Author

MALABAR BUSINESS

Browsing

ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ കുത്തനെ ഇടിഞ്ഞ സ്വർണവില വീണ്ടും ഉണർന്നു. ഇന്ന് (29/07/2024) പവന് 120 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 50,720 രൂപയായി. ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 6340 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില.

സ്വർണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതോടെ 23 മുതൽ സ്വർണവില കുത്തനെ കുറഞ്ഞിരുന്നു. 4600 രൂപയോളമാണ് കഴിഞ്ഞ ദിവസം വരെ കുറഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ച മുതലാണ് വില ഉയരാന്‍ തുടങ്ങിയത്.

വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ഇത് രൂപകല്‍പ്പന ചെയ്ത ദീര്‍ഘകാല വീസ പദ്ധതിയായ പുതിയ ‘ഗോള്‍ഡന്‍ വീസ’ ആരംഭിച്ച് ഇന്തോനേഷ്യ. ഈ സംരംഭം നിക്ഷേപകര്‍ക്ക് 10 വര്‍ഷം വരെ വീസ വാഗ്ദാനം ചെയ്യുന്നു. പദ്ധതി നിക്ഷേപകര്‍ക്ക് അഞ്ച് വര്‍ഷത്തെ വീസയും പത്ത് വര്‍ഷത്തെ വീസയും എന്നിങ്ങനെ രണ്ട് രീതിയില്‍ നല്‍കുന്നു.

അഞ്ച് വര്‍ഷത്തെ വീസ ലഭിക്കുന്നതിന്, വ്യക്തിഗത നിക്ഷേപകര്‍ കുറഞ്ഞത് 2.5 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ഒരു കമ്പനി സ്ഥാപിക്കണം. പത്തുവര്‍ഷത്തെ വീസയ്ക്ക് 5 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ആവശ്യം. ഒരു കമ്പനി സ്ഥാപിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക്, വ്യക്തികള്‍ക്ക് 350,000 ഡോളര്‍ നിക്ഷേപിച്ചുകൊണ്ട് അഞ്ച് വര്‍ഷത്തെ പെര്‍മിറ്റ് അല്ലെങ്കില്‍ 700,000 ഡോളര്‍ നിക്ഷേപമുള്ള പത്ത് വര്‍ഷത്തെ പെര്‍മിറ്റ് നേടാനാകും.

ഈ ഫണ്ടുകള്‍ ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍, പബ്ലിക് കമ്പനി സ്റ്റോക്കുകള്‍ അല്ലെങ്കില്‍ ഡെപ്പോസിറ്റുകളായി സ്ഥാപിക്കാവുന്നതാണ്. കോര്‍പ്പറേറ്റ് നിക്ഷേപകര്‍ക്ക് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്. തങ്ങളുടെ ഡയറക്ടര്‍മാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും അഞ്ച് വര്‍ഷത്തെ വീസ ഉറപ്പാക്കാന്‍ കമ്പനികള്‍ 25 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കണം. പത്ത് വര്‍ഷത്തെ വീസ ലഭിക്കുന്നതിന് 50 മില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമാണ്.

സമാനമായ നിക്ഷേപ വീസ സ്‌കീമുകള്‍ പല രാജ്യങ്ങളിലും ലഭ്യമാണെങ്കിലും കാനഡ, ബ്രിട്ടന്‍, സിംഗപ്പൂര്‍ തുടങ്ങിയ മറ്റുള്ളവ ഈ പ്രോഗ്രാമുകള്‍ അടുത്തിടെ നിര്‍ത്തി. ഇത്തരം വീസകള്‍ ഫലപ്രദമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും ഊഹക്കച്ചവട ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നുമുള്ള നിഗമനത്തിലാണ് അവ നിര്‍ത്തിയത്.

ആപ്പിൾ ഐഫോൺ 16 സീരീസ് അവതരിപ്പിക്കാൻ ഇനി വെറും രണ്ട് മാസമാണ് ബാക്കി ഉള്ളത്. ഹാർഡ്‌വെയറിൻ്റെ കാര്യത്തിൽ വരാനിരിക്കുന്ന സ്‌മാർട്ട്‌ഫോണുകൾ എന്തെല്ലാം വാഗ്ദാനം ചെയ്യുമെന്നതിനെ കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഇപ്പോൾ ഒന്നും ഉറപ്പില്ലെങ്കിലും, പുതിയ ഐഫോണുകൾക്ക് ശക്തി പകരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമായ iOS 18ന് നിരവധി എഐ പവർ സവിശേഷതകൾ ലഭിക്കുമെന്ന് ആപ്പിൾ ഇതിനകം പറഞ്ഞിട്ടുണ്ട്. ChatGPT സംയോജനം മുതൽ ഐ ട്രാക്കിംഗ് പ്രവർത്തനക്ഷമത വരെ, വരാനിരിക്കുന്ന ഐഫോണിൽ ഷിപ്പ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന ചില അവിശ്വസനീയമായ സവിശേഷതകൾ നോക്കാം.

ChatGPT (ചാറ്റ് ജിപിടി) സംയോജനം: ആപ്പിൾ അതിൻ്റെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ (WWDC), ശരിക്കും സഹായകമായ ബുദ്ധി നൽകാൻ സിരിയുമായി ചാറ്റ്‌ജിപിടി സംയോജിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. ഐഒഎസ് 18ൽ (iOS 18), സിരി (Siri) ഉപകരണത്തിൽ ആപ്പിൾ ഇൻ്റലിജൻസ് ഉപയോഗിക്കും.

എന്നാൽ ഫോട്ടോകളും ഡോക്യുമെൻ്റുകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുമ്പോൾ, എഴുത്ത് സഹായവും മറ്റും നൽകുമ്പോൾ, പേഴ്സണൽ അസിസ്റ്റൻ്റ് ChatGPT അവലംബിക്കും. സിരിയുടെ ചാറ്റ്‌ജിപിടി സംയോജനം ഉപയോക്തൃ ഹിസ്റ്ററി സംഭരിക്കുന്നില്ലെന്ന് ആപ്പിൾ പറയുന്നു, ഇത് എഐ പവർഡ് ചാറ്റ്‌ബോട്ടുമായി കൂടുതൽ സ്വകാര്യ സംഭാഷണം വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ ആപ്പുകളിൽ പണമടയ്ക്കാൻ വെറും ഒരു ടാപ്പ് (ടാപ്പ്-ടു-പേ): 10 വർഷത്തേക്ക് യൂറോപ്യൻ യൂണിയനിലെ മൊബൈൽ വാലറ്റ് ദാതാക്കൾക്ക് ടാപ്പ്-ടു-പേ പ്രവർത്തനം തുറക്കുമെന്ന് ഈ മാസം ആദ്യം ആപ്പിൾ പറഞ്ഞു. ഇതിനർത്ഥം ആപ്പിൾ പേ ഒഴികെയുള്ള ആപ്പുകൾക്ക് ഷോപ്പുകളിൽ മൊബൈൽ പേയ്‌മെൻ്റുകൾ നടത്താനും കാറുകൾ അൺലോക്ക് ചെയ്യാനും ഇവൻ്റ് ടിക്കറ്റുകൾ പോലുള്ള മറ്റ് ആവശ്യങ്ങൾക്കും ഐഫോണിൻ്റെ NFC ചിപ്പ് ഉപയോഗിക്കാനും കഴിയും.

പുതിയതും മെച്ചപ്പെട്ടതുമായ സിരി: ഐഒഎസ് ഉപകരണങ്ങൾക്കായുള്ള ആപ്പിളിൻ്റെ വോയ്‌സ് അസിസ്റ്റൻ്റ് സിരിയും ചില അപ്‌ഗ്രേഡുകൾ വാഗ്ദാനം ചെയ്യുന്നു. പേഴ്‌സണൽ അസിസ്റ്റൻ്റ് ഉടൻ തന്നെ കൂടുതൽ സംഭാഷണം നടത്തുകയും വാക്കുകൾ തെറ്റായി ഉച്ചരിക്കുമ്പോൾ പോലും ചോദ്യം മനസ്സിലാക്കുകയും ചെയ്യും. ഉപയോക്താക്കൾക്ക് സിരിയുടെ വേക്ക് വേഡ് (wake word) അവർക്കാവശ്യമുള്ള രീതിയിൽ മാറ്റാനും കഴിയുമെന്ന് കമ്പനി പറയുന്നു.

ക്ലീൻ അപ്പ് ടൂൾ: ഗൂഗിളിൻ്റെ മാജിക് ഇറേസറിന് സമാനമായി, ഐഒഎസ് 18ലെ ക്ലീൻ അപ്പ് ടൂളിന് ഇമേജ് പശ്ചാത്തലത്തിൽ നിന്ന് ഒബ്‌ജക്റ്റുകൾ തിരിച്ചറിയാനും നീക്കം ചെയ്യാനും കഴിയും. ഉപകരണത്തിൽ തന്നെ പ്രോസസ്സിംഗ് നടക്കുമോ അതോ ആപ്പിൾ ക്ലൗഡിൽ ഫോട്ടോ പ്രോസസ്സ് ചെയ്യുമോ എന്നത് ഇപ്പോഴും അറിയില്ല എങ്കിലും നിങ്ങൾ പലപ്പോഴും ഫോട്ടോകൾ എടുക്കുന്ന ആളാണെങ്കിൽ ഇത് വളരെ ഉപകാരപ്രദമാണ്.

ഐ ട്രാക്കിംഗ്: ഐഫോണിലും ഐപാഡിലും ഐ ട്രാക്കിംഗ് ഫീച്ചറും ആപ്പിൾ കൊണ്ടുവരുന്നു. ഇത് കണ്ണിൻ്റെ ചലനങ്ങൾ ഉപയോഗിച്ച് ഐഒഎസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണം നിയന്ത്രിക്കാൻ ഉപയോക്താക്കളെ പ്രാപ്‌തമാക്കുന്നു. വരാനിരിക്കുന്ന ഫീച്ചറിൽ പോയിൻ്ററിൻ്റെ വേഗത മാറ്റുന്നതിനുള്ള സ്മൂത്തിംഗ് സ്ലൈഡർ, സ്‌നാപ്പ് ടു ഐറ്റം, ഡ്വേൽ കൺട്രോൾ തുടങ്ങിയ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഉൾപ്പെടുന്നു. ഫേസ്ഐഡി ക്യാമറ ഉപയോഗിക്കുന്ന ഫീച്ചർ നിലവിൽ ഐഒഎസ് 18ൻ്റെ ബീറ്റ പതിപ്പിലുള്ളവർക്ക് ലഭ്യമാണ്.

സ്മാർട്ട് സ്ക്രിപ്റ്റ്: ഐപാഡിൽ ഈ ഫീച്ചർ ലഭ്യമാണ്. നിങ്ങളുടെ കൈയക്ഷര ശൈലി നിലനിർത്തിക്കൊണ്ട് തന്നെ കൈയക്ഷര കുറിപ്പുകൾ സ്വയമേവ പരിഷ്‌ക്കരിക്കുന്ന ഒരു പുതിയ സവിശേഷതയാണ് സ്മാർട്ട് സ്ക്രിപ്റ്റ്. ആപ്പിൾ പെൻസിൽ ഉപയോക്താക്കൾക്ക് സ്പേസ് ചേർക്കാനും ടൈപ്പ് ചെയ്ത ടെക്സ്റ്റ് പേസ്റ്റ് ചെയ്യാനും ഒരു വാചകം സ്ക്രാച്ച് ചെയ്ത് നീക്കം ചെയ്യാനും കഴിയുമെന്ന് കമ്പനി പറയുന്നു.

ഇന്ത്യയിൽ ഐഫോൺ 15 പ്രോയുടെ വില കുറച്ച് ആപ്പിൾ. സെപ്റ്റംബറിൽ പുതിയ മോഡലുകൾ ഇറങ്ങാനിരിക്കേയാണ് വിലയിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഐഫോൺ 16 പുറത്തിറങ്ങും മുൻപ് ഐഫോൺ 15ന് പരമാവധി പ്രചാരം നൽകുക എന്ന ലക്ഷ്യമായിരിക്കും വിലയിൽ മാറ്റം വരുത്താൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നും നിരീക്ഷകർ പറയുന്നു. ഐഫോൺ 15 പ്രോയ്ക്ക് 6700 രൂപയും പ്രോ മാക്സിന് 8200 രൂപയുമാണ് കുറയുന്നത്.

നിലവിൽ 1,34,900 രൂപ വിലയുള്ള ഐഫോൺ 15 പ്രോ ഇനി മുതൽ 1,28,200 രൂപയ്ക്ക് ലഭിക്കും. 1,59,900 രൂപയുടെ ഐഫോൺ പ്രോ മാക്സ് 1,51,700 രൂപയ്ക്കാണ് ലഭ്യമാകുക.

ഇതിനു പുറമേ ഐഫോൺ 15 പ്ലസ് മോഡലുകളുടെ വില 300 രൂപ വീതം കുറച്ചിട്ടുണ്ട്. 79,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 15 ന്‍റെ വില 70,600 രൂപയും 89,900 രൂപയ്ക്ക് ലഭിച്ചിരുന്ന 15 പ്ലസ് 89,600 രൂപയ്ക്കും ലഭിക്കും. ഐഫോൺ‌ 134ന്‍റെ വില 7810 രൂപ കുറഞ്ഞ് 52090 രൂപയും ഐഫോൺ 14ന്‍റെ വില 61790 ആയും കുറഞ്ഞിട്ടുണ്ട്.

എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ഇതുവരെ ഒരു ടെലികോം കമ്പനിയും ചെയ്തിട്ടില്ലാത്ത സേവനം നല്‍കി ബിഎസ്എന്‍എല്‍.
ബിഎസ്എന്‍എല്ലിന്റെ അതിവേഗ ഇന്റര്‍നെറ്റ് ഫൈബര്‍ കണക്ഷനില്‍ ഒടിടി വേണ്ടാത്തവര്‍ക്ക് ഇന്റര്‍നെറ്റ് സ്പീഡ് കൂട്ടിക്കൊടുക്കും. ഇങ്ങനെ ഒടിടി ഒഴിവാക്കിയുള്ള പ്ലാനുകള്‍ നിലവില്‍ വന്നിട്ടുണ്ട്.

പ്രതിമാസം 599, 699, 799 രൂപ നിരക്കിലുള്ള ഫൈബര്‍ ടു ദ ഹോം (എഫ്ടിടിഎച്ച്) പ്ലാനുകളിലാണ് വ്യത്യാസം വരുത്തിയിരിക്കുന്നത്. മൊബൈല്‍ കമ്പനികള്‍ പ്ലാനുകള്‍ക്കൊപ്പം വോയ്ഡ് കോള്‍, എസ്എംഎസ്, ഡാറ്റ എന്നിവ ഉള്‍പ്പെടുത്തുന്നത് ട്രായ് പുനരാലോചിക്കുന്ന ഘട്ടത്തിലാണ് വേണ്ടാത്തതൊക്കെ ഒഴിവാക്കി ഉപയോക്താക്കളെ ബിഎസ്എന്‍എല്‍ സഹായിക്കുന്നത്.

ഒടിടി ആവശ്യമില്ലാത്തവര്‍ക്ക് അത് ഒഴിവാക്കി കൊടുക്കുന്നതിലൂടെ ഇന്റനെറ്റ് ട്രാഫിക് കുറയ്കാകന്‍ സാധിക്കും. ആവശ്യമില്ലാതെ ഒടിടി കമ്പനിക്ക് പണം കൊടുക്കുന്നതില്‍ നിന്ന് ബിഎസ്എന്‍എല്ലിന് ഒഴിവാകുകയും ചെയ്യാം. പുതിയ പ്ലാന്‍ പ്രകാരം 599 രൂയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 100 Mbps സ്പീഡില്‍ ഡേറ്റാ ലഭിക്കും. നേരത്തെ ഇത് 75 Mbps സ്പീഡായിരുന്നു. ഒടിടി ആവശ്യമില്ലെങ്കില്‍ റീചാര്‍ജ് പ്ലാനില്‍ ഉള്‍പ്പെടുത്തിയിരുന്നു. പ്രതിമാസം ഉപയോഗിക്കാവുന്ന ഡാറ്റ 4,000 ജിബി ആയി തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.

മൊ​ബൈ​ൽ റീ ​ചാ​ർ​ജ് വൗ​ച്ച​റു​ക​ൾ ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടോ? ഒ​രു കോം​ബോ ആ​യി​രി​ക്കും അ​ത്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​യെ​ല്ലാം ചേ​ർ​ത്തു​ള്ള ഒ​രു വി​ല​യാ​ണ് നി​ശ്ച​യി​ക്കു​ക. ഉ​പ​യോ​ക്താ​വ് പ​ല​പ്പോ​ഴും ഇ​തി​ൽ എ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​മി​ല്ല. അ​പ്പോ​ൾ, ഉ​പ​യോ​ഗി​ക്കാ​ത്ത ഡേ​റ്റ​ക്കാ​ണ് പ​ണം ന​ൽ​കു​ന്ന​ത്.

ഇ​തൊ​ഴി​വാ​ക്കാ​ൻ ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്) പു​തി​യൊ​രു പ​ദ്ധ​തി പ​രീ​ക്ഷി​ക്കു​ക​യാ​ണ്. വോ​യ്‌​സ് കാ​ളു​ക​ള്‍, ഡേ​റ്റ, എ​സ്.​എം.​എ​സ് എ​ന്നി​വ​ക്കാ​യി വെ​വ്വേ​റെ റീ​ചാ​ര്‍ജ് വൗ​ച്ച​റു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് ട്രാ​യ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ക​ണ്‍സ​ല്‍ട്ടേ​ഷ​ന്‍ പേ​പ്പ​ര്‍ ട്രാ​യ് പു​റ​ത്തി​റ​ക്കി. സ്‌​പെ​ഷ​ല്‍ താ​രി​ഫ് വൗ​ച്ച​റു​ക​ളു​ടെ​യും കോം​ബോ വൗ​ച്ച​റു​ക​ളു​ടെ​യും പ​ര​മാ​വ​ധി വാ​ലി​ഡി​റ്റി 90 ദി​വ​സ​മാ​ക്കി വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യും ട്രാ​യ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ആ​ഗ​സ്റ്റ് 23 വ​രെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം

മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (മഹീന്ദ്ര ഫിനാന്‍സ്) നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 45 ശതമാനം വര്‍ധനവോടെ 513 കോടി രൂപയിലെത്തി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 23 ശതമാനം വര്‍ധനവോടെ 1,06,339 കോടി രൂപയിലുമെത്തിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുണ്ടായിരുന്ന 3125 കോടി രൂപയുടെ ആകെ വരുമാനം 20 ശതമാനം വര്‍ധനവോടെ 3760 കോടി രൂപയിലും വിതരണം 12,165 കോടി രൂപയില്‍ നിന്ന് അഞ്ചു ശതമാനം വര്‍ധനവോടെ 12,741 കോടി രൂപയിലുമെത്തി.

മുച്ചക്ര വാഹനങ്ങള്‍, പാസഞ്ചര്‍ വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍, എല്‍സിവികള്‍, ചെറിയ എല്‍സിവികള്‍ എന്നിവയ്ക്ക് വായ്പ നല്‍കുന്ന അഞ്ചു മുന്‍നിര എന്‍ബിഎഫ്‌സികളില്‍ ഒന്നാണ് മഹീന്ദ്ര ഫിനാന്‍സ്. ട്രാക്ടര്‍ രംഗത്തെ മുന്‍നിര വായ്പാ ദാതാവുമാണ് കമ്പനി. പ്രീ ഓണ്‍ഡ് വാഹന മേഖലയിലും കമ്പനിക്കു ശക്തമായ സാന്നിധ്യമുണ്ട്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തിലെ എസ്ബിഐ ലൈഫിന്റെ പുതിയ ബിസിനസ് പ്രീമിയം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 6207 കോടി രൂപയെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവോടെ 7033 കോടി രൂപയിലെത്തി. കമ്പനിയുടെ അറ്റാദായം 36 ശതമാനം വര്‍ധനവോടെ 520 കോടി രൂപയിലെത്തിയതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 17 ശതമാനം വളര്‍ച്ചയോടും 25.9 ശതമാനം വിപണി വിഹിതത്തോടും കൂടി 4750 കോടി രൂപയിലെത്തിയിട്ടുണ്ട്. വാര്‍ഷിക പ്രീമിയം ഇക്വാലന്റ് 20 ശതമാനം വളര്‍ച്ചയോടെ 3637 കോടി രൂപയായി. ഏജന്‍സി ചാനലുകളിലൂടെയുള്ള വാര്‍ഷിക പ്രീമിയം ഇക്വാലന്റ് 45 ശതമാനം വളര്‍ച്ചയോടെ 1092 കോടി രൂപയിലും എത്തി.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തില്‍ സ്വകാര്യ വിപണിയുടെ 22.4 ശതമാനം വിഹിതത്തോടെ വ്യക്തിഗത റേറ്റഡ് പ്രീമിയം 3220 കോടി രൂപയിലെത്തിയിട്ടുണ്ട്. ആകെ പുതിയ വ്യക്തിഗത ബിസിനസ് പ്രീമിയം ഈ കാലയളവില്‍ 17 ശതമാനം വര്‍ധനവോടെ 4750 കോടി രൂപയിലെത്തി. പുതിയ ബിസിനസ് പ്രീമിയം 13 ശതമാനം വളര്‍ച്ചയോടെ 7030 കോടി രൂപയിലുമെത്തി. സംരംക്ഷണ വിഭാഗത്തില്‍ ഒന്നാം ത്രൈമാസത്തിലെ പുതിയ ബിസിനസ് പ്രീമിയം 720 കോടി രൂപയാണ്.

രാജ്യത്ത് ഉടനീളമായി 1062 ഓഫിസുകളുമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് പരിശീലനം നേടിയ 3,27,038 ഇന്‍ഷുറന്‍സ് പ്രൊഫഷണലുകളുമായി ശക്തമായ വിതരണ ശൃംഖലയാണുള്ളത്. ബാങ്കഷ്വറന്‍സ് ചാനല്‍, ഏജന്‍സി ചാനല്‍ എന്നിവയ്ക്കു പുറമെ കോര്‍പറേറ്റ് ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, മൈക്രോ ഏജന്റുമാര്‍, കോമണ്‍ സര്‍വീസ് സെന്ററുകള്‍, ഇന്‍ഷുറന്‍സ് വിപണന സ്ഥാപനങ്ങള്‍, വെബ് അഗ്രിഗേറ്റര്‍മാര്‍, ഡയറക്ടറ് ബിസിനസ് എന്നിവ കൂടി അടങ്ങിയതാണ് കമ്പനിയുടെ വൈവിധ്യമാര്‍ന്ന വിതരണ ശൃംഖല.

കമ്പനി ആകെ കൈകാര്യം ചെയ്യുന്ന ആസ്തികള്‍ മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 26 ശതമാനം വര്‍ധിച്ച് 414772 കോടി രൂപയിലെത്തിയതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. കടപത്രങ്ങളിലേയും ഓഹരികളിലേയും അനുപാതം 62-38 എന്ന നിലയിലാണ്. ആകെ കടപത്ര നിക്ഷേപങ്ങളില്‍ 95 ശതമാനവും എഎഎ, സോവറിന്‍ വിഭാഗങ്ങളിലായാണ്.

ഇന്ത്യന്‍ മാധ്യമങ്ങള്‍ മാത്രമല്ല, ലോക മാധ്യമങ്ങള്‍തന്നെ ഏതാനും ആഴ്ചകളായി ഒരു വിവാഹത്തിന്റെ വിശേഷങ്ങളുമായാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ അതിന്റെ ഇന്ത്യന്‍ എഡിഷന് അവസാനമായെങ്കിലും ഇനിയും ഏറെ കാണാനിരിക്കുന്നതേയുള്ളൂ. ഇന്ത്യന്‍ സമ്പന്നരില്‍ ഒന്നാമനായ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയുടെ വിവാഹ മാമാങ്കത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന റെക്കോഡ് ഇതിനോടകംതന്നെ നേടിക്കഴിഞ്ഞു. ഏകദേശം 5,000 കോടി രൂപയിലധികം ചെലവഴിച്ചുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
1,361 കോടി രൂപ ചെലവഴിച്ച ഡയാന രാജകുമാരിയുടെയും ചാള്‍സ് രാജകുമാരന്റെയും ആഡംബര വിവാഹമായിരുന്നു ഇതുവരെയും ഒന്നാമത്. ദുബൈ ഭരണാധികാരിയുടെ മകള്‍ ശൈഖ ഹിന്ദ് ബിന്‍ത് ബിന്‍ മക്തൂമിന്റെ വാഹത്തിന് ചെലവായ 1,144 കോടി രൂപയുമെല്ലാം അംബാനി വിവാഹത്തോടെ നിഷ്പ്രഭമായി. ഇളയമകന്‍ ആനന്ദിനോടുള്ള മാതാപിതാക്കളായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും അതിവാത്സല്യമാണ് വിവാഹത്തിലൂടെ ലോകം കണ്ടത്.

ആനന്ദ് – രാധിക മര്‍ച്ചന്റ് വിവാഹത്തിനിടെ ആനന്ദ് അംബാനി അതിഥികള്‍ക്കായി നല്‍കിയ കോടികളുടെ സമ്മാനങ്ങളും മാധ്യമങ്ങളിലെ സജീവ ചര്‍ച്ചയായിരുന്നു. പിന്നീടാണ് വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ആനന്ദിന്റെ വ്യക്തിജീവിതത്തിലേക്കും അദ്ദേഹം ഉപയോഗിക്കുന്നതും സ്വന്തമാക്കിയിരിക്കുന്നതുമായ കോടാനകോടി വിലമതിക്കുന്ന വസ്തുക്കളിലേക്കും ലോകശ്രദ്ധ പതിയുന്നത്.
ഇവയില്‍ ഒന്നാം സ്ഥാനത്തുള്ളതായി പുറംലോകം അറിയുന്നത് യുഎഇ പാം ജുമൈറയിലെ അത്യാഢംബര വില്ലയാണ്. ഏകദേശം 80 മില്യണ്‍ ഡോളര്‍(640 കോടി രൂപ) വിലമതിക്കുന്ന ഈ വില്ല പിതാവ് മുകേഷ് അംബാനിയാണ് ആനന്ദിന് സമ്മാനിച്ചിരിക്കുന്നത്.

കേട്ടിടത്തോളം പത്ത് കിടപ്പുമുറികളുള്ള ഈ വില്ലക്ക് 70 മീറ്റര്‍ നീളമുള്ള തീര്‍ത്തും സ്വകാര്യമായ കടല്‍ത്തീരമുണ്ടെന്നതാണ്. ദുബൈയിലെ ഏറ്റവും ആഢംബരം നിറഞ്ഞ വസതികളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നത്.
കാറുകളോടും അതിരറ്റ കമ്പം പ്രകടമാക്കുന്ന ആളാണ് ആനന്ദ് അംബാനി. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതില്‍ ഒന്ന് റോള്‍സ് – റോയ്‌സ് ഫാന്റം കാറാണ്. ഏകദേശം 9.5 കോടി രൂപ വിലയുള്ളതാണ് ഈ കാര്‍. ബെന്റ്ലി കോണ്ടിനെന്റല്‍ ജിടിസിയാണ് മറ്റൊന്ന്. 4.5 കോടി രൂപയാണ് ഇതിനുള്ളത്. ഇവ കൂടാതെ അനേകം കോടികളുടെ കാറുകളാണ് ആനന്ദിന്റെ ഗ്യാരേജിലുള്ളത്.
ലോക പ്രശസ്ത വാച്ചുകളില്‍ കേമനായ പാടെക് ഫിലിപ്പ് ഗ്രാന്‍ഡ്മാസ്റ്റര്‍ ചൈം മോഡല്‍ വാച്ചാണ് ആനന്ദ് ഉപയോഗിക്കുന്നതില്‍ പ്രധാനപ്പെട്ട ഒന്ന്. ലോകത്ത് വെറും ആറ് എണ്ണമുള്ള ഇതിന് എത്ര കോടി രൂപ വിലവരുമെന്ന് പറയാന്‍പോലും സാധിക്കാത്ത സ്ഥിതിയാണ്. റിച്ചാര്‍ഡ് മില്ലിന്റെ ആര്‍എം 5205 വാച്ചാണ് ആനന്ദിന്റെ ശേഖരത്തിലുള്ള മറ്റൊന്ന്.

ഏകദേശം 12.5 കോടി രൂപയാണ് ഈ വാച്ചിന്റെ വിലയത്രെ! ലിമിറ്റഡ് എഡിഷനായതിനാല്‍തന്നെ ലോകത്ത് 30 വാച്ചുകള്‍ മാത്രമാണ് ഈ മോഡലില്‍ കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. ലോക ശ്രദ്ധയിലേക്കു എത്തിയ ഇത്തരം വസ്തുക്കള്‍ക്ക് പുറമേ ഇനിയും മൂല്യമുള്ള അനേകം വസ്തുക്കള്‍ അംബാനിയുടെ ഇളയ സന്തതിക്കു കണ്ടേക്കുമെന്നാണ് പറയപ്പെടുന്നത്.

സ്വർണവിലയിൽ ഇന്നും ഇടിവ്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 6400 രൂപയും ഒരു പവന് 51,200 രൂപയുമാണ് ഇന്നത്തെ വില.

ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണവിലയാണിത്. ഇന്നലെ പവന് 51,960 രൂപയായിരുന്നു സ്വർണത്തിന്റെ വില.