Author

MALABAR BUSINESS

Browsing

മഹാത്മാ ഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഓഫ് അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസിൽ
(ഡി.എ.എസ്.പി) പ്രോഗ്രാം അസോസിയേറ്റിന്റെ (കാറ്റഗറി രണ്ട്) താത്കാലിക തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

പൊതു വിഭാഗത്തിലെ ഒരൊഴിവിലേക്ക് ഒരു വർഷത്തേക്കാണ് നിയമനം.

ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ്, മാനേജ്മെന്റ് എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ബി.ടെക്ക്, എം.ടെക്ക് അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദവും സ്‌കിൽ ഡെവലപ്മെന്റ് , അധ്യാപനം എന്നിവയിൽ ഏതെങ്കിലും മേഖലയിൽ രണ്ടു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവും ഉള്ളവരെയും പരിഗണിക്കും.

നെറ്റ് യോഗ്യതയോടു കൂടിയ അധ്യാപന പരിചയം, അക്കാദമിക് മേഖലയിൽ രാജ്യാന്തര തലത്തിലുള്ള പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ഐ.റ്റി സ്‌കിൽ എന്നിവ അഭികാമ്യം.

പ്രതിമാസ വേതനം സഞ്ചിത നിരക്കിൽ 40000 രൂപ. 2023 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.

വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് പ്രായം, എസ്.എസ്.എൽ.സി, മറ്റ് വിദ്യാഭ്യാസയോഗ്യതകൾ(പി.ജി. കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്), പ്രവൃത്തിപരിചയം, ജാതി,അധിക യോഗ്യത എന്നിവയുടെയും നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം [email protected]  എന്ന ഇ-മെയിൽ വിലാസത്തിലേക്ക് മെയ് ഒന്നിനകം സമർപ്പിക്കണം.

വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

ഗവ:ആർട്സ് ആന്‍റ് സയൻസ് കോളേജ്, വൈപ്പിനിൽ 2023- 24 അധ്യയന വർഷത്തിൽ മലയാളം, ഹിന്ദി, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ അതിഥി അധ്യാപകരുടെ ഓരോ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപ മേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിൽ പങ്കെടുക്കേണ്ടവർ മലയാളം മെയ് 29-ന് രാവിലെ 9.30, ഹിന്ദി 29-ന് ഉച്ചയ്ക്ക് 1.30, കമ്പ്യൂട്ടര്‍ സയന്‍സ് 26-ന് രാവിലെ 10.30, സ്റ്റാറ്റിസ്റ്റിക്സ് 26-ന് രാവിലെ 9.30 സമയക്രമം പ്രകാരം കോളേജിൽ എത്തിച്ചേരണം. വൈകി എത്തുന്ന ഉദ്യോഗാർത്ഥികളെ പരിഗണിക്കുന്നതല്ല

ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ആന്‍ഡ് പോസ്റ്റ്മെട്രിക് ഹോസ്റ്റലുകളിലും മലമ്പുഴ ആശ്രമം സ്‌കൂളിലും കുക്കുമാരുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് മെയ് 26 ന് കൂടിക്കാഴ്ച നടക്കും. ഏഴാം ക്ലാസാണ് യോഗ്യത. മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം. പ്രായപരിധി 25 നും 55 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി മെയ് 26 ന് രാവിലെ 10.30 ന് പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505383

ലൈഫ് മിഷൻ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർമാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ജീവനക്കാർക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിരാക്ഷേപ സാക്ഷ്യപത്രം സഹിതം മെയ് 31 ന് വൈകിട്ട് മൂന്നിനകം ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നൽകണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0471-2449939.

ഇലക്ട്രിഷ്യൻ ഹെൽപ്പർ ഫോർ ദുബായ് ( ഇലക്ട്രോണിക്സ് കമ്പനി )

സാലറി 1200 ദിർഹംസ്
+ റൂം + ഓവർടൈം
9 മണിക്കൂർ ഡ്യൂട്ടി

പെട്ടന്ന് പോകാൻ താൽപ്പര്യമുള്ളവർക്ക് മുൻഗണന

ഫോൺ:  6238596971
https://wa.me/+916238596971?text=Hi

സെക്യൂരിറ്റി ഗാർഡ് ഫോർ ദുബായ് TRANSGUARD – SEMI GOVT COMPANY

പ്രായപരിധി 38 വയസിൽ താഴെ.. ക്വാളിഫിക്കേഷൻ മിനിമം പ്ലസ് ടു പാസ്സ്.. ബേസിക് ഇംഗ്ലീഷ് മസ്റ്റ്…

പൊക്കം പുരുഷന്മാർ-173″മുതൽ… സ്ത്രീകൾ-163-മുതൽ…ദുബായ് സാലറി 1920 ദിർഹംസ് ,സിറ ലൈസൻസ് കിട്ടിയതിനു ശേഷം- 2260-ദിർഹംസ്… +റൂം +ഇൻഷുറൻസ് +ട്രാൻസ്‌പോർട്ടേഷൻ.

ഫോൺ:  6238596971

https://wa.me/+916238596971?text=Hi

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി മൃഗപരിപാലകൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട എട്ട് ഒഴിവുകളുണ്ട്. വിദ്യാഭ്യാസ യോഗ്യത എഴുത്തും വായനയും അറിഞ്ഞിരിക്കണം. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് /നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ്, നല്ല ശാരീരികക്ഷമത എന്നിവ ഉണ്ടായിരിക്കണം. നിശ്ചിത യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം മെയ് 22 ന് മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18- 41. ഭിന്നശേഷിക്കാർ അർഹരല്ല.

കിണാവല്ലൂര്‍ ഗവ ഹോമിയോ ഡിസ്പെന്‍സറിയില്‍ ലാബ് ടെ്കനീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. ഡി.എം.എല്‍.ടി യോഗ്യതയുള്ള താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളുമായി മെയ് 24 ന് ഉച്ചയ്ക്ക് രണ്ടിനകം അപേക്ഷിക്കണം. അപേക്ഷകള്‍ നേരിട്ടോ ഗവ ഹോമിയോ ഡിസ്പെന്‍സറി, കിണാവല്ലൂര്‍, പറളി പി.ഒ, പാലക്കാട് എന്ന വിലാസത്തിലോ ലഭ്യമാക്കണം. ഫോണ്‍: 0491-2856201.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പെരിങ്ങോട്ടുകുറിശ്ശി നടുവത്തപ്പാറയിലെ ആണ്‍കുട്ടികള്‍ക്കായുള്ള ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലേക്ക് കുക്ക്/ഹെല്‍പ്പര്‍, ആയ, വാച്ച്മാന്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. സൗജന്യ ഭക്ഷണം, താമസം എന്നിവ ലഭിക്കും. 675 രൂപയാണ് വേതനം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 24 നകം സീനിയര്‍ സൂപ്രണ്ട്, ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടുവത്തപ്പാറ (പി.ഒ), കുഴല്‍മന്ദം, പാലക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 9447675899, 6282226282.

ആലപ്പുഴ: ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി., ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ ഒന്നില്‍ എന്‍ജിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, എന്‍ജിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി./എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം മെയ് 20-ന് രാവിലെ 10-ന് ചെങ്ങന്നൂര്‍ ഗവ. ഐ.ടി.ഐ.യില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍: 04792452210