Author

MALABAR BUSINESS

Browsing

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്‌സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 മേയ് 23 ചൊവ്വാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ്  http://www.kfri.res.in സന്ദർശിക്കുക.

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.

മലപ്പുറം താനൂർ സി.എച്ച്.എം.കെ.എം. ഗവ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ 2023-24 അധ്യയന വർഷത്തേക്ക് ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യതയുള്ളവരും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാർഥികൾ യോഗ്യതകൾ, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മേയ് 18 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് കോളജിൽ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ പി.ജി (55 ശതമാനം) യോഗ്യതയുള്ളവരെ പരിഗണിക്കും. വിശദവിവരങ്ങൾക്ക്: http://gctanur.ac.in.

തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ 2023-24 അധ്യയന വർഷം ബയോകെമിസ്ട്രി വിഷയത്തിന് നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഇന്റർവ്യൂ മെയ് 29ന് രാവിലെ 11ന് നടക്കും.

കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ച നിശ്ചിത യോഗ്യതയുള്ളവർക്ക് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാം.

ആലപ്പുഴ: ഹാർബർ എൻജിനീയറിംഗ് വകുപ്പിന് കീഴിൽ അർത്തുങ്കൽ സബ് ഡിവിഷൻ ഓഫീസിലേക്ക് ഡ്രാഫ്‌റ്റ്സ്മാൻ / ഓവർസിയർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ബി.ടെക്/ഐ.ടി.ഐ /ഡിപ്ലോമ യോഗ്യതയുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവർ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 19 ന് രാവിലെ 10 മണിക്ക് അർത്തുങ്കൽ ഹാർബർ എൻജിനീയറിങ് സബ് ഡിവിഷൻ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477-2962710, 9400018728.

ആലപ്പുഴ: കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി. കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ കമ്പ്യൂട്ടർ പ്രോഗ്രാമറെയും മാനേജ്മെന്റ്, കൊമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെയും നിയമിക്കുന്നു.

കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ഐ.എച്ച്.ആർ.ഡി. അല്ലെങ്കിൽ ഡി.റ്റി.ഇ.ൽ നിന്നുള്ള പി.ജി.ഡി.സി.എ. അല്ലെങ്കിൽ ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിനായി മെയ് 26 -ന് ഉച്ചക്ക് രണ്ടിന് കോളേജിൽ എത്തണം.

ഗസ്റ്റ് അധ്യാപക തസ്തികയിലേക്ക് അതത് വിഷയങ്ങളിൽ 55% മാർക്കോടെയുള്ള പി.ജി.യാണ് യോഗ്യത. നെറ്റ്, എം.ഫിൽ, പി.എച്ച്.ഡി.യുള്ളവർക്ക് മുൻഗണന. വിവിധ വിഷയങ്ങളിൽ അഭിമുഖം നടക്കുന്ന തീയതിയും സമയവും ചുവടെ. മാനേജ്‌മെന്റ് (25-ന് രാവിലെ 9.30), കോമേഴ്‌സ് (25-ന് രാവിലെ 11), കമ്പ്യൂട്ടർ സയൻസ് (26 -ന് രാവിലെ 10), ഇലക്ട്രോണിക്‌സ് (27 -ന് രാവിലെ 10), മാത്തമാറ്റിക്‌സ് (27 -ന് ഉച്ചയ്ക്ക് ഒരു മണി). ഉദ്യോഗാർഥികൾ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കോളേജ് പ്രിൻസിപ്പാൾ ഓഫീസിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0479- 2485370, 2485852, 854700518.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോളജി വിഭാഗത്തിൽ എച്ച്. ഡി. എസിനു കീഴിൽ ട്രെയിനി ഐ. സി. ജി. ടെക്നീഷ്യൻമാരെ നിയമിക്കുന്നു.

യോഗ്യത: വിഎച്ച്എസ്ഐ (ഐ.സി.ജി. ടെക്നീഷ്യൻ, ടി.എം.ടി.യിൽ പ്രവർത്തിപരിചയം) കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഐ.സി.ജി., പ്രവർത്തിപരിചയം അഭികാമ്യം)
സ്റ്റൈപെന്റോടു കൂടി ഒരു വർഷ കാലവധിയിലാണ് നിയമനം. താൽപര്യമുള്ളവർ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം മേയ് 17ന് രാവിലെ 10.30 ന് മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒരു വർഷ കാലാവധിയിൽ താൽകാലികമായി എച്ച്.ഡി.എസിന് കീഴിൽ ട്രെയിനി ടി.എം.ടി ടെക്‌നിഷ്യൻമാരെ നിയമിക്കുന്നു.
യോഗ്യത: വിഎച്ച്എസ്ഇ (ഇ.സി.ജി. ടെക്നീഷ്യൻ, ടി എം ടി യിൽ പ്രവർത്തിപരിചയം ) കാർഡിയോ വസ്കുലാർ ടെക്നോളജിയിൽ ഡിപ്ലോമ (ഇ.സി.ജി, ടി .എം . ടി എന്നിവയിൽ പ്രവർത്തിപരിചയം അഭികാമ്യം )

രണ്ട് ഒഴിവുകൾ ഉണ്ട്. സ്‌റ്റൈപെന്റ് ആയി 10000 രൂപ ലഭിക്കും. താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗത്തിൽ 17ന് രാവിലെ 10.30ന് ഇന്റർവ്യൂനായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് :   0484-2754000

ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിലെ വിവിധ പഠന വകുപ്പുകളിലെ ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. വയലിൻ, സംസ്‌കൃതം വിഭാഗങ്ങളിൽ അതിഥി അധ്യാപക നിയമനത്തിന് അപേക്ഷിക്കുന്നവർ നിശ്ചിത യോഗ്യതക്കൊപ്പം കോളേജ് വിദ്യാഭ്യാസ വകുപ്പ്, കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സംസ്‌കൃതം വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ മേയ് 23 രാവിലെ 10 മണിക്കും, വയലിൻ വിഭാഗത്തിലെ അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂ മേയ് 25 രാവിലെ 10 മണിക്കും ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ നടക്കും.

ഡാൻസ് വിഭാഗത്തിൽ ഒഴിവുള്ള സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) എന്നീ തസ്തികകളിലേക്ക് താത്കാലിക ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. നിശ്ചിത യോഗ്യതയുള്ളതും താത്പര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 രാവിലെ 9.30 ന് കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരള നടനം) തസ്തികയിലേക്ക് മേയ് 30 ഉച്ചക്ക് 1 മണിക്ക് കേളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിലും നേരിട്ട് പങ്കെടുക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതകൾ, മാർക്ക് ലിസ്റ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസലും പകർപ്പുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായവർ മെയ് 17-ന് രാവിലെ 10-ന് ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. പ്രായപരിധി 35 വയസ്. ഫോൺ: 0477-2230626, 8304057735

തസ്തിക, യോഗ്യത, നിയമന സ്ഥലം എന്നിവ ചുവടെ;
സെയിൽസ് ഓഫീസർ (യോഗ്യത: ബിരുദം, നിയമനം- ആലപ്പുഴ) ഗോൾഡ് ലോൺ ഓഫീസർ (ബിരുദം, ആലപ്പുഴ), ബ്രാഞ്ച് ഓപ്പറേഷൻ ഓഫീസർ (ബിരുദം, ആലപ്പുഴ), ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ (ബിരുദവും ബാങ്കിങ് ഓപ്പറേഷൻ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, ആലപ്പുഴ) കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം, ടു വീലർ ലൈസൻസ്), ബ്രാഞ്ച് മാനേജർ (ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം ആലപ്പുഴ), സെയിൽസ് ക്വാളിറ്റി മാനേജർ (സ്ത്രീകൾ, ബിരുദം/ ബിരുദാനന്തര ബിരുദം, കായംകുളം), കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ, ബിരുദം, കായംകുളം), സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം), സീനിയർ സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം).