Author

MALABAR BUSINESS

Browsing

IDBI Bank Ltd Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് എക്സിക്യൂട്ടീവ് പോസ്റ്റുകളിൽ മൊത്തം 1036 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി 2023 മേയ് 24 മുതൽ 2023 വരെ 7 വരെ അപേക്ഷിക്കാം.

ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് റിക്രൂട്ട്‌മെന്റ് 2023 ഏറ്റവും പുതിയ അറിയിപ്പ് വിശദാംശങ്ങൾ

സ്ഥാപനത്തിന്റെ പേര്
IDBI ബാങ്ക് ലിമിറ്റഡ്

ജോലി തരം
ബാങ്കിംഗ്

റിക്രൂട്ട്മെന്റ് തരം
താൽക്കാലിക റിക്രൂട്ട്മെന്റ്

പരസ്യം നമ്പർ
03 /2023-24

തസ്തികയുടെ പേര്
എക്സിക്യൂട്ടീവ്

ആകെ ഒഴിവ്
1036

ഇന്ത്യയിലുടനീളമുള്ള ജോലി സ്ഥലം

ശമ്പളം
29,000 – 34,000 രൂപ

മോഡ് ഓൺലൈനായി പ്രയോഗിക്കുക

അപേക്ഷ 2023 മെയ് 24 മുതൽ ആരംഭിക്കുന്നു

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി
2023 ജൂൺ 7

ഔദ്യോഗിക വെബ്സൈറ്റ്
https://www.idbibank.in/

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചെയിൽഡ് ഡെവലപ്‌മെന്റ് സെൻററിൽ രണ്ട് എൽ.ഡി. ക്ലാർക്കിൻറെ (ശമ്പള സ്കെയിൽ 26500-60700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനം ചെയ്യാൻ താൽപ്പര്യമുള്ള സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന സ്ഥിരം ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ, ബയോഡേറ്റ്, കേരള സർവീസ് റൂൾ ചട്ടം-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, വകുപ്പ് മേധാവിയുടെ എൻ.ഒ.സി. എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന നാളെ ഇരുപത്തിമൂന്നിനോ, അതിനുമുൻപ് കിട്ടാത്തവിധം ഡയറക്റ്റർ, ചെയിൽഡ് ഡെവലപ്‌മെന്റ് സെന്റർ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695011 (ഫോൺ നമ്പർ. 0471 2553540) എന്ന വിലാസത്തിൽ ലഭിക്കണം.

കേരള ആന്‍റി സോഷ്യൽ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ് അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്‍റ് /ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്‍റി സോഷ്യൽ ആക്റ്റിവിറ്റീസ് (പ്രിവൻഷൻ) ആക്റ്റ്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം (ഫോൺ 0484 2537411) എന്ന വിലാസത്തിൽ നൽകണം.

തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ തസ്തികകളിലേക്ക് സംസ്ഥാന സർക്കാരിന്‍റെ വിവിധ വകുപ്പുകളിൽ ജോലി നോക്കി വരുന്നവരും ശുചിത്വമിഷൻ പ്രവർത്തനങ്ങളിൽ താൽപര്യമുളളവരുമായ ജീവനക്കാരിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (ഐ.ഇ.സി) ടെ ഓരോ ഒഴിവിലേക്കും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനെജ്മെന്‍റ്) ന്‍റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്.

അസിസ്റ്റന്‍റ് കോ-ഓർഡിനേറ്റർ (ഐഇസി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 39300-83000 ശമ്പള സ്കെയിലിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരും, വിവര വിജ്ഞാന വ്യാപന പ്രവർത്തന മേഖലയിൽ താൽപര്യമുളളവരുമായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ജേർണലിസത്തിൽ ബിരുദം/ ബിരുദാനന്തര ബിരുദം, ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കനിൽ ബിരുദം, MSW എന്നിവയിൽ ഏതെങ്കിലും യോഗ്യതയും ഉണ്ടായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ ചുരുങ്ങിയത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണനയുണ്ട്.

അസിസ്റ്റന്‍റ് ജില്ലാ കോ-ഓർഡിനേറ്റർ (സോളിഡ് വേസ്റ്റ് മാനെജ്മെന്‍റ്) തസ്തികയിൽ അപേക്ഷിക്കുന്നവർ 43400-91200 ശമ്പള സ്‌കെയിലിൽ സംസ്ഥാന സർക്കാർ സർവീസിൽ ജോലിചെയ്യുന്നവരും സയൻസ് വിഷയത്തിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ് ഡിപ്ലോമ/ബിരുദം ഉള്ളവരും ആയിരിക്കണം. എൻജിനീയറിങ് യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.

താൽപര്യമുളളവർ കെ.എസ്.ആർ പാർട്ട് (1) റൂൾ 144 പ്രകാരമുളള അപേക്ഷ, നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ജൂൺ 15 ന് വൈകീട്ട് 3 മണിക്ക് മുമ്പായി എക്‌സിക്യൂട്ടീവ് ഡയറക്റ്റർ, സംസ്ഥാന ശുചിത്വമിഷൻ, റവന്യൂ കോംപ്ലക്‌സ്, 4th ഫ്ലോർ, പബ്ലിക് ഓഫീസ് കോമ്പൗണ്ട്, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാകും വിധം നേരിട്ടോ, തപാലിലോ സമർപ്പിക്കണം. വിശദവിവരങ്ങൾ  http://www.suchitwamission.org  വെബ് സൈറ്റിൽ.

ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ ജോലിക്ക് അവസരം. Dedicated Freight Corridor Corporation of India (DFCCIL) ഇപ്പോള്‍ Executive & Junior Executive തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് Executive & Junior Executive പോസ്റ്റുകളിലായി മൊത്തം 535 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 20 മുതല്‍ 2023 ജൂണ്‍ 19 വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

Organization Name
Dedicated Freight Corridor Corporation of India (DFCCIL)

Job Type
Central Govt

Recruitment Type
Direct Recruitment

Advt No
Advertisement No. 01/DR/2023

Post Name
Executive & Junior Executive

Total Vacancy
535

Job Location
All Over India

Salary Rs
30,000 – 1,20,000/-

Apply Mode
Online

Application Start
20th May 2023

Last date for submission of application
19th June 2023

Official website
https://dfccil.com/

കേന്ദ്ര പോലീസിൽ ജോലി നേടാൻ അവസരം. Sashastra Seema Bal (SSB), Ministry of Home Affairs ഇപ്പോൾ സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് കമാൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്, ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് കമാൻഡന്റ് പോസ്റ്റുകളിൽ മൊത്തം 1656 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി 2023 മേയ് 20 മുതൽ 2023 വരെ 18 വരെ അപേക്ഷിക്കാം. ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചതിന് ശേഷം അപേക്ഷിക്കുക.

അറിയിപ്പ് വിശദാംശങ്ങൾ

സംഘടനയുടെ പേര്
സശാസ്ത്ര സീമ ബാൽ (എസ്എസ്ബി), ആഭ്യന്തര മന്ത്രാലയം

ജോലിയുടെ രീതി
കേന്ദ്ര ഗവ

റിക്രൂട്ട്മെന്റ് തരം
നേരിട്ടുള്ള റിക്രൂട്ട്മെന്റ്

അഡ്വ. നം
N/A

പോസ്റ്റിന്റെ പേര്
സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ, അസിസ്റ്റന്റ് കമാൻഡന്റ്

ആകെ ഒഴിവ്
1656

ജോലി സ്ഥലം
ഇന്ത്യ മുഴുവൻ

ശമ്പളം
25,500 -1,77,500 രൂപ

മോഡ് പ്രയോഗിക്കുക
ഓൺലൈൻ

ആപ്ലിക്കേഷൻ ആരംഭം
2023 മെയ് 20

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി
18 ജൂൺ 2023

ഔദ്യോഗിക വെബ്സൈറ്റ്
http://www.ssbrectt.gov.in/

എറണാകുളം ഗവ ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ 2023 നാളെ ഒന്നു മുതൽ 2024 മാർച്ച് 31 വരെ ഒരു കാലയളവിലേക്ക് സൈബർ സ്റ്റേഷനിലേക്ക് ഡാറ്റാ എൻട്രി ജോലികൾ വരെ താത്കാലിക അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററെ ആവശ്യമാണ്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്, മലയാളം കമ്പ്യൂട്ടർ ടൈപ്പ് റൈറ്റിംഗ് പരിഞ്ജാനം, ഡാറ്റാ എൻട്രി ഓപ്പറേറ്ററായി പ്രവൃത്തി പരിചയം, ഫോട്ടോകോപ്പി എടുക്കുക എന്നിവ അറിഞ്ഞിരിക്കണം. താത്പര്യമുളള ഉദ്യോഗാർത്ഥികൾ മെയ് 30-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.

നാ​വി​ക​സേ​ന​യി​ൽ ചാ​ർ​ജ്മാ​ൻ ത​സ്തി​ക​യി​ലെ 372 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വെ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (മും​ബൈ), ഈ​സ്റ്റേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ (വി​ശാ​ഖ​പ​ട്ട​ണം) സ​തേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ് (കൊ​ച്ചി), ആൻഡമാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ ക​മാ​ൻ​ഡ് (പോ​ർ​ട്ട്ബ്ല​യ​ർ) എ​ന്നി​വ​യ്ക്ക് കീ​ഴി​ലു​ള്ള വി​വി​ധ യൂ​ണി​റ്റു​ക​ളി​ലാ​യി​രി​ക്കും നി​യ​മ​നം.

വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി കൊ​ച്ചി​യി​ൽ 15 ഒ​ഴി​വാ​ണ് ഉ​ള്ള​ത്. വ​നി​ത​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ട്രേ​ഡു​ക​ളും ഒ​ഴി​വു​ക​ളും: ഇ​ല​ക്‌​ട്രി​ക്ക​ൽ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രി​ക്ക​ൽ ഫി​റ്റ​ർ – 42

വെ​പ്പ​ണ്‍ ഗ്രൂ​പ്പ്: ഇ​ല​ക്‌​ട്രോ​ണി​ക്സ് ഫി​റ്റ​ർ – 11, ഗൈ​റോ ഫി​റ്റ​ർ – അ​ഞ്ച്, റേ​ഡി​യോ ഫി​റ്റ​ർ – ഏ​ഴ്. റ​ഡാ​ർ ഫി​റ്റ​ർ – 11, സോ​ണാ​ർ ഫി​റ്റ​ർ – ആ​റ്, ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഫി​റ്റ​ർ – നാ​ല്, കം​പ്യൂ​ട്ട​ർ ഫി​റ്റ​ർ – ഏ​ഴ്, വെ​പ്പ​ണ്‍ ഫി​റ്റ​ർ – എ​ട്ട്.

എ​ൻ​ജി​നി​യ​റിങ്ഗ്രൂ​പ്പ്: ബോ​യി​ല​ർ മേ​ക്ക​ർ – മൂ​ന്ന്, എ​ൻ​ജി​നി​യ​ർ ഫി​റ്റ​ർ – 46, ഫൗ​ണ്ട​ർ- ര​ണ്ട്, ജി​ടി ഫി​റ്റ​ർ – 12, ഐ​സി​ഇ ഫി​റ്റ​ർ – 22, പൈ​പ്പ് ഫി​റ്റ​ർ – 21, മെ​ഷീ​നി​സ്റ്റ് – 22, മെ​ഷി​ന​റി ക​ണ്‍​ട്രോ​ൾ ഫി​റ്റ​ർ – അ​ഞ്ച്, ആ​ർ​ഇ​എ​ഫ് ആ​ൻ​ഡി എ​സി ഫി​റ്റ​ർ – എ​ട്ട്.

ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ ആ​ൻ​ഡ് മെ​യി​ന്‍റ​ന​ൻ​സ് ഗ്രൂ​പ്പ്: പ്ലേ​റ്റ​ർ – 28, വെ​ൽ​ഡ​ർ – 21, ഷി​പ്പ് റൈ​റ്റ​ർ – 23, ലാ​ഗ​ർ – ഒ​ന്പ​ത്, റി​ഗ്ഗ​ർ – അ​ഞ്ച്, ഷി​പ്പ് ഫി​റ്റ​ർ – ആ​റ്, മി​ൽ​റൈ​റ്റ് – 10, ഐ​സി​ഇ ഫി​റ്റ​ർ – അ​ഞ്ച്, പെ​യി​ന്‍റ​ർ – അ​ഞ്ച്, സി​വി​ൽ വ​ർ​ക്കാ​ർ – ആ​റ്. പ്രൊ​ഡ​ക്‌​ഷ​ൻ പ്ലാ​നിങ് ആ​ൻ​ഡ് ക​ണ്‍​ട്രോ​ൾ ഗ്രൂ​പ്പ്: പി​പി ആ​ൻ​ഡ് സി – 12

​യോ​ഗ്യ​ത: ഫി​സി​ക്സ്/ കെ​മി​സ്ട്രി മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ​യി​ലൊ​ന്ന് വി​ഷ​യ​മാ​യു​ള്ള സ​യ​ൻ​സ് ബി​രു​ദം. അ​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ൽ എ​ൻ​ജി​നി​യ​റിങ്ഡി​പ്ലോ​മ.

പ്രാ​യ​പ​രി​ധി: 2023 മേ​യ് 29 ന് 18 – 25 ​വ​യ​സ്. അ​ർ​ഹ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഇ​ള​വ് ല​ഭി​ക്കും. ശ​മ്പളം: 35,400 – 1,12,400 രൂ​പ.

എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ:   http://www.joinindiannavygov.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മേ​യ് 29.

നി​യ​മ ബി​രു​ദ​ധാ​രി​ക​ൾ​ക്കു ക​ര​സേ​ന​യി​ൽ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​കാ​ൻ അ​വ​സ​രം. ജ​ഐ​ജി എ​ൻ​ട്രി സ്കീം 30ാം ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മി​ഷ​ൻ​ഡ് (എ​ൻ​ടി)​ ഒ​ക്റ്റോ​ബ​ർ 2023 കോ​ഴ്സി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്.

അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. ഒ​ഴി​വ്: 08, പ്രാ​യം: 2023 ജൂ​ലൈ ഒ​ന്നി​ന് 21 – 27 വ​യ​സ്.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത: മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ എ​ൽ​എ​ൽ​ബി ബി​രു​ദം. അ​പേ​ക്ഷ​ക​ർ ബാ​ർ കൗ​ൺ​സി​ൽ ഫ് ഇ​ന്ത്യ/​സ്റ്റേ​റ്റ് ര​ജി​സ്ട്രേ​ഷ​നു​ള്ള യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.

ശാ​രീ​രി​ക യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം 157 സെ.​മീ. (പു​രു​ഷ​ൻ) 152 സെ.​മീ. (സ്ത്രീ). ​തൂ​ക്കം: ആ​നു​പാ​തി​കം

തെ​ര​ഞ്ഞെ​ടു​പ്പ്: ഷോ​ർ​ട്ട് ലി​സ്റ്റ് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ബാം​ഗ​ളൂ​ർ/​ഭോ​പ്പാ​ൽ/​കോ​യമ്പ​ത്തൂ​രി​ൽ ന​ട​ത്തു​ന്ന എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​നു ക്ഷ​ണി​ക്കും. ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ന്‍റ​ർ​വ്യൂ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ടെ​സ്റ്റ്, പി​ക്ച​ർ പെ​ർ​സ​പ്ഷ​ൻ, ഡി​സ്ക​ഷ​ൻ ടെ​സ്റ്റ് എ​ന്നി​വ​യു​ണ്ട്.

സൈ​ക്കോ​ള​ജി​ക്ക​ൽ ടെ​സ്റ്റ്, ഗ്രൂ​പ്പ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ൾ​പ്പെ​ട്ട​താ​ണു ര​ണ്ടാം ഘ​ട്ടം. തു​ട​ർ​ന്ന് വൈ​ദ്യ​പ​രി​ശോ​ധ​ന. ആ​ദ്യ​മാ​യി എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു തേ​ർ​ഡ് എ​സി യാ​ത്രാ​ബ​ത്ത ന​ൽ​കും.

പ​രി​ശീ​ല​നം: ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിങ് അ​ക്കാ​ഡ​മി​യി​ൽ 49 ആ​ഴ്ച​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. ജ​ഡ്ജ് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ല​ഫ്റ്റ​ന​ന്‍റ് റാ​ങ്കി​ലാ​യി​രി​ക്കും നി​യ​മ​നം.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: ഓ​ൺ​ലൈ​ൻ വ​ഴി മാ​ത്രം അ​പേ​ക്ഷി​ക്കു​ക. www.joinindianarmy.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. ഇ​തു സ​ബ്മി​റ്റ് ചെ​യ്ത​ശേ​ഷം പ്രി​ന്‍റൗ​ട്ടി​ന്‍റെ ര​ണ്ടു കോ​പ്പി എ​ടു​ക്ക​ണം.

ഒ​രു പ്രി​ന്‍റൗ​ട്ട് നി​ർ​ദി​ഷ്ട സ്ഥാ​ന​ത്ത് ഫോ​ട്ടോ ഒ​ട്ടി​ച്ചു സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി സെ​ല​ക്‌​ഷ​ൻ സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക്ക​ണം. ഒ​രു പ്രി​ന്‍റൗ​ട്ട് പി​ന്നീ​ടു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ഥി കൈ​യി​ൽ ക​രു​ത​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:   http://www.joinindianarmy.nic.in

പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി അല്ലെങ്കിൽ കണക്ക് വിഷയം ഉൾപ്പെട്ട് പ്ലസ്ടു പാസായിരിക്കണം. കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ കോളജിൽ നിന്നും ഡിപ്ലോമ ഇൻ അനസ്തേഷ്യ ടെക്നീഷ്യൻ പാസായിരിക്കണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം.

അപേക്ഷകൾ മേയ് 27ന് വൈകീട്ട് 5ന് മുമ്പായി ഓഫീസിൽ എത്തിക്കണം. മേയ് 29 ന് രാവിലെ 9 മുതൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം