങള്‍ ഇരുപത്തിയഞ്ചു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്നു.ആണവോര്‍ജ വകുപ്പിന് (ഡിഎഇ) കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന് (എന്‍പിസിഐഎല്‍) ആണവോര്‍ജ്ജ റിയാക്ടറുകളുടെ രൂപകല്പന, നിര്‍മാണം, കമ്മീഷന്‍ ചെയ്യല്‍, പ്രവര്‍ത്തനം എന്നിവ ചുമതലപ്പെടുത്തിയിരിക്കുന്നു.

https://twitter.com/narendramodi/status/1697259968775479428?s=20

വായ്പ പലിശ നിരക്കുകള്‍ ഉയരുമ്പോള്‍ വായ്പയെടുത്തവരുടെ ഇഎംഐയെ നേരിട്ട് ബാധിക്കുന്നവയാണ്. വലിയ തുക ദീര്‍ഘകാലത്തേക്ക് വായ്പയെടുത്തൊരാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഇത് ഫണ്ടാക്കുന്നത്. ഒരു ഉദാഹരണം നോക്കാം. 1 ലക്ഷം രൂപ 1 വര്‍ഷ കാലത്തേക്ക് 10 ശതമാനം നിരക്കില്‍ വായ്പയെടുത്ത വ്യക്തിക്ക് തിരിച്ചടവ് 8,792 രൂപയാണ് മാസത്തില്‍ വരുന്നത്. പലിശ 11 ശതമാനമായി വര്‍ധിച്ചാല്‍ ഇഎംഐ 8,838 രൂപയായി ഉയരും. അതേസമയം ഭവനവായ്പായാണെങ്കില്‍ വലിയ ബാധ്യത നേരിടേണ്ടി വരും.

20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ വായ്പയെടുത്തൊരാള്‍ക്ക് 8.50 ശതമാനം പലിശയില്‍ നിന്ന് 9.50 ശതമാനത്തിലേക്കുള്ള മാറ്റം ലക്ഷങ്ങളുടെ അധിക ബാധ്യത ഉണ്ടാക്കും. 43,391 രൂപയുടെ ഇഎംഐ 46,607 രൂപയാകും. പ്രതിമാസം 3,216 രൂപയുടെ വര്‍ധനവ് ഇഎംഐയിലുണ്ടാകും. ആകെ വായ്പ തിരിച്ചടവില്‍ 7.72 ലക്ഷം രൂപയാണ് അധികമായി അടയ്‌ക്കേണ്ടി വരുന്നത്.

പലിശ നിരക്കില്‍ മാറ്റങ്ങള്‍ വരുമ്പോള്‍ വലിയ വായ്പയുള്ളവര്‍ അതിന് അനുസരിച്ച് നടപടികളെടുത്തില്ലെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരും. കഴിഞ്ഞ 18 മാസത്തെ നിരക്ക് വര്‍ധനവിന് ശേഷം റിപ്പോ നിരക്ക് നിലവില്‍ 6.50 ശതമാനത്തില്‍ മാറ്റമില്ലാതെ തുടരുകയാണ്. അതിനാല്‍ ഭവന വായ്പ ചെലവ് കുറയ്ക്കുന്ന വഴികള്‍ തേടാം. ഇവിടെ ഭവന വായ്പ റീ ഫിനാൻസ് പോലുള്ളവയാണ് പരി​ഗണിക്കേണ്ടത്.

ഭവന വായ്പ ട്രാന്‍സ്ഫര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പലിശ നിരക്ക് സ്ഥിരമായി തുടരുകയും മിക്ക ബാങ്കുകളും ഭവനവായ്പ വായ്പാ നിരക്കുകള്‍ നിലവിലെ റിപ്പോ നിരക്ക് അനുസരിച്ച് പുന ക്രമീകരിക്കുകയും ചെയ്തതിനാല്‍,ഏറ്റവും കുറഞ്ഞ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ഒരു വായ്പക്കാരനെ കണ്ടെത്താനുള്ള നല്ല സമയമാണിത്. വായ്പ കുറഞ്ഞ പലിശ നിരക്കിൽ ട്രാൻസ്ഫർ ചെയ്യുമ്പോൾ വലിയ സാമ്പത്തിക നേട്ടം നിക്ഷേപകന് ലഭിക്കും.

20 വര്‍ഷത്തേക്ക് 50 ലക്ഷം രൂപ 9.10 ശതമാനം പലിശയില്‍ തിരിച്ചടവ് നടത്തുന്നൊരു വ്യക്തിക്ക് വായ്പ കൈമാറ്റം എങ്ങനെ ഗുണകരമാകുമെന്ന് നോക്കാം. കുറഞ്ഞ പലിശ ലഭിക്കുന്ന ഉദാഹരണത്തിന് 8.40 ശതമാനം പലശ ലഭിക്കുപന്ന ബാങ്കിലേക്ക് വായ്പ മാറ്റിയ്ല്‍ ഇഎംഐയില്‍ മാസം 2233 രൂപയുടെ കുറവ് വരുത്താം. എന്നിരുന്നാലും വായ്പ ട്രാൻസ്ഫർ ചെയ്യുന്നതിന് മുൻപ് റീ ഫിനാൻസിലെ ചാര്‍ജുകള്‍ അറിയണം. കുറഞ്ഞ ലോണ്‍ ട്രാന്‍സ്ഫര്‍ ചാര്‍ജുകള്‍ക്കൊപ്പം ഏറ്റവും കുറഞ്ഞ പലിശ നിരക്കില്‍ ലോണ്‍ ട്രാന്‍സ്ഫര്‍ അനുവദിക്കുന്ന ബാങ്കുകളെയാണ് തിരഞ്ഞെടുക്കേണ്ടത്.

ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താം വായ്പ അപേക്ഷകന്റെ ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെടുത്തിയാണ് ബാങ്കുകള്‍ ഭവന വായ്പ പലിശ നിശ്ചയിക്കുന്നത്. കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തികളാണെങ്കില്‍ ബാങ്ക് സാധാരണ നിരക്കിനൊപ്പം അധിക നിരക്കിലാണ് ഭവന വായ്പ നല്‍കുന്നത്. ക്രെഡിറ്റ് സ്‌കോര്‍ 750 തിന് മുകളിലാണെങ്കില്‍ പലിശ നിരക്കില്‍ 0.25 ശതമാനം മുതല്‍ 0.50 ശതമാനം വരെ ഇളവ പ്രതീക്ഷിക്കാം. നിലവിലുള്ള ഇഎംഐ കൃത്യമായ അടയ്ക്കുന്നൊരാള്‍ക്ക് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്താന്‍ സാധിക്കും. ഇത്തരക്കാർക്ക് കുറഞ്ഞ പലിശയിൽ റീ ഫിനാൻസ് ചെയ്യാം.

കൊച്ചി: റിലയൻസ് ഡിജിറ്റലിന്‍റെ പ്രത്യേക ഓണം ഓഫറുകൾക്കൊപ്പം ഓണാഘോഷങ്ങൾ ഗംഭീരമാക്കാൻ അവസരം. 2023 സെപ്റ്റംബർ 3 വരെ അത്യാധുനിക ഇലക്ട്രോണിക്‌സ്, ഗാഡ്‌ജെറ്റുകൾ എന്നിവയുടെ വിപുലമായ ശ്രേണിയിൽ അതിശയിപ്പിക്കുന്ന ഡീലുകളും കിഴിവുകളും നേടാം.

ഫെഡറൽ ബാങ്ക് , ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 10% ഇൻസ്റ്റന്‍റ് ഡിസ്കൗണ്ടും കൂടാതെ ഉത്പന്നങ്ങളുടെമേൽ 60%വരെ ഡിസ്‌കൗണ്ടും ലഭിക്കും. ഫിനാൻസ് ഓപ്‌ഷനുകൾ നോക്കുന്ന ഉപഭോക്താക്കൾക്ക്, എച്ച് ഡി എഫ് സി ബാങ്ക് ഫൈനാൻസുകളിൽ 10% ക്യാഷ്ബാക്ക് സഹിതം പലിശ രഹിത ഇ എം ഐ ഓപ്ഷനുകളും ലഭിക്കും. ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളോ സ്വർണ്ണ നാണയങ്ങളോ ലഭിക്കും.

ഈ ഓഫറുകൾക്ക്‌പുറമേ, റിലയൻസ് ഡിജിറ്റലിന് ഓരോ വിഭാഗങ്ങളിലും ചില ആകർഷമായ ഡീലുകളും ഉണ്ട്. ഈ അത്യാകർഷകമായ ഓഫറുകളും മറ്റും നേടുന്നതിന്, നിങ്ങളുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ സ്റ്റോർ, മൈ ജിയോ സ്റ്റോർ സന്ദർശിക്കുക, അല്ലെങ്കിൽ reliancedigital.in-ൽ ലോഗിൻ ചെയ്യുക.

75 ഇഞ്ച് UHD Google TV- ക്യാഷ്ബാക്കിന് ശേഷം 69,990. രൂപയിൽ ലഭിക്കും. സാംസങ് നിയോ ക്യുഎൽഇഡി (Neo QLED) ടിവി ക്യാഷ്ബാക്കിന് ശേഷം 99,990 രൂപയിൽ ആരംഭിക്കുന്നു. തിരഞ്ഞെടുത്ത സാംസങ് നിയോ ക്യുഎൽഇഡി മോഡലുകൾക്കൊപ്പം, 44,990 രൂപ വരെ വിലയുള്ള ഒരു കോംപ്ലിമെന്‍ററി സൗണ്ട്ബാറും ലഭിക്കും.

OPPO Reno 10 സീരീസ് വാങ്ങുമ്പോൾ ബോണസായി, 4999 രൂപ വിലയുള്ള ബ്ലൂടൂത്ത് ഇയർഫോണുകൾ വെറും 499 യ്ക്ക് സ്വന്തമാക്കാം.

ആപ്പിൾ ഐപാഡുകൾ പ്രതിമാസം 1167 രൂപയിൽ ആരംഭിക്കുന്നു. എച്ച്‌പി എൻവി ക്രിയേറ്റർ ലാപ്‌ടോപ്പുകൾ 57,499 രൂപ മുതൽ ആരംഭിക്കുന്നു

സൈഡ്-ബൈ-സൈഡ് റഫ്രിജറേറ്റർ ഇപ്പോൾ 51,990രൂപ മുതൽ ലഭ്യമാണ്. 26,900 / രൂപ വിലയുള്ള ശ്രദ്ധേയമായ Apple AirPods Pro 2nd ജനറേഷൻ ക്യാഷ്ബാക്ക് ഉൾപ്പെടെ ഇപ്പോൾ വെറും 23,999 രൂപയ്ക്ക് സ്വന്തമാക്കാം.എക്‌സ്‌ക്ലൂസീവ് വെയറബിൾസ് ഓഫറിലൂടെ 45,900, രൂപ വിലയുള്ള Apple വാച്ച് S8 വെറും 33,249 രൂപയ്ക്ക് ലഭ്യമാണ്.

തെരഞ്ഞെടുത്ത ഫ്രണ്ട് ലോഡ് അല്ലെങ്കിൽ ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകൾ വാങ്ങുമ്പോൾ ബോണസ്സായി – സൗജന്യ മിക്സർ ഗ്രൈൻഡറോ ട്രൂ വയർലെസ് ഇയർബഡുകളോ നേടാം.

പെട്രോള്‍, ഡീസല്‍ , എല്‍പിജി, സിഎന്‍ജി, ഇല്കട്രിക് തുടങ്ങിവയ്ക്ക് പുറമെ പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ പുറത്തിറങ്ങുന്നു. ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ടൊയോട്ട ഇന്നോവയാണ് എഥനോള്‍ ഇന്ധനമാക്കി വിപണിയിലിറങ്ങുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. എഥനോള്‍ വേരിയന്‍റ് ആഗസ്റ്റ് 29ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പുറത്തിറക്കും. ലോകത്തിലെ ആദ്യ ഇലക്ട്രിഫൈഡ് ഫ്‌ലെക്സ് ഫ്യുവല്‍ വെഹിക്കിളാണ് ഇത്.

ഇന്ത്യയില്‍ 20 ശതമാനം എഥനോള്‍ മിശ്രിതം കലര്‍ത്തിയുള്ള പെട്രോളില്‍ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള വാഹനങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. 100 ശതമാനം എഥനോളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ E100 എന്ന പദം കൊണ്ടാണ് അടയാളപ്പെടുത്തുന്നത്. സൂചിപ്പിക്കുന്നത്.

ജലരഹിതമായ ഈഥൈൽ ആൽക്കഹോളിനെയാണ് എഥനോൾ എന്നു പറയുന്നത്. കരിമ്പ്, ധാന്യങ്ങൾ എന്നിങ്ങനെ അന്നജം ധാരാളം അടങ്ങിയ ജൈവവസ്തുക്കളിൽനിന്നാണ് ഇതു നിർമിക്കുന്നത്. എഥനോൾ തന്മാത്രയിൽ ഓക്സിജൻ ഉള്ളതിനാൽ പൂർണമായ ജ്വലനം സാധിക്കുന്ന ഒരു ഇന്ധനമാണിത്. സൗരോർജം സ്വീകരിച്ചു വളരുന്ന ജൈവ വസ്തുക്കളിൽനിന്നു നിർമിക്കുന്നതിനാൽ എഥനോൾ പുനർജീവന ഇന്ധനമായി കണക്കാക്കപ്പെടുന്നു. ജ്വലനസ്വഭാവത്തിലുള്ള സമാനതമൂലം പെട്രോൾ എൻജിനുകളിൽ ഇത് ഇന്ധനമായി ഉപയോഗിക്കാൻ കഴിയും. ചെറിയ അളവിൽ പെട്രോളുമായി ചേർത്ത മിശ്രിതം മുതൽ എഥനോൾ മാത്രം വരെ ഉപയോഗിക്കുന്ന എൻജിനുകൾ പല രാജ്യങ്ങളിലും നിലവിലുണ്ട്.

വാഹന എൻജിനുകളിൽ എഥനോൾ ഉപയോഗിക്കുന്നതുകൊണ്ടു പല ഗുണങ്ങളുണ്ട്. ജ്വലനശേഷം പുറന്തള്ളുന്ന വാതകങ്ങളിൽനിന്നുള്ള മലിനീകരണം എഥനോൾ ഉപയോഗിക്കുമ്പോൾ കുറവാണ്. നിലവിലുള്ള സാഹചര്യത്തിൽ ഖനനം െചയ്തെടുക്കുന്ന ഇന്ധനങ്ങളെക്കാൾ ഇതിനു ഗണ്യമായ വിലക്കുറവുണ്ട്. കൃഷി ചെയ്തു കിട്ടുന്ന ജൈവവസ്തുക്കളിൽനിന്നു നിർമിക്കുന്നതിനാൽ ദീർഘകാലത്തേക്കു ലഭ്യത ഉറപ്പുള്ള ഇന്ധനമാണ് എഥനോൾ.

എഥനോളിന്റെ കൂടിയ അളവിലുള്ള സാന്നിധ്യം ചില പ്ലാസ്റ്റിക്, റബർ, അലുമിനിയം ഘടകങ്ങൾ ദ്രവിക്കാൻ ഇടയാക്കിയേക്കാം. ഇത് ഇന്ധനപമ്പുകൾ, ഇൻജക്ടറുകൾ, ഹോസുകൾ എന്നിവയുടെ ആയുസ്സിനെ ബാധിക്കും. എഥനോളിന് ജ്വലനക്ഷമത പെട്രോളിനെക്കാൾ കൂടുതലുണ്ടെങ്കിലും ഊർജലഭ്യത കുറവാണ്. ഇത് ഇന്ധനക്ഷമത അൽപം കുറയാനിടയാക്കും.

ഇങ്ങനെയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്താകണം ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് എത്രയും വേഗം ‘ഫ്ലെക്സ്’ എൻജിനുകൾ ലഭ്യമാക്കണമെന്ന് നിർമാതാക്കളോടു ഗവൺമെന്റ് നിർദേശിച്ചിരിക്കുന്നത്. ഫ്ലെക്സ് എൻജിനുകൾക്ക് രണ്ടു വ്യത്യസ്ത ഇന്ധനങ്ങളുടെ ഏത് അനുപാതത്തിലുള്ള മിശ്രിതവും ഉപയോഗിക്കാം. അതായത്, 100% പെട്രോളോ 100% എഥനോളോ ഇവയുടെ ഏത് അനുപാതത്തിലുള്ള മിശ്രിതമോ ഒരു ഫ്ലെക്സ് എൻജിൻ വാഹനത്തിന്റെ ടാങ്കിൽ നിറയ്ക്കാം. എൻജിന്റെ ഫ്യുവൽ ഇൻജക്‌ഷൻ സംവിധാനവും ഫ്യൂവൽ പൈപ്പുകളും എൻജിൻ നിയന്ത്രണ സംവിധാനവും ഇതിനനുയോജ്യമായ രീതിയിലായിരിക്കും.

പെട്രോൾ മാത്രം ഉപയോഗിക്കുമ്പോൾ ആവശ്യമായ ഇൻജക്‌ഷൻ മർദവും ആവൃത്തിയും എൻജിൻ ടൈമിങ്ങും ആയിരിക്കില്ല, എഥനോൾ മാത്രം ഉപയോഗിക്കുമ്പോൾ. ഇവയുടെ മിശ്രിതം ആകുമ്പോൾ അതിനനുസരിച്ച് ഫ്ലെക്സ് എൻജിന്റെ നിയന്ത്രണ യൂണിറ്റ് പ്രവർത്തനരീതി ക്രമീകരിക്കും. സിട്രോൺ ഇന്ത്യയിൽ ഇറക്കുന്ന രണ്ടാമത്തെ വാഹനമായ ചെറു എസ്‌യുവിക്ക് ഫ്ലെക്സ് എൻജിൻ നൽകുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ തലപ്പത്ത് നിന്ന് സ്ഥാനമൊഴിഞ്ഞ് നിത അംബാനി. ഡയറക്ടർ സ്ഥാനത്ത് നിന്നാണ് നിത മാറിയത്. പകരം മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തി. ഇവരെ കമ്പനിയുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിച്ചു. റിലയൻസ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളിൽ മുഴുവൻ സമയവും ഏർപ്പെടുവാനാണ് ഡയറക്ടർ പദവിയിൽ നിന്നുള്ള നിതയുടെ സ്ഥാനമൊഴിയൽ. ‌

റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണായും നിത തുടരും. അതുപോലെ നിത അംബാനി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ബോർഡ് യോഗങ്ങളിൽ സ്ഥിരം ക്ഷണിതാവായി തുടരുകയും ചെയ്യും.നിലവിലെ ഡയറക്ടർ ബോർഡ് തീരുമാനം ഓഹരിയുടമകൾ കൂടി അം​ഗീകരിച്ചാൽ മക്കൾ ആ​ഗസ്റ്റ് 28 മുതൽ ഡയറക്ടർ ബോർഡിലെ അംഗങ്ങളായി മാറും.