Author

MALABAR BUSINESS

Browsing

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നും 53,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 6710 രൂപയും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5575 രൂപയാണ്.

അടുത്തിടെ ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. മെയ് മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

ഇന്നൊരു പവന്‍ സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ ഒപ്പം മിനിമം 5 ശതമാനം പണിക്കൂലി, ഹോള്‍മാര്‍ക്ക് ഫീസ്, മൂന്ന് ശതമാനം ജിഎസ്ടി എന്നിവയും ചേര്‍ത്ത് കുറഞ്ഞത് 58,110 രൂപ കൊടുക്കണം.

ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. യുഎസിലെ പണപ്പെരുപ്പ കണക്കുകള്‍ ഈ ആഴ്ച പുറത്തുവരുമെന്നത് വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചേക്കും

രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 3-5 ഡോളര്‍ നിരക്കില്‍ ഉയര്‍ന്ന് ചാഞ്ചാടുകയാണ്. നിലവില്‍ 2,368 ഡോളറിലാണ് വ്യാപാരം. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 98 രൂപയാണ്.

ദുബൈയിലെ മലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. പിന്നാലെ എയര്‍ കേരള എന്ന പേരില്‍ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. നിലവില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നല്‍കിയത്.

തുടക്കത്തില്‍ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകള്‍ക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങള്‍ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ അഫി അഹമ്മദ്, വൈസ് ചെയര്‍മാന്‍ അയ്യൂബ് കല്ലട എന്നിവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എയര്‍ കേരള ഡോമെയിന്‍ സെറ്റ്ഫ്‌ലൈറ്റ് എവിയേഷന്‍ സ്വന്തമാക്കിയത്. ഭാവിയില്‍ അന്താരാഷ്ട്ര സര്‍വീസാക്കി ഇതിനെ മാറ്റുമെന്നും ഉടമകള്‍ അറിയിച്ചു.

കമ്പനി യാഥാര്‍ഥ്യമാകുന്നതോടെ ആദ്യ വര്‍ഷം തന്നെ കേരളത്തില്‍ മാത്രം വ്യോമയാന മേഖലയില്‍ 350 ലേറെ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യമായി കേരളം ആസ്ഥാനമായി വരുന്ന വിമാനകമ്പനി, പ്രവാസി തുടങ്ങുന്ന ഒരുവിമാനകമ്പനി, എന്നിങ്ങനെ ഒട്ടനവധി പ്രത്യേകതകള്‍ ഇതിനുണ്ട്.

കേരളം ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയാണ് സെറ്റ്ഫ്‌ലൈ. airkerala.com എന്ന ബ്രാന്റിലാണ് ഇവര്‍ സര്‍വീസ് നടത്തുക. അധികം വൈകാതെ വിമാനങ്ങളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി വിദേശ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

തുടർച്ചയായ രണ്ടാം ദിനവും സ്വർണവിലയിൽ ഇടിവ്. ഇന്ന് (09/07/2024) പവന് 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,680 രൂപയായി. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില.

ജൂലൈ 1 മുതൽ തുടർച്ചയായി ഉയർന്നുകൊണ്ടിരുന്ന സ്വർണവില ഒരാഴ്ചത്തെ വർദ്ധനവിനു ശേഷമാണ് ഇടിഞ്ഞത്. 54,000 വും കടന്ന് മുന്നേറിയ സ്വര്‍ണവിലയിൽ ഇന്നലെയും ഇന്നുമായി 440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

വനിതാ സംരംഭകര്‍ക്കിടയിലെ സാമ്പത്തിക അവബോധം വര്‍ധിപ്പിക്കാനായി ട്രാന്‍സ്യൂണിയന്‍ സിബിലും വിമന്‍ എന്റര്‍പ്രണര്‍ഷിപ് പ്ലാറ്റ്‌ഫോമും സഹകരിച്ച് സെഹേര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. കൂടുതല്‍ വളര്‍ച്ചയ്ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ക്കും സാധ്യതയുണ്ടാക്കുന്ന വിധത്തില്‍ സാമ്പത്തിക സേവനങ്ങളും വായ്പകളും പ്രയോജനപ്പെടുത്താന്‍ സംരംഭകരെ പ്രാപ്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യം.

വനിതാ സംരംഭകര്‍ക്കു പിന്തുണ നല്‍കാനായി നീതി ആയോഗിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച പൊതു-സ്വകാര്യ സഹകരണത്തോടെയുള്ള ഉദ്യമമാണ് വിമണ്‍ എന്റര്‍പ്രൊണര്‍ഷിപ്പ് പ്രോഗ്രാം. സെഹേര്‍ പദ്ധതിയുടെ ഉദ്ഘാടനം വിമന്‍ എന്റര്‍പ്രണര്‍ഷിപ് പ്ലാറ്റ്‌ഫോം മിഷന്‍ ഡയറക്ടറും നിതി ആയോഗ് പ്രിന്‍സിപ്പല്‍ സാമ്പത്തിക ഉപദേഷ്ടാവുമായ അന്ന റോയ് ഉദ്ഘാടനം ചെയ്തു.

ചെറുകിട സംരംഭങ്ങളുടെ വളര്‍ച്ചയില്‍ സാമ്പത്തിക ബോധവല്‍ക്കരണത്തിന് നിര്‍ണായക പങ്കാണു വഹിക്കാനുള്ളതെന്ന് അന്ന റോയ് പറഞ്ഞു. വായ്പാ ലഭ്യത, വായ്പകളെ കുറിച്ചുള്ള അവബോധം എന്നിവയുമായി നേരിട്ടു ബന്ധപ്പെട്ടാണ് ബിസിനസ് വളരുന്നതെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഉയര്‍ന്ന് നിന്ന സ്വര്‍ണവില ഇ മാസം ആദ്യമായാണ് കുറയുന്നത്. ഒരു പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില വീണ്ടും 54000ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 53,960 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6745 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5505 രൂപയാണ്. ജൂലൈ ഒന്ന് മുതല്‍ സ്വര്‍ണവില ഉയര്‍ന്ന് നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയിരുന്നു സ്വര്‍ണവില.

ആഗോള വിപണിയില്‍ എണ്ണവില കുതിപ്പു തുടങ്ങിയതോടെ പണപ്പെരുപ്പ ആശങ്ക വര്‍ധിക്കുന്നതും സ്വര്‍ണവില കൂടാന്‍ കാരണമായി. അതേസമയം വെള്ളിയുടെ വില ഇന്നും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഇന്നലെ ഒരു രൂപയാണ് കൂടിയത്. വിപണി വില 99 രൂപയാണ്.

ന്യൂഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി) മറ്റ് നാല് ബാങ്കുകള്‍ക്കും വിവിധ നിർദേശങ്ങള്‍ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പിഴ ചുമത്തി. പിഎന്‍ബിക്ക് 1.31 കോടി രൂപയാണ് പിഴ ചുമത്തിയത്. ഗുജറാത്ത് രാജ്യ കര്‍മ്മചാരി സഹകരണ ബാങ്ക്, രോഹിക സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മധുബനി ബിഹാര്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മുംബൈ മഹാരാഷ്‌ട്ര, ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പശ്ചിമ ബംഗാള്‍ എന്നിവയാണ് ആര്‍ബിഐ പിഴ ചുമത്തിയ മറ്റു നാല് ബാങ്കുകള്‍. വായ്പ, കെവൈസി ചട്ട ലംഘനം മുന്‍നിര്‍ത്തിയാണ് പിഴ.

പിഎന്‍ബിയുടെ വിശദീകരണം ആര്‍ബിഐ തള്ളി. 2022 മാര്‍ച്ച് 31ന് ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ആര്‍ബിഐയുടെ മേല്‍നോട്ട മൂല്യനിര്‍ണ‌യ സമിതി പരിശോധന നടത്തിയിരുന്നു. ആര്‍ബിഐ നിർദേശങ്ങള്‍ പാലിക്കാത്തതിന് പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ബാങ്കിന് നോട്ടീസ് നല്‍കി. നിർദേശങ്ങള്‍ പാലിക്കുന്നത് പരാജയപ്പെട്ടതില്‍ എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. നോട്ടീസിനുള്ള പിഎന്‍ബിയുടെ മറുപടിയും നേരിട്ട് ഹാജരായി നല്‍കിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം ബാങ്കിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

രണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍ക്ക് സബ്സിഡികള്‍/ റീഫണ്ടുകള്‍/ റീഇംബേഴ്സ്മെന്‍റുകള്‍ എന്നിവ വഴി സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുകയെ അടിസ്ഥാനമാക്കി പ്രവര്‍ത്തന മൂലധന ലോണുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയിരുന്നു. ഇത് ആര്‍ബിഐ നിർദേശങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തല്‍. ചില അക്കൗണ്ടുകളില്‍ ബിസിനസ് സംബന്ധമായി സമര്‍പ്പിച്ച ഉപയോക്താക്കളുടെ വിലാസങ്ങളും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കുന്നതിലും പിഎന്‍ബി വീഴ്ച വരുത്തിയിരുന്നു.

മനുഷ്യര്‍ക്ക് മാത്രമല്ലേ ജോലിഭാരം? റോബോട്ടുകള്‍ക്കും ജോലിഭാരവും സമ്മർദ്ദവുമുണ്ടോ? ജോലിഭാരം താങ്ങാൻ വയ്യാതെ ഒരു റോബോട്ട് ആത്മഹത്യ ചെയ്തുവെന്ന വാർത്ത നിങ്ങൾക്ക് ഞെട്ടലുണ്ടാക്കിയോ? എന്നാൽ അതും സംഭവിച്ചു. ജൂണ്‍ 26ന് ദക്ഷിണ കൊറിയയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസ്ട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടാണ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടുകൾ വരുന്നത്. റോബോട്ടിന്റെ പ്രവർത്തനം അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും തുടർന്ന് പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു.

റോബോട്ട് പടിക്കെട്ടുകളിൽ നിന്ന് വീണത് ചിലപ്പോള്‍ ‘ആത്മഹത്യ’ ആകാം എന്നാണ് സിറ്റി കൗണ്‍സില്‍ അധികൃതര്‍ പറയുന്നത്. വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന ഇടത്ത് കറങ്ങുന്നത് ഒരു ഉദ്യോ​ഗസ്ഥൻ കണ്ടിരുന്നു. പ്രാദേശിക മാധ്യമങ്ങളിലും സംഭവം റോബോട്ടിന്റെ ‘ആത്മഹത്യ’ എന്ന രീതിയിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയര്‍ റോബോട്ടിക്‌സ് നിർമിച്ച റോബോട്ടാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ബെയര്‍ റോബോട്ടിക്‌സ് റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടിയുള്ള റോബോട്ടുകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ്.

ഈ റോബോട്ടിനെ 2023 ലാണ് ഒരു സിറ്റി കൗണ്‍സില്‍ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്നതായിരുന്നു ഈ റോബോട്ട്. കെട്ടിടത്തിന്റെ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റില്‍ സഞ്ചരിക്കാനും ഇതിന് കഴിവുണ്ടായിരുന്നു.

റോബോട്ട് ആത്മഹത്യ ചെയ്തതിന് പിന്നിൽ ജോലിഭാരമാണെന്നാണ് ദക്ഷിണ കൊറിയയിലെ ഒരു വിഭാഗം പറയുന്നത്. ഓഫീസിലെ മറ്റ് ജീവനക്കാരെ പോലെ തന്നെ ഒമ്പത് മണി മുതല്‍ ആറ് മണി വരെയാണ് റോബോട്ടിനും ജോലി ഉണ്ടായിരുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡും റോബോട്ടിന് നൽകിയിരുന്നു. എന്തായാലും സംഭവം ദൗർഭാ​ഗ്യകരം തന്നെ. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ.

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്നെറ്റിക് സ്ട്രൈപ് സംവിധാനം ഇല്ലാതാകുന്നു. ഇനി ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളാകും നടക്കുക. ഇതിനായുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തി തുടങ്ങി. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം.

റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും. അതായത് ജൂലൈ ഒന്നു മുതല്‍ റുപേയ് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളിലെ മാഗ്‌നറ്റിക് സ്‌ട്രൈപ് ഉപയോഗിച്ച് ഇന്ത്യക്കുള്ളിലെ സൈ്വപ്പിങ് മെഷീനുകളില്‍ (പിഒഎസ്) പണമിടപാട് നടത്താനാകില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണ്ടേി വരും.

കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്. അതേസമയം അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്‌നറ്റിക് സ്ട്രൈപ്പ് സംവിധാനം തുടരും.

ഗ്രാമീണ, അര്‍ദ്ധ നഗര (RUSU) വിപണികളില്‍ പ്രീമിയര്‍ ശാഖകള്‍ ആരംഭിക്കുമെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ശ്രദ്ധ, മികച്ച സൗകര്യങ്ങളുള്ള ബ്രാഞ്ചുകള്‍, ഉയര്‍ന്ന നിലവാരമുള്ള സേവനം എന്നിവ ഉപയോഗിച്ച് ഉപഭോക്തൃ സംതൃപ്തി വര്‍ധിപ്പിക്കുകയാണ് സംരംഭം ലക്ഷ്യമിടുന്നത്.

ഗ്രാമീണ, അര്‍ദ്ധ നഗര (RUSU) വിപണികളിലെ ഉപഭോക്താക്കള്‍ക്കുള്ള ഒരു പ്രത്യേക ബ്രാഞ്ച് ബാങ്കിംഗ് അനുഭവമായിരിക്കും യൂണിയന്‍ പ്രീമിയര്‍ ശാഖകള്‍. വ്യക്തിഗതമാക്കിയ ബാങ്കിംഗ് സേവനങ്ങള്‍ നല്‍കുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ ശാഖകള്‍ RUSU വിപണികളിലെ ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കള്‍ക്കായി ഒരു ബ്രാഞ്ചില്‍ തന്നെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കും.

ഓരോ ഉപഭോക്താവിനും അവരുടെ എല്ലാ ബാങ്കിംഗ് ആവശ്യങ്ങളും പരിഹരിക്കുന്നതിന് ഒരു വ്യക്തിഗത റിലേഷന്‍ഷിപ്പ് മാനേജര്‍, അത്യാധുനിക ഡിജിറ്റല്‍ ബാങ്കിംഗ് സൊല്യൂഷനുകള്‍, ബാങ്കിംഗ് അനുഭവം വേഗമേറിയതും തടസ്സരഹിതവുമാക്കുന്നു. മികച്ച ഇന്‍-ക്ലാസ് ഉപഭോക്തൃ അനുഭവം, ആംബിയന്റ് ബ്രാഞ്ചുകള്‍ എന്നിവ പ്രീമിയര്‍ ബ്രാഞ്ചുകളുടെ സവിശേഷതകളാണ്.

രണ്ടറ്റത്തും ലോക്കോമോട്ടീവുകളുള്ള എൽ.എച്ച്.ബി കോച്ചുകള്‍ (ലിങ്ക്-ഹോഫ്മാൻ-ബുഷ് ജര്‍മന്‍ കമ്പനി വികസിപ്പിച്ച അത്യാധുനിക കോച്ചുകള്‍) ഉളള പുഷ്-പുൾ ട്രെയിനാണ് അമൃത് ഭാരത് ട്രെയിൻ. 2023 ഡിസംബറിൽ രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.

ദർഭംഗ-അയോധ്യ-ആനന്ദ് വിഹാർ ടെർമിനൽ അമൃത് ഭാരത് എക്‌സ്പ്രസ് , മാൾഡ ടൗൺ-സർ എം. വിശ്വേശ്വരയ്യ ടെർമിനസ് (ബെംഗളൂരു) അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവയാണ് അവ. 150 അമൃത് ഭാരത് ട്രെയിനുകൾ കൂടി നിർമിക്കുന്നതിനുള്ള നടപടികളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്

10,000 കോച്ചുകളുടെ നിര്‍മാണത്തിന് അനുമതി നല്‍കി
2,500 പുതിയ ജനറൽ പാസഞ്ചർ ട്രെയിൻ കോച്ചുകളുടെ നിർമ്മാണവും ഇതിനോടകം ആരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. കൂടാതെ 10,000 കോച്ചുകളുടെ നിര്‍മാണത്തിന് അനുമതിയും നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 5300 കിലോമീറ്റർ പുതിയ ട്രാക്കുകളാണ് റെയില്‍വേ പൂര്‍ത്തിയാക്കിയത്. ഈ വർഷം ഇതിനോടകം 800 കിലോമീറ്ററിലധികം ട്രാക്കുകൾ കൂട്ടിച്ചേർത്തു കഴിഞ്ഞു.

സേവന നിലവാരം, സുരക്ഷ, ശുചിത്വം എന്നിവ വർധിപ്പിക്കുന്നതിനുള്ള മികച്ച ശ്രമങ്ങളാണ് റെയില്‍വേ നടത്തുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

‘കവച്സാങ്കേതിക വിദ്യ ഉടന്‍ നടപ്പാക്കും
കനത്ത മൂടൽമഞ്ഞ് അടക്കമുളള പ്രതികൂല കാലാവസ്ഥയിൽ ട്രെയിൻ ഓപ്പറേഷനുകൾക്ക് പിന്തുണ നൽകാനായി അപകടമുളള സിഗ്നൽ പാസിംഗ് ഒഴിവാക്കാനും അമിതവേഗത ഒഴിവാക്കാനും ലോക്കോമോട്ടീവ് പൈലറ്റുമാരെ സഹായിക്കുന്നതിനാണ് കവച് സാങ്കേതിക വിദ്യ രൂപകൽപ്പന ചെയ്തിട്ടുളളത്. ആവശ്യമുള്ളപ്പോൾ ബ്രേക്ക് സ്വയം പ്രയോഗിച്ച് കവാച്ച് ട്രെയിനിന്റെ വേഗത കുറച്ച് അപകടങ്ങൾ തടയുകയാണ് ചെയ്യുന്നത്.

കവച് സംവിധാനം നടപ്പാക്കുന്നതിന് റെയില്‍വേ വലിയ പ്രധാന്യമാണ് നല്‍കുന്നത്. ഇതിനുളള നടപടികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 2 ന് ഒഡീഷയിലെ ബാലസോറിൽ 300 ഓളം യാത്രക്കാരുടെ ജീവൻ അപഹരിക്കുകയും ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ട്രെയിൻ ദുരന്തം മുൻനിർത്തി കൂട്ടിയിടി പ്രതിരോധ സംവിധാനത്തെക്കുറിച്ച് ഗൗരവമേറിയ ചർച്ചകളാണ് പൊതു സമൂഹത്തില്‍ നടന്നത്. അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.