Author

MALABAR BUSINESS

Browsing

കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ രാത്രികാല ചികിൽസാ സൗകര്യം ഏർപ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസിൽ ബിരുദവും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനും ഉള്ള ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ജോലി ചെയ്യാൻ സന്നദ്ധതയുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂൺ 14 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗ സംരക്ഷണ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2768075

പെരിന്തൽമണ്ണ സഖി വൺസ്‌റ്റോപ്പ് സെൻററിലേക്ക് മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക്, സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയുന്ന ഹൈസ്‌കൂൾ വിദ്യാഭ്യാസ യോഗ്യതയുള്ള 25നും 40നും പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. മൾട്ടി പർപ്പസ് സ്റ്റാഫ്/കുക്ക് തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്. സെക്യൂരിറ്റി ഗാർഡ്/നൈറ്റ് ഗാർഡ് തസ്തികയിൽ രണ്ട് ഒഴിവുകളുണ്ട്. പ്രതിമാസം 12,000 രൂപ വേതനം നൽകും. ജൂൺ 30ന് രാവിലെ 10.30ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിന് സമീപത്തെ സബ് കളക്ടറുടെ കാര്യാലയത്തിൽ വെച്ച് കൂടിക്കാഴ്ച നടക്കും. രാവിലെ 8.30ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ഫോൺ: 8281999059.

മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂൺ 16 ന് രാവിലെ 10.30ന് അഭിമുഖം നടക്കും. സർക്കാർ അംഗീകൃത ജി എൻ എം/ബി എസ് സി നഴ്‌സിങ് കോഴ്‌സ് ജയിച്ച് നഴ്‌സിങ് കൗൺസിലിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവർക്ക് സ്റ്റാഫ് നഴ്‌സ് അഭിമുഖത്തിനും പ്ലസ് ടു , കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ, മലയാളം ഇംഗ്ലീഷ് ടൈപ്പിങ് പരിജ്ഞാനമുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ അഭിമുഖത്തിലും പങ്കെടുക്കാം. യോഗ്യരായവർ ബന്ധപ്പെട്ട അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് അര മണിക്കൂർ മുമ്പ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ എത്തിച്ചേരണം. ഫോൺ: 0483 2734866.

കായിക യുവജനകാര്യാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് ഗ്രൗണ്ട്സ്മാൻ കം ഗാർഡനർ, വാർഡൻ കം ട്യൂട്ടർ, കെയർടേക്കർ, ധോബി, സെക്യൂരിറ്റി ഗാർഡ് കം ഡ്രൈവർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

പൂരിപ്പിച്ച അപേക്ഷാഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിലോ [email protected] എന്ന മെയിലിലേക്കോ അയയ്ക്കാം. ജൂൺ 19 വൈകീട്ട് അഞ്ചിനകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമും dsya.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2326644.

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഫുട്ബോൾ, നെറ്റ്ബോൾ പരിശീലകർ, ജിം ട്രെയിനർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാല ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്. ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് പരിശീലകർക്കു വേണ്ട യോഗ്യതകൾ. ജിം ട്രെയിനർ തസ്തികയിൽ പ്ലസ് ടു പാസായവരും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നെസ് ട്രെയിനിംഗിൽ ആറാഴ്ച്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഫിറ്റ്നെസ് ട്രെയിനിംഗിൽ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷകർക്ക് 2023 ജനുവരി ഒന്നിനു 40 വയസ് കവിയാൻ പാടില്ല. ജൂൺ 20നു രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കേരള സര്‍ക്കാരിന്റെ കീഴിലുള്ള KFC യില്‍ ജോലി നേടാന്‍ അവസരം. Kerala Financial Corporation (KFC) ഇപ്പോള്‍ Marketing Executive, Accounts Executive, Zonal Nodal Officer, Technical Advisor, Accounts Officer, Legal Advisor തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് Marketing Executive, Accounts Executive, Zonal Nodal Officer, Technical Advisor, Accounts Officer, Legal Advisor പോസ്റ്റുകളിലായി മൊത്തം 32 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 23 വരെ അപേക്ഷിക്കാം.

Organization Name
Kerala Financial Corporation (KFC)

Job Type
Kerala Govt

Recruitment Type
Temporary Recruitment

Advt No
KFC/04/2023-24

Post Name
Marketing Executive, Accounts Executive, Zonal Nodal Officer, Technical Advisor, Accounts Officer, Legal Advisor

Total Vacancy
32

Job Location
All Over Kerala

Salary
Rs.25,000 – 40,000/-

Apply Mode
Online

Application Start
1st June 2023

Last date for submission of application
23rd June 2023

Official website
https://kfc.org/

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ Security Printing & Minting Corporation of India Limited (SPMCIL) ഇപ്പോള്‍ Junior Technician at W-1 in various trades , Jr. Office Assistant at B-3 level, Jr. Bullion Assistant at B-3 തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ITI, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Junior Technician at W-1 in various trades , Jr. Office Assistant at B-3 level, Jr. Bullion Assistant at B-3 പോസ്റ്റുകളിലായി മൊത്തം 65 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 15 മുതല്‍ 2023 ജൂലൈ 15 വരെ അപേക്ഷിക്കാം.

IGM Mumbai Recruitment 2023 Latest Notification Details

Organization Name
The India Govt. Mint, Mumbai

Job Type
Central Govt

Recruitment Type
Direct Recruitment

Advt No
02 /Admn /2023

Post Name
Junior Technician at W-1 in various trades , Jr. Office Assistant at B-3 level, Jr. Bullion Assistant at B-3

Total Vacancy
65

Job Location
All Over India

Salary
Rs. 23910/- Rs.85,570/-

Apply Mode
Online

Application Start
15th June 2023

Last date for submission of application
15th July 2023

Official website
https://igmmumbai.spmcil.com/

കേന്ദ്ര സര്‍ക്കാറിന് കീഴിലെ National Hydroelectric Power Corporation Limited (NHPC Limited) ഇപ്പോള്‍ Junior Engineer (Civil), Junior Engineer (Electrical), Junior Engineer (Mechanical) , Junior Engineer (E&C), Supervisor (IT), Supervisor (Survey) , Sr. Accountant , Hindi Translator, Draftsman (Civil), Draftsman (Elect./Mech.) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Junior Engineer (Civil), Junior Engineer (Electrical), Junior Engineer (Mechanical) , Junior Engineer (E&C), Supervisor (IT), Supervisor (Survey) , Sr. Accountant , Hindi Translator, Draftsman (Civil), Draftsman മൊത്തം 388 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ജൂണ്‍ 9 മുതല്‍ 2023 ജൂണ്‍ 30 വരെ അപേക്ഷിക്കാം.

NHPC Recruitment 2023 Latest Notification Details

Organization Name
National Hydroelectric Power Corporation Limited (NHPC)

Job Type
Central Govt

Recruitment Type
Direct Recruitment

Advt No
NH/Rectt./01/2023

Post Name
Junior Engineer (Civil), Junior Engineer (Electrical), Junior Engineer (Mechanical) , Junior Engineer (E&C), Supervisor (IT), Supervisor (Survey) , Sr. Accountant , Hindi Translator, Draftsman (Civil), Draftsman (Elect./Mech.)

Total Vacancy
388

Job Location
All Over India

Salary
Rs.29,600 – 1,19,500

Apply Mode
Online

Application Start
9th June 2023

Last date for submission of application
30th June 2023

Official website
http://www.nhpcindia.com/

ശാസ്താംകോട്ട: പോരുവഴി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ താൽകാലിക അദ്ധ്യാപക ഒഴിവിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 13.06.23 ചൊച്ചാഴ്ച രാവിലെ തന്നിട്ടുള്ള സമയക്രമത്തിൽ സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതായി അറിയിക്കുന്നു..

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കേറ്റ്കളുമായി യഥാസമയം ഓഫീസിൽ ഹാജരാകേണ്ടതാണ് .

1,മലയാളം 10.00 മണി
2, ഹിന്ദി 11.00
3, കണക്ക് 12.00
4,ഫിസിക്കൽ സയൻസ്
01.00
5,UPST
UP.അറബിക് 02.00

സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ അപ്രന്റീസ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെയുടെ ഔദ്യോഗിക സൈറ്റായ secr.indianrailways.gov.in വഴി അപേക്ഷിക്കാം. 772 ഒഴിവുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലായ് ഏഴ് വരെ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

ഒഴിവുകളുടെ വിശദാംശങ്ങള്‍

നാഗ്പൂര്‍ ഡിവിഷന്‍: 708 ഒഴിവുകള്‍
മോത്തിബാഗ് : 64 ഒഴിവുകള്‍

അംഗീകൃത ബോര്‍ഡില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തുല്യമായ പരീക്ഷയോ പൂര്‍ത്തിയാക്കിയിരിക്കണം. വിജ്ഞാപനം ചെയ്ത ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്. അപേക്ഷകന്റെ പ്രായപരിധി 2023 ജൂണ്‍ 6-ന് 15-നും 24-നും ഇടയില്‍ ആയിരിക്കണം.

അപേക്ഷിക്കുന്ന എല്ലാ ഉദ്യോഗാര്‍ത്ഥികളെയും സംബന്ധിച്ച് തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. മെട്രിക്കുലേഷന്‍ മാര്‍ക്ക്, ഐ ടി ഐ മാര്‍ക്കിന്റെ ശതമാനവും അടിസ്ഥാനമാക്കിയാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. ജൂണ്‍ എട്ട് മുതല്‍ അപേക്ഷിക്കാന്‍ സാധിക്കും.

APPLY NOW
https://secr.indianrailways.gov.in/