Author

MALABAR BUSINESS

Browsing

കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബൽ (എസ്.എസ്.ബി.) വിവിധ തസ്തികകളിലായി 1656 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹെഡ്കോൺസ്റ്റബിൾ 914, കോൺസ്റ്റബിൾ-543 അസിസ്റ്റന്റ് കമാൻഡന്റ് (വെറ്ററിനറി)-18, സബ് ഇൻസ്പെക്ടർ-111, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ-70, എന്നിങ്ങനെയാണ് അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളാണ്. വനിതകൾക്കും അപേക്ഷിക്കാം. ഒഴിവുകൾ സംബന്ധിച്ച വിശദവി വരങ്ങൾ പട്ടികയിൽ.

ശമ്പളം എന്നക്രമത്തിൽ ചുവടെ

ഹെഡ് കോൺസ്റ്റബിൾ :

ബന്ധപ്പെട്ട ബ്രാഞ്ചിൽ ഐടി.ഐ ട്രേഡ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമയും. മെക്കാനിക് തസ്തികയിലേക്ക് 21-27, മറ്റുള്ളവയിൽ 18-25 എന്നിങ്ങ നെയാണ് പ്രായപരിധി. ശമ്പളം: 25,600-81,100 (ലെവൽ-4)

കോൺസ്റ്റബിൾ:
പത്താംക്ലാസ് വിജയമാണ് പൊതുവായ യോഗ്യത. ഓരോ തസ്തികയ്ക്കും ജോലി സ്വഭാവമനുസരിച്ചുള്ള ട്രേഡ് സർട്ടിഫിക്കറ്റ്/ ഡിപ്ലോമ, പ്രവൃത്തിപരിചയം എന്നിവയും ഉണ്ടായിരിക്കണം. ഡ്രൈവർ തസ്തി കയിലേക്ക് 21-27, മറ്റുള്ളവയിലേ ക്ക് 18-25 എന്നിങ്ങനെയാണ് പ്രാ യപരിധി. ശമ്പളം: 21,700-69,100 രൂപ (ലെവൽ-3).

അസിസ്റ്റന്റ് കമാൻഡന്റ് (വെറ്ററിനറി):
വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻ ഡറിയിൽ ബിരുദവും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷനും. പ്രായം: 23-35. അർഹവിഭാഗങ്ങൾക്ക് നിയമാനു സൃത ഇളവ് അനുവദിക്കും. ശമ്പളം: 56,100-1,77,500 രൂപ (ലെവൽ 10).

സബ് ഇൻസ്പെക്ടർ:
പയനീർ വിഭാഗത്തിലേക്ക് സിവിൽ എൻജി നീയറിങ്ങിൽ ബിരുദം/ ഡിപ്ലോമ. ഡോട്ട്സ്മാൻ: പത്താം ക്ലാസും ഐ.ടി.ഐ. സർട്ടിഫിക്കറ്റും കൂടാതെ ഓട്ടോ-കാഡിൽ സർട്ടി ഫിക്കറ്റ് ഒരുവർഷത്തെ പ്രവൃത്തി പരിചയം.

കമ്യൂണിക്കേഷൻ:
ഇലക്ട്രോ ണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ്/ഐ.ടി.യിൽ എൻജിനീയറിങ് ബിരുദം. അല്ലെ ങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്ത മാറ്റിക്സ് എന്നിവ വിഷയമായുള്ള സയൻസ് ബിരുദം.

സ്റ്റാഫ് നഴ്സ് (ഫീമെയിൽ):
സയൻസ് ഗ്രൂപ്പിൽ പ്ല വിജയവും ജനറൽ നഴ്സിങ്ങിൽ ത്രിവത്സര ഡിപ്ലോമയും. നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ, രണ്ടു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടായിരിക്കണം. എല്ലാ വിഭാഗത്തിലേക്കും 30 വയസ്സാണ് ഉയർന്ന പ്രായപരി. ശമ്പളം 35,400-1,12,400 രൂപ (ലെവൽ-6).

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ:
എല്ലാ വിഭാഗത്തിലേക്കും +2 വിജയമാണ് അടിസ്ഥാന യോഗ്യത. ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദം/ ഡിപ്ലോമയും പ്രവൃത്തിപരിചയവും വേണം. സ്റ്റെനോഗ്രാഫർ തസ്തിക യിലേക്ക് 18-25, മറ്റുള്ളവയിലേക്ക് 20-30 എന്നിങ്ങനെയാണ് 29,200-92,300 (ലെവൽ-5).

അപേക്ഷ:  http://www.ssbrectt.gov.in എന്ന വെബ്സൈറ്റിലൂടെ അപേ ക്ഷിക്കണം. ഓരോ തസ്തികയ്ക്കും നിശ്ചിത അപേക്ഷാഫീസ് ഉണ്ടാ യിരിക്കും. വനിതകൾ, എസ്.സി, എസ്.ടി. വിഭാഗക്കാർ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 24.

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം.

താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന നെയ്ത്ത് കേന്ദ്രങ്ങളിലേക്ക് 18നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലാളികളെ നിയമിക്കുന്നു.

പോരൂർ (എസ്.സി – 6 ഒഴിവ്), ചെമ്പ്രശ്ശേരി (എസ്.സി- 2, ജനറല്‍ 4 ഒഴിവ്), നെടുവ (ജനറല്‍ – 6 ഒഴിവ്) എന്നീ നെയ്ത്ത് കേന്ദ്രങ്ങളിലേക്കാണ് നിയമനം. യൂണിറ്റ് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലുള്ളവർക്ക് മുൻഗണന നൽകും. താത്പര്യമുള്ളവർ ബയോഡാറ്റ സഹിതം ജൂണ്‍ 10 ന് മുമ്പായി പ്രൊജക്ട് ഓഫീസർ, ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, ഡൗൺഹിൽ പി.ഒ, മലപ്പുറം എന്ന അഡ്രസിലോ നേരിട്ട് പ്രസ്തുത യൂണിറ്റിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 04832734807

കേരളത്തിലെ പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂർ ഇന്റർനാഷണലിൽ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്ക് ആവശ്യമുണ്ട്

എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ഉള്ളവർക്കുമുതൽ ജോലി നേടാവുന്ന ഒഴിവുകൾ ആയതിനാൽ ഉറപ്പായും ഇന്റർവ്യൂവിൽ പങ്കെടുക്കുക ജോലി നേടുക പരമാവധി നിങ്ങളുടെ അറിവിൽ ഉള്ള ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്കും ഷെയർ കൂടി ചെയ്യുക.kerala jobs, mykeralajobs. com

ഒഴിവുകൾ ചുവടെ ചേർക്കുന്നു

സെയിൽസ്മാൻ
ജ്വല്ലറി പരിചയം

സെയിൽസ്മാൻ ട്രെയിനി
ഫ്രഷേഴ്സിന് അപേക്ഷിക്കാം

സെയിൽസ് ഗേൾ
ജ്വല്ലറി പരിചയം

കമ്പ്യൂട്ടർ ഓപ്പറേറ്റർ
ബില്ലിംഗ്

ഷോറൂം മാനേജർ
ജ്വല്ലറി പരിചയം

മാർക്കറ്റിംഗിൽ
പ്രസക്തമായ അനുഭവം

വാക്ക്- ഇൻ – 9 ജൂൺ 2023
വെള്ളിയാഴ്ച @പാലക്കാട്, രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1 വരെ

സ്ഥലം: ഹോട്ടൽ BOON INN, പാറയിൽ സ്ക്വയർ, കണ്ടത്ത് കോംപ്ലക്സ്, ജിബി റോഡ്, പാലക്കാട്

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ്
വിളിക്കുക അല്ലെങ്കിൽ വാട്ട്സ്ആപ്പ് ചെയ്യുക, – 9562 9562 75
[email protected]

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE ചങ്ങനാശ്ശേരി ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികയിലേക്ക് ഊർജസ്വലരായ പ്രവർത്തകരെനിയമിക്കുന്നതിന്റെ ഭാഗമായി. നേരിട്ടു അഭിമുഖം നടത്തുന്നു.

02/06/2023 മുതൽ 16/06/2023 വരെ അഭിമുഖം നടത്തുന്നു.
സമയം : 10.30 AM മുതൽ 12.30 PM വരെ

ഓഫീസ്: എസ്ബിഐ ലൈഫ് ഇൻഷുറൻസ്
(ചനഗനാശേരി – ഒരു ശാഖ),
രണ്ടാം നില, കാവാലം ബിൽഡിംഗ്,
കാവാലം നഗർ
എസ്ബിഐ ടൗൺ ബ്രാഞ്ചിന് മുകളിൽ,
എംസിറോഡ് ചങ്ങനാശേരി,
കോട്ടയം

യോഗ്യത : SSLC മുതൽ വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും , പാർട്ട് ടൈം ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കും ,റിട്ടയേർഡ് ആയ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാം
പ്രായപരിധി : 20- 68

താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള Google ഫോം ഫിൽ ചെയ്തതിനു ശേഷം നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
ബന്ധപ്പെടുക: 9544822991,8075262091
ഗൂഗിൾ ഫോം:👇
https://forms.gle/6KWoLHaZZhNi3GjT8

കേന്ദ്ര സർക്കാരിന്റെ കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ഇന്റലിജൻസ് ബ്യൂറോ (IB) ഇപ്പോൾ ജൂനിയർ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ്-II/ടെക്നിക്കൽ (JIO-II/Tech) തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് ജൂനിയർ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ്-II/ടെക്കനിക്കൽ (JIO-II/Tech) പോസ്റ്റുകളിൽ മൊത്തം 797 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി 2023 ഏപ്രിൽ 3 മുതൽ 2023 വരെ അപേക്ഷിക്കാം.

  • സ്ഥാപനത്തിന്റെ പേര്
    ഇന്റലിജൻസ് ബ്യൂറോ (IB)
  • ജോലി തരം
    കേന്ദ്ര ഗവ
  • റിക്രൂട്ട്മെന്റ് തരം
    നേരിട്ടുള്ള റിക്രൂട്ട്മെന്റ്
  • Advt No
    N/A
  • തസ്തികയുടെ പേര്
    ജൂനിയർ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ്-II/ടെക്നിക്കൽ (JIO-II/Tech)
  • ആകെ ഒഴിവ്
    797
  • ഇന്ത്യയിലുടനീളമുള്ള ജോലി സ്ഥലം
  • ശമ്പളം
    25,500 – 81,100/-
  • മോഡ് ഓൺലൈനായി പ്രയോഗിക്കുക
  • അപേക്ഷ
    2023 ജൂൺ 3-ന് ആരംഭിക്കുന്നു
  • അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
    2023 ജൂൺ 23
  • ഔദ്യോഗിക വെബ്സൈറ്റ്
    https://www.mha.gov.in

തിരുവനന്തപുരത്തെ ആകാശവാണി മേഖലാ വാർത്താ വിഭാഗം പാർട്ട് ടൈം കറസ്‌പോണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകർ തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കി.മീ. ചുറ്റളവിൽ സ്ഥിരതാമസക്കാരായിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക്  https://prasarbharati.gov.in/pbvacancies/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 ജൂലൈ 10. വിശദവിവരങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ 0471-2324983 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം. ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) ഇപ്പോൾ അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (എഎസ്ഒ), ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ്, നായിബ് തഹസിൽദാർ, ജൂനിയർ എഞ്ചിനീയർ (സിവിൽ), സർവേയർ, പട്വാരി, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ASO), ആർക്കിടെക്ചറൽ അസിസ്റ്റന്റ്, ലീഗൽ അസിസ്റ്റന്റ്, നായിബ് തഹസിൽദാർ, ജൂനിയർ എഞ്ചിനീയർ (സിവിൽ), സർവേയർ, പട്വാരി, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പോസ്റ്റുകളോട് മൊത്തം 687 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 മുതൽ 3 മുതൽ 2023 ജൂലൈ 2 വരെ അപേക്ഷിക്കാം.

DDA Recruitment 2023 Latest Notification Details

  1. Organization Name Delhi Development Authority (DDA)
  2. Job Type Central Govt
  3. Recruitment Type Direct Recruitment
  4. Advt No Advertisement No. 02/2023/Rectt. Cell/Pers./DDA
  5. Post Name Assistant Accounts Officer, Assistant Section Officer (ASO), Architectural Assistant, Legal Assistant, Naib Tehsildar, Junior Engineer (Civil), Surveyor, Patwari, Junior Secretariat Assistant
  6. Total Vacancy
    687
  7. Job Location
    All Over India
  8. Salary
    Rs.21,700 – 83,300/-
  9. Apply Mode
    Online
  10. Application Start
    3rd June 2023
  11. Last date for submission of application
    2nd July 2023
  12. ഔദ്യോഗിക വെബ്സൈറ്റ്
    https://dda.gov.in/

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ആയുർവേദ ഫാർമസിസ്റ്റ് തസ്തികയിൽ എസ്.സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി വിജയം/തത്തുല്യം, കേരള സർക്കാർ അംഗീകരിച്ച ആയൂർവേദ ഫാർമസിസ്റ്റ് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത പ്രായം 01.01.2022ന് 18-41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). 27900- 63700 ആണ് ശമ്പളം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 12ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.

കോക്കൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എച്ച്.എസ്.എ മാത്തമാറ്റിക്സ്, എച്ച്.എസ്.എ സോഷ്യൽ സയൻസ് എന്നീ തസ്തികകളിലേക്ക്
അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബി.എഡ്, കെ.ടെറ്റ് എന്നിവയാണ് അടിസ്ഥാന യോഗ്യത. യോഗ്യതയുള്ളവർ അസ്സൽ രേഖകളും പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ പത്ത് മണിക്ക് ഓഫീസിൽ എത്തണം. ഫോൺ :04942651971, 9400006487