Author

MALABAR BUSINESS

Browsing

രാജ്യത്ത് കഴിഞ്ഞ 15 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ. ജൂലൈയിൽ വിലക്കയറ്റം 7.44 ശതമാനത്തിലെത്തി. പൊതു ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടേയും പച്ചക്കറികളുടേയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റത്തിന്‍റെ തോത് ഉയരാന്‍ കാരണമായത്.

2 മുതൽ 5 ശതമാനം വരെയാണ് ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത്. കഴിഞ്ഞ മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിച്ചത്. വിലക്കയറ്റതോത് 6.6 ശതമാനമായിരിക്കും എന്ന സമ്പത്തിക വിദഗ്ദരുടെ പ്രവചനവും തകിടം മറിച്ചാണ് സൂചിക 7.44 ശതമാനത്തിലെത്തിയിരിക്കുന്നത്. ജൂൺ മാസത്തിൽ ഇത് 4.81 ശതമാനത്തിലും എത്തിയിരിന്നു. നിലവിലെ റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തിയ സൂചനയാണ് വിലക്കയറ്റതോത് വ്യക്തമാക്കുന്നത്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴിൽ എ സി മെക്കാനിക്ക് തസ്തികയിൽ 690 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 14-ന് 11.30ന് ഐഎംസിഎച്ച് എച്ച്ഡിഎസ് ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാക്കണം. പ്രായപരിധി: 18 വയസ്സിനും 40 വയസ്സിനും മധ്യേ.

സർക്കാർ അംഗീകൃത ഐടിഐ/ എൻസിവിടി സർട്ടിഫിക്കറ്റ് ഇൻ എ സി ആന്റ് റഫ്രിജറേഷൻ മെക്കാനിക് ടെക്നോളജിയും എ സി ആന്റ് റഫ്രിജറേഷൻ ഇൻ മൾട്ടി സ്റ്റോർഡ് ബിൽഡിം​ഗിലുള്ള ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.

ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം. 2023 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 45 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദം യുകെയിൽ അതിവേഗം പടരുകയാണ്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും എറിസ് മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അപകടസാധ്യത മറ്റ് വകഭേദങ്ങളേക്കാൾ ഉയർന്നതല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം മുമ്പത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പ്രകടമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. EG.5.1 വകഭേദത്തെയും അതിന്റെ ഉപവകഭേമായ 5G.5.1 വകഭേദത്തെയും ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരികയാണ്.

ഡിജിറ്റൽ പണമിടപാട് വ്യാപകമായ സാഹചര്യത്തിൽ യുപിഐ ലൈറ്റ് പണമിടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി ആർബിഐ. പണനയ സമിതി യോഗത്തിൽ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടയിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വിവരം അറിയിച്ചത്. യുപിഐ പിൻ ഉപയോഗിക്കാതെ ചെറിയ പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു സംവിധാനമാണ് യുപിഐ ലൈറ്റ്.

‘ഓഫ്‌ലൈൻ മോഡിലെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ ഇടപാട് പരിധി 200 രൂപയിൽ നിന്ന് 500 രൂപയായി വർധിപ്പിക്കുന്നു. ഉപയോക്താക്കൾക്ക് ഡിജിറ്റൽ പേയ്‌മെന്റ് അനുഭവം വർധിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ഇത് രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിപ്പിക്കാൻ കാരണമാകും’, ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത യുപിഐ സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. ഇന്ത്യയിലെ റീട്ടെയിൽ ഇടപാടുകളുടെ ഒരു പ്രധാന ഭാഗം 100 രൂപ മുതൽ 500 വരെ പരിധിയിൽ വരുന്നതിനാൽ, ഈ ഇടപാടുകൾ കാര്യക്ഷമമാക്കാനും വേഗത്തിലാക്കാനും യുപിഐ ലൈറ്റ് ലക്ഷ്യമിടുന്നു. ഏതെങ്കിലും ഇടപാടുകൾ ആരംഭിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾ അവരുടെ യുപിഐ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് ആപ്പിലേക്ക് പണം അയക്കേണ്ടതുണ്ട്. യുപിഐ ലൈറ്റ് ആപ്പ് പരമാവധി 2,000 രൂപയാണ് ബാലൻസായി അനുവദിക്കുന്നത്. ഫണ്ടുകൾ അയച്ചു കഴിഞ്ഞാൽ, ഉപയോക്താക്കൾക്ക് പേയ്‌മെന്റുകൾ നടത്താം, അതില്‍നിന്ന് 500 രൂപയില്‍ കൂടാതെയുള്ള പണമിടപാടുകള്‍ നടത്താമെന്നതാണ് പ്രത്യേകത.

യുപിഐ ലൈറ്റ് എങ്ങനെ:

പേടിഎം, ഫോൺ പേ, ജിപേ എന്നിവയുൾപ്പെടെ യുപിഐ പേയ്‌മെന്റുകളെ പിന്തുണയ്ക്കുന്ന മിക്കവാറും എല്ലാ പേയ്‌മെന്റ് ആപ്പുകളിലും യുപിഐ ലൈറ്റ് ലഭ്യമാണ്.

ആദ്യം യുപിഐ ലൈറ്റ് ക്രമീകരിച്ച് ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുക.

യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം ചേർക്കുക.

പേയ്‌മെന്റ് നടത്താൻ, സാധാരണ യുപിഐ പേയ്‌മെന്റുകളിൽ ചെയ്യുന്നതുപോലെ യുപിഐ പേയ്‌മെന്റ് ആപ്പ് തുറക്കുക.

രസീതുകളുടെ ക്യുആർ കോഡ് സ്കാൻ ചെയ്യുക, അല്ലെങ്കിൽ ഒരു മൊബൈൽ നമ്പർ ചേർക്കുക.

അടയ്‌ക്കേണ്ട തുക നൽകുക. യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്മെന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ ചെറിയ പതിപ്പ് അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്തിടെ നടന്ന ഒരു നിക്ഷേപക സമ്മേളനത്തിൽ ജെഎൽആർ സിഇഒ അഡ്രിയാൻ മാർഡൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്. ഏറ്റവും പുതിയ ‘ബേബി ഡിഫെൻഡർ’ ബ്രാൻഡിന്റെ നാലാമത്തെ എസ്‌യുവിയായിരിക്കും. വാഹനം 2027ലായിരിക്കും പുറത്തിറങ്ങുക.

പുതിയ ഇഎംഎ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചെറിയ ഡിഫൻഡർ. റേഞ്ച് റോവർ ഇവോക്ക്, വെലാർ, ഡിസ്‌കവറി സ്‌പോർട്ട് എസ്‌യുവികൾ എന്നിവയായിരിക്കും ഇതേ പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന മറ്റു വാഹനങ്ങള്‍. ഡിഫന്‍ഡര്‍ സ്‌പോര്‍ട് എന്നായിരിക്കും ഈ മോഡലിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്.

നിലവിലെ ഡിഫൻഡറിനേക്കാൾ ചെറുതായിരിക്കും ‘ബേബി ഡിഫൻഡർ’. ഇതിന് ഏകദേശം 15 അടി നീളവും 6.5 അടി വീതിയുമായിരിക്കും ഉണ്ടാവുക. ഓഫ് റോഡിന് ഊന്നൽ നൽകിയാണ് പുതിയ ഡിഫൻഡർ സ്‌പോർട് എത്തുന്നത്.

ഈ വാഹനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിലും ഇലക്ട്രിക്-ഒൺലി ഇഎംഎ പ്ലാറ്റ്ഫോമിലായിരിക്കും ഈ വാഹനം നിർമ്മിക്കുക എന്ന സൂചനകളുണ്ട്. വൈദ്യുത വാഹനങ്ങളും ഹൈബ്രിഡ്, ഐസിഇ വാഹനങ്ങളും ഒരുക്കാൻ കഴിയുന്ന പ്ലാറ്റ്‌ഫോമാണിത്.

800V ചാർജിംഗ് ആർക്കിടെക്ചർ ഉൾപ്പെടെയുള്ള ഇലക്ട്രിക് ടെക്നോളജി എസ്‌യുവിക്ക് ഉണ്ടായിരിക്കും. അതിവേഗ ചാർജിംഗ് സൗകര്യവും ഉയർന്ന എനർജി ഡെൻസിറ്റി ബാറ്ററികളും ഈ മോഡലിലുണ്ടാകും. ഇത് ലോംഗ് ഡ്രൈവിംഗ് റേഞ്ചും താരതമ്യേന ശക്തമായ പ്രകടനവും നൽകും. സ്ലിം ബാറ്ററികൾ ക്യാബിനിൽ കൂടുതൽ ഇടം നൽകും.

ജോലിയുടെ ഉദ്ദേശ്യം
തിളങ്ങുന്ന വ്യക്തിത്വം, ഏത് സാഹചര്യത്തോടും പൊരുത്തപ്പെടാനും ആളുകളെ സുഖപ്പെടുത്താനുമുള്ള കഴിവ്. ഞങ്ങളുടെ ക്യാബിൻ ക്രൂവിൽ ഞങ്ങൾ തിരയുന്ന ചില ഗുണങ്ങൾ ഇവയാണ്. എമിറേറ്റ്‌സിന്റെ മുഖമെന്ന നിലയിൽ, ഉപഭോക്താക്കൾ ഞങ്ങളോടൊപ്പം പറക്കുമ്പോൾ സഹായത്തിനും മാർഗനിർദേശത്തിനും വേണ്ടി തിരിയുന്ന വ്യക്തി നിങ്ങളായിരിക്കും, അതിനാൽ നിങ്ങൾ സൗഹൃദപരവും നിരീക്ഷകരും ശരിയായ പിന്തുണ നൽകാൻ കഴിവുള്ളവരുമായിരിക്കണം. ക്യാബിൻ ക്രൂ അംഗമാകുന്നത് ഒരു സേവന റോളിനേക്കാൾ വളരെ കൂടുതലാണ് – സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന. വിമാന സേവനങ്ങൾ, സുരക്ഷ, സുരക്ഷാ നടപടിക്രമങ്ങൾ എന്നിവ കൈകാര്യം ചെയ്യുമ്പോൾ നിങ്ങൾ ആത്മവിശ്വാസത്തോടെ നയിക്കുകയും നിയന്ത്രണം ഏറ്റെടുക്കുകയും വേണം. ദുബായിലെ ഞങ്ങളുടെ അത്യാധുനിക സൗകര്യത്തിൽ ഞങ്ങളുടെ ക്രൂവിന് ലഭിക്കുന്ന ലോകോത്തര പഠനാനുഭവത്തിൽ നിന്നാണ് ഇത് വരുന്നത്.
യോഗ്യതകളും അനുഭവപരിചയവും
നിങ്ങൾ ദുബായിൽ അധിഷ്ഠിതമായിരിക്കും, കൂടാതെ യുഎഇയുടെ തൊഴിൽ വിസ ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്, റോളിന്റെ ആവശ്യകതകൾ മാറ്റിനിർത്തിയാൽ, നിങ്ങൾ എല്ലായ്പ്പോഴും ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കാനും പരിഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആവശ്യപ്പെടുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാനും ദൃഢനിശ്ചയം ചെയ്യണം. പ്രവർത്തന സമയം. ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഒരു ആധികാരിക അനുഭവം നൽകാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരിക്കണം. നിങ്ങൾ സാംസ്കാരികമായി ബോധമുള്ളവരും എമിറേറ്റ്സ് വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും – പ്രൊഫഷണലും, സഹാനുഭൂതിയും, പുരോഗമനപരവും, ദർശനപരവും, കോസ്മോപൊളിറ്റനും. പ്രയോഗിക്കുക ബട്ടൺ ക്ലിക്കുചെയ്യുന്നതിനുമുമ്പ്, നിങ്ങളുടെ അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കുന്നതിന് ഇനിപ്പറയുന്ന ഡോക്യുമെന്റുകൾ തയ്യാറാക്കി സൂക്ഷിക്കുക: – ഇംഗ്ലീഷിലെ സമീപകാല സിവി – സമീപകാല ഫോട്ടോ

https://tas-ekgcareers.taleo.net/careersection/iam/accessmanagement/login.jsf?lang=en&redirectionURI=https%3A%2F%2Ftas-ekgcareers.taleo.net%2Fcareersection%2Fcc_external%2Fjobapply.ftl%3Flang%3Den%26job%3D377222&TARGET=https%3A%2F%2Ftas-ekgcareers.taleo.net%2Fcareersection%2Fcc_external%2Fjobapply.ftl%3Flang%3Den%26job%3D377222

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെഴ്‌സിഡസ് ബെൻസിന്റെ പുത്തൻ മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തി. മെഴ്‌സിഡസ് ബെൻസ് ജിഎൽസിയാണ് ഇത്തവണ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ കമ്പനിയെ ലക്ഷ്യമിട്ട് അത്യാധുനിക ഫീച്ചറുകളുടെ പുതിയ മോഡൽ എത്തിയിട്ടുണ്ട്. മെഴ്‌സിഡസ് ബെൻസ് ജിഎൽസിയുടെ ബുക്കിംഗ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

ക്രോം- സ്റ്റാഡ് ഗ്രിൽ, സ്വേപ്റ്റ് ബാക്ക് എൽഇഡി ഹെഡ് ലാമ്പ്, 19 ഇഞ്ച് ഡ്യുവൽ ടൺ വീൽസ് സ്ഥിതിചെയ്യുന്ന പ്രധാന ആകർഷണീയത. ഇത്തവണ വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനുകളിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമായും രണ്ട് വേരിയന്റുകളിലാണ് മെഴ്‌സിഡസ് ബെൻസ് ജിഎൽസി വാങ്ങാൻ സാധിക്കുക. പെട്രോൾ എൻജിൻ, ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് ഉള്ളത്. മെഴ്‌സിഡസ് ബെൻസ് ജിഎൽസി 300 വേരിയന്റിന് 73.5 ലക്ഷം രൂപയും, ജിഎൽസി 220ഡി ട്രിം ലെവൽ വേരിയന്റിന് 74.5 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.

തി​രു​വ​ന​ന്ത​പു​രം: ഡെ​റാ​ഡൂ​ണി​ലെ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജി​ലേ​ക്ക് ഡി​സം​ബ​റി​ൽ ന​ട​ക്കു​ന്ന പ്ര​വേ​ശ​ന​ത്തി​നു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര പ​രീ​ക്ഷാ ക​മ്മി​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ ഡി​സം​ബ​ർ 2ന് ​ന​ട​ക്കും. ആ​ൺ​കു​ട്ടി​ക​ൾ​ക്കും, പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

2024 ജൂ​ലൈ 1ന് ​അം​ഗീ​കൃ​ത സ്കൂ​ളി​ൽ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ക​യോ പാ​സാ​യി​രി​ക്കു​ക​യോ വേ​ണം. 2011 ജൂ​ലൈ 2-നും 2013 ​ജ​ന​വ​രി 1 -നും ​ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷാ ഫോ​മും മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ ചോ​ദ്യ​പേ​പ്പ​റു​ക​ളും ല​ഭി​ക്കു​ന്ന​തി​നു രാ​ഷ്‌​ട്രീ​യ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജി​ലേ​ക്ക് അ​പേ​ക്ഷി​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ കൂ​ട്ടി​ക​ൾ​ക്ക് 600 രൂ​പ​യും, എ​സ് സി /​എ​സ്ടി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ​ക്ക് 555 രൂ​പ​യു​മാ​ണ് ഫീ​സ്. എ​സ് സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ സ്പീ​ഡ് പോ​സ്റ്റി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് ഡി​മാ​ന്‍റ് ഡ്രാ​ഫ്റ്റ് ദ ​ക​മാ​ൻ​ഡ​ന്‍റ്, ആ​ർ​ഐ​എം​സി ഫ​ണ്ട്, എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക്, ബ​ല്ലു​പു​ർ ചൗ​ക്ക് ഡെ​റാ​ഡൂ​ൺ (ബാ​ങ്ക് കോ​ഡ് – 1399), ഉ​ത്ത​രാ​ഖ​ണ്ഡ് എ​ന്ന വി​ലാ​സ​ത്തി​ൽ മാ​റാ​വു​ന്ന ത​ര​ത്തി​ൽ ദ ​ക​മാ​ൻ​ഡ​ന്‍റ്, രാ​ഷ്‌​ട്രീ​യ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജ്, ഡ​റ​ഡൂ​ൺ, ഉ​ത്ത​രാ​ഖ​ണ്ഡ്, പി​ൻ – 248003′ എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. ഓ​ൺ​ലൈ​നാ​യി പ​ണ​മ​ട​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ  http://www.rimc.gov.in ൽ ​ല​ഭ്യ​മാ​ണ്.

കേ​ര​ള​ത്തി​ലും, ല​ക്ഷ​ദ്വീ​പി​ലു​മു​ള്ള അ​പേ​ക്ഷ​ക​ർ രാ​ഷ്‌​ട്രീ​യ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി കോ​ളെ​ജി​ൽ നി​ന്നും ല​ഭി​ക്കു​ന്ന നി​ർ​ദി​ഷ്ട അ​പേ​ക്ഷ പൂ​രി​പ്പി​ച്ച് ഒ​ക്റ്റോ​ബ​ർ 15നു ​മു​മ്പ് ല​ഭി​ക്കു​ന്ന ത​ര​ത്തി​ൽ ”സെ​ക്ര​ട്ട​റി, പ​രീ​ക്ഷാ​ഭ​വ​ൻ, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം-12” എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

സെ​ൻ​ട്ര​ൽ ബാ​ങ്ക്, പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് 1402 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ നി​യ​മി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​​ച്ചു.

അ​ഗ്രി​കൾച്ച​റ​ൽ ഫീ​ൽ​ഡ് ഓ​ഫി​സ​ർ:(500 ഒ​ഴി​വ്). യോ​ഗ്യ​ത: അ​ഗ്രി​കൾച്ച​റ​ൽ/​ഹോ​ർ​ട്ടി​കൾച്ച​റ​ൽ/​അ​നി​മ​ൽ ഹ​സ്ബ​ൻ​ഡ​റി/​വെ​റ്റ​റി​ന​റി സ​യ​ൻ​സ്/​ഡെ​യ​റി സ​യ​ൻ​സ്/​ഫു​ഡ് സ​യ​​ൻ​സ്/​ഫു​ഡ് ടെ​ക്നോ​ള​ജി/​കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ് ബാ​ങ്കി​ങ്/​ഫോ​റ​​സ്ട്രി/​അ​ഗ്രി​കൾച്ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്/​അ​ഗ്രി മാ​ർ​ക്ക​റ്റി​ങ് ആ​ൻ​ഡ് കോ​-ഓ​പ​റേ​ഷ​ൻ/​അ​ഗ്രി​കൾച്ച​റ​ൽ ബ​യോ​

ടെ​ക്നോ​ള​ജി/​സെ​റി​കൾച്ച​ർ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ നാ​ലു​വ​ർ​ഷ ബി​രു​ദം.

മാ​ർ​ക്ക​റ്റി​ങ് ഓ​ഫി​സ​ർ (700): യോ​ഗ്യ​ത: ബി​രു​ദ​വും എം.​ബി.​എ/​എം.​.​എം.​എ​സ്/​പി.​ജി.​ഡി.​ബി.​എ/​പി.​ജി.​പി.​എം/​പി.​ജി.​ഡി.​ബി.​എം/​പി.​ജി.​പി.​എം/​പി.​ജി.​ഡി.​ബി.​എം/​പി.​ജി.​ഡി.​എം (മാ​ർ​ക്ക​റ്റി​ങ്) ബി​​രു​ദം/​ഡി​പ്ലോ​മ​യും. ഐ.​ടി ഓ​ഫി​സ​ർ (120): യോ​ഗ്യ​ത: ബി.​ഇ/​ബി.​ടെ​.​ടെ​ക്/​എം.​ഇ/​എം.​ടെ​ക് (കംപ്യൂ​ട്ട​ർ സ​യ​ൻ​സ്/​ഐ.​ടി/​കംപ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ/ ഇ​ല​ക്ട്രോ​ണി​ക്സ്/ ഇ.​സി/ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ത​ത്തു​ല്യം).

എ​ച്ച്.​ആ​ർ ഓ​ഫി​സ​ർ (31): യോ​ഗ്യ​ത: ബി​രു​ദ​വും ര​ണ്ടു​വ​ർ​ഷ​ത്തെ പി.ജി/​പി.​ജി ഡി​പ്ലോ​മ​യും (പേ​ഴ്സ​ന​ൽ മാനെജ്മെന്‍റ് /ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ/​എ​ച്ച്.​ആ​ർ/ എ​ച്ച്.​ആ​ർ.​ഡി/ സോ​ഷ്യ​ൽ വ​ർ​ക്ക്/​ലേ​ബ​ർ ലോ)രാ​ജ് ഭാ​ഷ അ​ധി​കാ​രി (41): യോ​ഗ്യ​ത: എം.​എ (ഹി​ന്ദി/​സം​സ്കൃ​തം). ബി​​രു​ദ​ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്/​ഹി​ന്ദി പ​ഠി​ച്ചി​രി​ക്ക​ണം.

ലോ ​ഓ​ഫി​സ​ർ (10): യോ​ഗ്യ​ത: നി​യ​മ​ബി​രു​ദം, ബാ​ർ കൗ​ൺ​സി​ൽ എ​ൻ​റോ​ൾ.പ്രാ​യം: 20-30. നി​യ​മാ​നു​സൃ​ത ഇ​ള​വു​ണ്ട്. അ​പേ​ക്ഷ ഫീ​സ് 850. എ​സ്.സി, എ​സ്.​ടി, പി.​ഡ​ബ്ല്യു.​ബി.​ഡി 175 മ​തി. 21 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഡിസംബർ/ജനുവരിയിൽ ദേശീയതലത്തിൽ നടത്തുന്ന പ്രിലിമിനറി,മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ , ലക്ഷദ്വീപിൽ കവരത്തി എന്നിവയാണ് പരീക്ഷ കേന്ദ്രങ്ങൾ. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് http://www.ibps.in സന്ദർ‌ശിക്കുക.

കാശ്മീരിന്റെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും ഭാഗമായ കുങ്കുമപ്പൂവിന് വിപണിയിൽ പൊന്നും വില. കാശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരമായ സംഭാവന നൽകുന്ന മേഖല കൂടിയാണ് കുങ്കുമപ്പൂവ് കൃഷി. നിലവിൽ, ഡിമാൻഡ് വർദ്ധിച്ചതോടെ ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 3 ലക്ഷം രൂപയോളമാണ് ഉയർന്നിരിക്കുന്നത്. ഇത് കർഷകർക്ക് വലിയ തോതിൽ നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷവും കുങ്കുമപ്പൂവിന്റെ വിലയിൽ 63 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ, രാജ്യത്ത് കൃഷി ചെയ്യുകയും, വിൽക്കുകയും ചെയ്യുന്ന ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയിൽ കാശ്മീരി കുങ്കുമപ്പൂവും ഇടം നേടിയിരിക്കുകയാണ്. ആഗോള വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള കാശ്മീരി കുങ്കുമപ്പൂവിന് ജിഐ ടാഗ് ലഭിച്ചതോടെയാണ് വില റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയത്.

ഏതാനും വർഷങ്ങൾക്കു മുൻപ് വരെ കാശ്മീരിലെ കുങ്കുമപ്പൂവ് വ്യവസായം തകർച്ചയിലായിരുന്നു. പ്രദേശത്തെ അശാന്തിയും, വിപണ കേന്ദ്രങ്ങളുടെ അഭാവവുമായിരുന്നു തകർച്ചയ്ക്ക് പിന്നിൽ. എന്നാൽ, ജിഐ ടാഗ് ലഭിച്ചത് ഈ മേഖലയിൽ പ്രത്യേക ഉണർവ് പകർന്നിട്ടുണ്ട്. 2023-ലെ കണക്കുകൾ പ്രകാരം, 10 ഗ്രാം കാശ്മീരി കുങ്കുമപ്പൂവ് 3,200 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഒരു കിലോ കുങ്കുമപ്പൂവ് ഉൽപ്പാദിപ്പിക്കാൻ 1.5 ലക്ഷത്തിലധികം പൂക്കൾ ആവശ്യമാണ്.