Author

MALABAR BUSINESS

Browsing

എറണാകുളം ഗവ ലോ കോളേജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ 2023 ജൂൺ ഒന്നു മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവിലേക്ക് ഐക്യുഎസി യുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ജോലികൾ ചെയ്യുന്നതിന് താത്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. ബിരുദം, കമ്പ്യൂട്ടര്‍ പരിഞ്ജാനം, ഐക്യുഎസി ജോലികൾ ചെയ്തുളള പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ മെയ് 29-ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം പ്രിന്‍സിപ്പാൾ മുമ്പാകെ ഹാജരാകണം.

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ള ബ്ലഡ് ബാങ്ക് പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 24 ന് രാവിലെ 11 ന് യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

പുളിമാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതി പ്രകാരം ഡോക്ടർ, ഫാർമസിസ്റ്റ്, നഴ്സിംഗ് ഓഫീസർ വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പേര്, വിലാസം, വയസ്, യോഗ്യത, പ്രവൃത്തിപരിചയം, ഒപ്പ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം മേയ് 25ന് പുളിമാത്ത് ഓഫീസ് ഹാളിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.

ഡോക്ടർ

യോഗ്യത: എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചി മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 10.30.

ഫാർമസിസ്റ്റ്

യോഗ്യത: ഡി.ഫാം/ബി.ഫാം, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: രാവിലെ 11.30.

നഴ്സിംഗ് ഓഫീസർ

യോഗ്യത: ബി.എസ്.സി നഴ്സിംഗ്/ജി.എൻ.എം, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ – ഇന്റർവ്യൂ സമയം: ഉച്ചയ്ക്ക് 12.30.

സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ബയോഡാറ്റാ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ മെയ് 30നകം ലഭിക്കണം.

ഇടുക്കി ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്ത ഫാർമസിസ്റ്റ് ഗ്രേഡ് 2 തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ഫാർമസിയിൽ ഡിപ്ലോമ അല്ലെങ്കിൽ കേരള സംസ്ഥാന ഫാർമസി കൗൺസിലിൽ രജിസ്ട്രേഷനുള്ള തത്തുല്യ കോഴ്സ് ആണ് യോഗ്യത. പ്രായം 18-41 (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 35,600-75,400. അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ രണ്ടിനകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഹാജരാകണം.

മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോസ്റ്റലില്‍ താമസിച്ചു ജോലിചെയ്യാന്‍ സന്നദ്ധതയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. ഹോസ്റ്റലുകള്‍ പോലെയുള്ള സര്‍ക്കാര്‍/ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുക്ക് തസ്തികയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ മെയ് 27ന് വൈകിട്ട് 4നകം ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍/ മായിത്തറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലില്‍ നല്‍കണം. ഫോണ്‍: 8592070711, 9496070348

അമ്പലപ്പുഴ സര്‍ക്കാര്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 24ന് രാവിലെ 9.30ന് പ്രിന്‍സിപ്പാളിന്റെ ചേമ്പറില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477 2272767

ഹെവി ഡ്രൈവർ ഫോർ സൗദി (ഇന്ത്യൻ ഹെവി ലൈസൻസ്)

ഇന്ത്യൻ ഹെവി ലൈസൻസ് ഉള്ളവർക്ക് സൗദിയിലെ പ്രമുഖ കമ്പനിയുടെ ബസ് ഡ്രൈവർ ആയിട്ട് പോകാൻ അവസരം…പ്രായ പരിധി-21-to-50ഡ്യൂട്ടി ടൈം-9-മണിക്കൂർ.. ആഴ്ചയിൽ-6-ദിവസം ഡ്യൂട്ടി…1200-സൗദി റിയാൽ +500-അലവൻസ് +റൂം +ട്രാൻസ്‌പോർട്ടേഷൻ +ഇൻഷുറൻസ്.

താല്പര്യം ഉള്ളവർ ദയവായി ബയോഡേറ്റ അയക്കുക

ഫോൺ:  9847894449

https://wa.me/+916238596971?text=Hi

ട്രഷറി വകുപ്പിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ (സീനിയർ/ജൂനിയർ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. അപേക്ഷകർ തിരുവനന്തപുരത്ത് ജോലി ചെയ്യാൻ സന്നദ്ധരായവരാകണം. അപേക്ഷ മേയ് 25നുള്ളിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്        http://www.treasury.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി ജൂനിയര്‍ റസിഡന്‍റുമാരെ 45,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 90 ദിവസത്തേക്ക് നിയമിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികൾ മെയ് 26 ന് രാവിലെ 11ന് (11 മുതല്‍ മൂന്നു വരെ) മുമ്പായി യോഗ്യത, വയസ്, ജോലി പരിചയം ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം.