നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിതശാസ്ത്രം, സംകൃതം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ. കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലക്ഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റുകളിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ കോളേജിൽ നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഗണിതശാത്രം ഇന്റർവ്യൂ മെയ് 23 ന് രാവിലെ പത്തിനും സ്റ്റാറ്റിസ്റ്റിക്സ് മെയ് 23 ന് ഉച്ചയ്ക്ക് രണ്ടിനും. സംസ്കൃതം മെയ് 25 ന് ഇംഗ്ലീഷ് മെയ് 25 ന് രാവിലെ പതിനൊന്നിനും നടക്കും.
ഇടുക്കി ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അധ്യായന വര്‍ഷത്തില്‍ പതിനൊന്നാം ക്ലാസില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെയ് 31 വരെ അപേക്ഷ സ്വീകരിക്കും. http://www.navodaya.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. പരീക്ഷാതീയതി ജൂലൈ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 259916, 9048798725, 9447722957.
തിരുവനന്തപുരം സർക്കാർ ആർട്‌സ് കോളജിൽ ബയോകെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനത്തിന് മെയ് 29ന് രാവിലെ 11ന് ഇന്റർവ്യൂ നടത്തും. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത യു.ജി.സി നിഷ്‌കർഷിച്ച നിശ്ചിത യോഗ്യതയുള്ളവർ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കണം.
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡൈ്വസറി ബോർഡ്, എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ്/ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഡി.ടി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ അഡൈ്വസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി – 682 026, എറണാകുളം എന്ന വിലാസത്തിൽ നൽകണം.
ഫോൺ 0484 2537411
വിളക്കുടി കുടുംബാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്സിനെ താൽക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മേയ് 20 രാവിലെ 11 മണിക്കു വിളക്കുടി കുടുംബാരോഗ്യകേന്ദ്രം കോൺഫറൻസ് ഹാളിൽ വാക്ക്-ഇൻ-ഇന്റർവ്യു നടത്തും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖകൾ സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കണം.
കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫയർ സൊസൈറ്റി കണ്ണൂർ റീജ്യൻ പരിയാരം ആയുർവ്വേദ ആശുപത്രി പവാർഡിലേക്ക് ആയുർവ്വേദ നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി മേയ് 20 രാവിലെ 11 മണിക്ക് പരിയാരം ഗവ. ആയുർവ്വേദ ആശുപത്രിയിൽ അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30 – നു മുൻപായി യോഗ്യതാ സർട്ടിഫിക്കറ്റുകളും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് http://www.khrws.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ ഹിന്ദി, സംസ്‌കൃതം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം. മെയ് 24 ന് രാവിലെ 10 ന് ഹിന്ദി വിഭാഗത്തിലേക്കും ഉച്ചയ്ക്ക് 1.30 മുതല്‍ സംസ്‌കൃതം വിഭാഗത്തിലേക്കും കൂടിക്കാഴ്ച നടക്കും. യു.ജി.സി നെറ്റ് ഉള്ള കോളെജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കോളെജില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2873999.
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ അപ്ലൈഡ് ജിയോളജിയിൽ കരാറടിസ്ഥാനത്തിലുള്ള ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. മെയ് 20 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റിൽ
തിരുവനന്തപുരം മലയിൻകീഴ് എം. എം. എസ്. ഗവ. ആർട്‌സ് & സയൻസ് കോളേജിൽ ഗസ്റ്റ് ലക്‌ചറർമാരുടെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മെയ് 23 രാവിലെ 10ന് സ്റ്റാറ്റിസ്റ്റിക്‌സ്, ഉച്ചയ്ക്ക് 1ന് ഫിസിക്‌സ്, മെയ് 24ന് രാവിലെ 11ന് മലയാളം, മെയ് 25ന് രാവിലെ 10ന് ഹിന്ദി, ഉച്ചയ്ക്ക് 1ന് ജേർണലിസം, മെയ് 26ന് രാവിലെ 10ന് കോമേഴ്‌സ് എന്നിങ്ങനെയാണ് അഭിമുഖത്തിന്റെ സമയക്രമം. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ കൊല്ലം മേഖല ആഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർ പ്രസ്തുത നമ്പർ, ജനന തിയതി, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ നിയമനം. 18 നും 50 നും മധ്യേ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീയുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റ് ആയാണ് നിയമിക്കുന്നത്. അപേക്ഷകര്‍ പത്താം ക്ലാസ് പാസായിരിക്കണം. പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് പരിഗണന.
അപേക്ഷകള്‍ ബയോഡേറ്റ (മൊബൈല്‍ നമ്പര്‍ സഹിതം) വയസ്, യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്‌റ്റോഫീസ്, പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ മെയ് 29 നകം അയക്കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ എന്‍.എസ്.സി/കെ.വി.പി ആയി സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവെയ്ക്കണം. നിലവില്‍ മറ്റേതെങ്കിലും ഇന്‍ഷുറന്‍സില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ ഒഴിവിലേക്ക് പരിഗണിക്കില്ലെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9744050392.