വീടുകളും കടകളുമെല്ലാം സി.സി.ടി.വി ക്യാമറകൾ ഘടിപ്പിച്ച് കൊണ്ട് സുരക്ഷിതമാക്കാനുള്ള തത്രപ്പാടിലാണ് കേരളത്തിലെ ജനങ്ങൾ ഇപ്പോഴുള്ളത്. സംസ്ഥാനത്ത് ഇന്ന് വർദ്ധിച്ച് കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണം. മോഷ്ടാക്കളുടെയും ആക്രമികളുടെയും മയക്കുമരുന്ന് ഇടപാടുകാരുടെയും അഴിഞ്ഞാട്ടമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിൽ നടന്നുക്കൊണ്ടിരിക്കുന്നത്. പകൽ എന്നോ രാത്രിയെന്നോയുള്ള വേർതിരിവ് ഒന്നും ഇല്ലാതെയാണ് ഇത്തരം സംഘങ്ങൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ ഇരുട്ടിൽ നിന്നും പുറത്തു കൊണ്ടുവരാനുള്ള നടപടികൾ അധികൃതർ ചെയ്യുന്നുണ്ട്. എന്നിരുന്നാലും കേരളത്തിലെ ജനങ്ങൾ അവരുടെ സുരക്ഷ മുന്നിൽ കണ്ടുകൊണ്ട് സി.സി.ടി.വി പോലുള്ള സുരക്ഷാ ഉപാധികൾ ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷാ ക്യാമറകളോടുള്ള ജനങ്ങളുടെ താല്പര്യം സി.സി.ടി.വി വിപണിയിലും വ്യക്തമായി പ്രതിഫലിക്കുന്നുണ്ട്.
പലതരത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഒട്ടനവധി സുരക്ഷ ക്യാമറ മോഡലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതുകൊണ്ട് തന്നെ പല വിലയിലും ഇന്ന് ക്യാമറകൾ വാങ്ങാൻ സാധിക്കുന്നതാണ്. മുമ്പൊക്കെ പാണക്കാരുടെ വീട്ടിൽ മാത്രമാണ് സി.സി.ടി.വി ക്യാമറകൾ നാം കണ്ടിട്ടുള്ളത്. ഇന്ന് പക്ഷെ അങ്ങനെയല്ല. വെറും 5000 രൂപയ്ക്ക് വരെ ഇപ്പോൾ സി.സി.ടി.വി ക്യാമറകൾ വാങ്ങാൻ പറ്റുന്നതാണ്. ഈ കാരണങ്ങൾ കൊണ്ട് തന്നെ ഇത്തരം സുരക്ഷാ ക്യാമറ ഉപകരണങ്ങളുടെ വില്പനയിൽ 200 ശതമാനത്തോളം വളർച്ചയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വില്പനയിലെ വർദ്ധനവ് പോലെ തന്നെ സി.സി.ടി.വിയുമായി ബന്ധപ്പെട്ട തൊഴിലുകളും ഇന്ന് കൂടി വരുന്നുണ്ട്. സി.സി.ടി.വി ക്യാമറകളുടെ ഇൻസ്റ്റാളേഷൻ, മെയിന്റനൻസ്, റിപ്പയറിങ് എന്നീ ആവിശ്യങ്ങൾക്ക് ഒട്ടനവധി ടെക്‌നിഷ്യൻമാർ വേണ്ടിവരും. ഇത് കൂടാതെ, വളർന്നു വരുന്ന ഒരു ബിസിനസ്സ് മാർഗമായി കണ്ടുകൊണ്ട് ഒട്ടനവധി പേർ സി.സി.ടി.വി വ്യാപാരത്തിൽ ഇന്ന് കാലെടുത്തുവെക്കുന്നുണ്ട്. വിതരണക്കാരിൽ നിന്നും ഉപകരണങ്ങൾ വാങ്ങി ആവിശ്യക്കാർക് സ്ഥാപിച്ച് കൊടുക്കുന്ന ഇന്റർഗ്രേറ്റർമാരുടെ എണ്ണവും ഇന്ന് കൂടിവരുന്നുണ്ട്.
ഏതൊരു രാജ്യത്തും അതിവേഗം വളരുന്ന ഒരു മേഖലയാണ് സി.സി.ടി.വി ക്യാമറകളുടേത്. വരും കാലങ്ങളിൽ നമ്മുടെ നാട്ടിൽ ഇത്തരം സുരക്ഷാ ക്യാമറകളുടെ ഉപയോഗം കൂടുവാനേ സാധ്യത ഉള്ളൂ. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ഒട്ടനവധി സി.സി.ടി.വി ടെക്‌നിഷ്യൻമാർക്ക് ഇനിയങ്ങോട്ട് തുടർച്ചയായി തൊഴിലവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കും. ക്യാമറകളുടെ ഇൻസ്റ്റാളേഷനു പുറമെ അവയുടെ സിസ്റ്റം ഹാൻഡിൽ ചെയ്യുക, മൈന്റൈൻ ചെയ്യുക, പ്ലാൻ ചെയ്യുക, കോണ്ഫിഗറേഷൻ ചെയ്യുക തുടങ്ങിയ കാര്യങ്ങളും സി.സി.ടി.വിയുമായി ബന്ധപെട്ട് ചെയ്യേണ്ടതുണ്ട്. ഈ ജോലികൾ ഒക്കെ ചെയ്യാനായി സി.സി.ടി.വി മേഖലയിൽ പ്രവർത്തി പരിചയമുള്ള ടെക്‌നിഷ്യൻമാരുടെ സേവനം അനിവാര്യമാണ്. കുറ്റകൃത്യങ്ങൾ കൂടികൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു സുരക്ഷാ ഉപാധിയായി സി.സി.ടി.വി ക്യാമറകൾ മാറിയിട്ടുണ്ട്.
വിദേശത്തും സ്വദേശത്തും ഒരുപോലെ തൊഴിൽ അവസരങ്ങൾ മുന്നോട്ട് വെക്കുന്ന മേഖലയാണ് സി.സി.ടി.വിയുടേത്. നാട്ടിൽ നിന്ന് സി.സി.ടി.വി ട്രെയിനിങ് നേടികൊണ്ട് പുറം രാജ്യങ്ങളിലേക്ക് പോകുന്നവരെയും പ്രാദേശികമായി ജോലി ചെയ്യുന്നവരെയും ഇന്ന് നമുക്ക് കാണാൻ സാധിക്കും. നാട്ടിലെ മിക്ക വീടുകളിലും, നഗരങ്ങളിലെ എല്ലാ കടകളിലും ഇപ്പോൾ സി.സി.ടി.വി ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ഇത്തരം ക്യാമറകൾ ഇൻസ്റ്റാൾ ചെയ്യാനും പ്രവൃത്തിപ്പിക്കാനുമെല്ലാം സി.സി.ടി.വി ട്രെയിനിങ് മേഖലയിൽ അറിവുള്ള ടെക്‌നിഷ്യൻമാരെ ആവിശ്യമാണ്. അതുകൊണ്ടു തന്നെ സി.സി.ടി.വി ട്രെയിനിങ് പോലുള്ള ടെക്നിക്കൽ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് ഉയർന്ന ജോലി സാധ്യതകളാണ് ലോകത്തെമമ്പാടും ലഭിക്കുന്നത്.
സി.സി.ടി.വി മേഖലയിൽ പ്രൊഫഷണൽ ട്രെയിനിങ് നൽകിവരുന്ന കേരളത്തിലെ പ്രമുഘ സ്ഥാപനമാണ് IASE. എസ്.എസ്.എൽ.സി മുതൽ എഞ്ചിനീയറിംഗ് വരെ പഠിച്ച വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്. ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുകൊണ്ടുള്ള പല തരം ജോലികൾ സി.സി.ടി.വി മേഖലയിലുണ്ട്. IASE യിൽ പഠിക്കുന്ന സ്‌റ്റുഡ്ഡൻസിന് 100% ജോലി ഉറപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. http://www.iasetraining.org അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി ബന്ധപെടുക http://wa.me/+918943301833
നിങ്ങൾക്ക് സൗജന്യമായി ഫ്‌ളൈറ്റ് ടിക്കറ്റ് എടുക്കാം. പറക്കാം എവിടേക്കും