Category

BUSINESS

Category

വൺപ്ലസ് ആരാധകർക്ക് ഇത് ആഹ്ലാദത്തിന്റെ മുഹൂർത്തം. സ്മാർട്ട്ഫോൺ പ്രേമികൾ ഒന്നാകെ കാത്തിരുന്ന വൺപ്ലസിന്റെ പുതിയ നോർഡ് സീരീസ് ഫോണായ വൺപ്ലസ് നോർഡ് 4 (OnePlus Nord 4 ) 29,999 രൂപ പ്രാരംഭ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വൺപ്ലസ് നോർഡ് 4 സ്മാർട്ട്ഫോണിന് ഒപ്പം വൺപ്ലസ് പാഡ് 2 (OnePlus Pad 2), വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോ (OnePlus Nord Buds 3 Pro) ഇയർബഡ്സും വൺപ്ലസ് വാച്ച് 2R (OnePlus Watch 2R) എന്നിവയും പുറത്തിറക്കിയിട്ടുണ്ട്

വൺപ്ലസ് വാച്ച് 2R: സ്നാപ്ഡ്രാഗൺ W5 ചിപ്സെറ്റ് കരുത്തിലാണ് ഇത് എത്തുന്നത്. 466×466 റെസല്യൂഷനോടുകൂടിയ 1.43 ഇഞ്ച് അമോലെഡ് റൗണ്ട് ഡിസ്‌പ്ലേ, 60Hz റിഫ്രഷ് റേറ്റ്, 20 ബിൽറ്റ്-ഇൻ വാച്ച് ഫെയ്‌സുകൾ, 1,000 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, 2.5D സഫയർ ക്രിസ്റ്റൽ ലെയർ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

5ATM + IP68 റേറ്റിങ് പ്രൊട്ടക്ഷൻ, സ്ട്രെസ് മോണിറ്ററിംഗ്, സ്ലീപ്പ് ട്രാക്കിംഗ് ഉൾപ്പെടെയുള്ള ആരോഗ്യ നിരീക്ഷണ ഫീച്ചറുകൾ, റണ്ണിംഗ് മോഡ്, ബാഡ്മിൻ്റൺ മോഡ്, ടെന്നീസ് മോഡ്, സ്കീയിംഗ് മോഡ് എന്നിവയുൾപ്പെടെയുള്ള ഫിറ്റ്നസ്- സ്പോർട്സ് മോഡുകളും വൺപ്ലസ് വാച്ച് 2R-ന് ഉണ്ട്. ഗൂഗിൾ ആപ്പുകൾക്കൊപ്പം WearOS 4-ൽ ഈ വാച്ച് പ്രവർത്തിക്കുന്നു.

വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോ: 12.4mm ഡൈനാമിക് ഡ്രൈവറും ഓരോ ഇയർബഡിനും മൂന്ന് മൈക്രോഫോണുകളുമായാണ് വരുന്നത്. ഇത് ഗൂഗിൾ ഫാസ്റ്റ് പെയർ, ഡ്യുവൽ കണക്ഷൻ, ബ്ലൂടൂത്ത് 5.4, IP54 റേറ്റിംഗ് എന്നിവയുടെ പിന്തുണയും ഇതിലുണ്ട്. ബഡ്സ് 3 പ്രോയുടെ ഇയർബഡുകൾ 49db വരെ അഡാപ്റ്റീവ് നോയ്സ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുന്നു.

ബഡ്സ് 3 പ്രോയുടെ ഇയർബഡുകളിൽ 58എംഎഎച്ച് ബാറ്ററിയും ചാർജിംഗ് കെയ്സിനൊപ്പം 440എംഎഎച്ച് ബാറ്ററിയും ഉണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗിൽ ANC ഓണായിരിക്കുമ്പോൾ 5.5 മണിക്കൂർ ബാറ്ററി ലൈഫും ANC ഇല്ലാതെ 12 മണിക്കൂറും ഇയർബഡുകൾ പ്രവർത്തിക്കുമെന്ന് വൺപ്ലസ് അവകാശപ്പെടുന്നു. ചാർജിംഗ് കെയ്‌സ് ഉപയോഗിച്ച്, ANC ഓണിൽ 20 മണിക്കൂർ ബാറ്ററി ലൈഫും ANC ഇല്ലാതെ 44 മണിക്കൂർ വരെയും ചാർജ് ലഭിക്കും.

വൺപ്ലസ് പാഡ് 2 ടാബ്ലെറ്റിന്റെ ഫീച്ചറുകൾ: 12.1-ഇഞ്ച് (3200 x 2120) 3K 144Hz ഡിസ്‌പ്ലേ, 7:5 ആസ്പക്ട് റേഷ്യോ, 303 PPI, ഡോൾബി വിഷൻ, 900 nits വരെ തെളിച്ചം, 140Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 540Hz ടച്ച് സാംപ്ലിങ് റേറ്റ്, അഡ്രിനോ 750 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8 Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം എന്നിവ ഇതിലുണ്ട്.

8GB / 12GB LPDDR5X റാം ഓപ്ഷനുകളും 128GB / 256GB UFS 3.1 സ്റ്റോറേജ് ഓപ്ഷനുകളും ഈ വൺപ്ലസ് ടാബ് വാഗ്ദാനം ചെയ്യുന്നു. ഓക്സിജൻ ഒഎസ് 14ൽ ആണ് പ്രവർത്തനം. LED ഫ്ലാഷോടു കൂടിയ 13MP റിയർ ക്യാമറ, 8എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറ എന്നിവയും ഇതിലുണ്ട്.

യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ആറ് സ്പീക്കറുകൾ, ഹൈ-റെസ് സർട്ടിഫിക്കേഷൻ, ​വൈ​ഫൈ 7 802.11 be (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-C, 5G ഷെയറിങ്, NFC, 67W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 9510mAh ബാറ്ററി എന്നിവയാണ് വൺപ്ലസ് പാഡ് 2ന്റെ പ്രധാന ഫീച്ചറുകൾ.

വൺപ്ലസ് വാച്ച് 2R-ൻ്റെ വില 17,999 രൂപയാണ്. ഫോറസ്റ്റ് ഗ്രീൻ, ഗൺമെറ്റൽ ഗ്രേ എന്നിങ്ങനെ രണ്ട് ഷേഡുകളിലാണ് ഈ വാച്ച് എത്തുന്നത്. വൺപ്ലസ് ​നോർഡ് ബഡ്സ് 3 പ്രോ 3,299 രൂപ വിലയിൽ എത്തുന്നു. സ്റ്റാറി ബ്ലാക്ക്, സോഫ്റ്റ് ജേഡ് കളർ ഓപ്ഷനുകളിൽ ആണ് ബഡ്സ് 3 പ്രോ ലഭ്യമാകുക.

വൺപ്ലസ് പാഡ് 2 നിംബസ് ഗ്രേ കളർ ഓപ്ഷനിലാണ് എത്തുന്നത്. ഇതിന്റെ 8GB + 128GB മോഡലിന് 39,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയും ആണ് വില. OnePlus Stylo 2 പെൻ 5499 രൂപയ്ക്കും വൺപ്ലസ് സ്മാർട്ട് കീബോർഡ് 8499 രൂപയ്ക്കും ലഭ്യമാകും.

വൺപ്ലസ് പാഡ് 2 നിംബസ് ഗ്രേ കളർ ഓപ്ഷനിലാണ് എത്തുന്നത്. ഇതിന്റെ 8GB + 128GB മോഡലിന് 39,999 രൂപയും 12GB + 256GB മോഡലിന് 42,999 രൂപയും ആണ് വില. OnePlus Stylo 2 പെൻ 5499 രൂപയ്ക്കും വൺപ്ലസ് സ്മാർട്ട് കീബോർഡ് 8499 രൂപയ്ക്കും ലഭ്യമാകും. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും.

കൂടാതെ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടുകളും ഇഎംഐ ഓപ്ഷനുകളും പാഡ് 2ന് ലഭ്യമാകും. OnePlus Stylo 2, വൺപ്ലസ് സ്മാർട്ട് കീബോർഡ് 2, OnePlus Folio Case 2 എന്നിവയ്ക്ക് തുടക്കത്തിൽ 50% അധിക ഡിസ്കൗണ്ടും ലഭിക്കും. വൺപ്ലസ് വാച്ച് 2r, വൺപ്ലസ് നോർഡ് ബഡ്സ് 3 പ്രോ എന്നിവയുടെ വിൽപ്പന ജൂലൈ 20 മുതൽ ആരംഭിക്കും. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഇവ വാങ്ങാം.

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തിളങ്ങാന്‍ മോട്ടോറോളയുടെ മോട്ടോ ജി85 5ജി എത്തി. മികച്ച ക്യാമറയും ബാറ്ററിയും ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉള്‍പ്പെടുന്നതാണ് മോട്ടോ ജി85 5ജി. സ്നാപ്ഡ്രാഗണ്‍ 6എസ് ജെനറേഷന്‍ 3 ചിപ്സെറ്റില്‍…

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ്. ജൂലൈ 24ന് കമ്പനി ബിഎംഡബ്ല്യു സിഇ 04 ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നിലവില്‍ ബൈക്കിന്റെ…

സംസ്ഥാനത്ത് സ്വർണവില പവന് 55,000 രൂപയിലെത്തി. ഇന്ന് പവന് 720 രൂപയാണ് വർധിച്ചത്. ഗ്രാമിന് 90 രൂപയാണ് വർധിച്ചത്. 6875 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന…

ഷവോമി (Xiaomi) അതിൻ്റെ അടുത്ത ഫോൾഡബിൾ ഫോണായ മിക്‌സ് ഫോൾഡ് 4ൻ്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂലൈ 19ന് ചൈനയിൽ ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന മിക്‌സ് ഫോൾഡ് 4 ഫോൾഡബിൾ വിപണിയിൽ ശക്തമായ…

വൺപ്ലസ് നോർഡ് 4 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. പഴയ വൺപ്ലസ് നോർഡ് 3യെക്കാൾ വില കുറവാണ് വൺപ്ലസ് നോർഡ് 4ന്. പുതിയ പതിപ്പിൻ്റെ വില 30,000 രൂപയിൽ താഴെയാണ്. ഇത് നോർഡ് 3യുടെ…

ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മൊ​ബൈൽ ഉപയോക്താക്കൾ ടെലിക്കോം ചെലവുകൾ ജൂ​ലൈ മുതൽ വർധിച്ചു. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് മാത്രമാണ് നിരക്കുകളിൽ ഒരു മാറ്റവും ഇല്ലാത്തത്, സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് 22…

ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനിലൂടെ ഇനി ബുക്ക് ചെയ്ത് ഭക്ഷണം മാത്രമല്ല മദ്യവും വീട്ടിലെത്തും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്വിഗ്ഗി, സൊമാറ്റോ, ബിഗ് ബാസ്ക്കറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്ലിക്കേഷനുകൾ വഴി മദ്യം ഡെലിവറിയും ആരംഭിച്ചേക്കുമെന്ന്…

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കൂടി. ഇന്ന് 280 രൂപയാണ് പവന് കൂടിയത്. ഇതോടെ വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 54,280 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു ഗ്രാം…

ഇന്ത്യക്കാർ കൊതിയോടെ കാത്തിരിക്കുന്ന ഓൺ​ലൈൻ ഷോപ്പിങ് ഉത്സവമായ ആമസോൺ ​പ്രൈം ഡേ ( Amazon Prime Day ) സെയിൽ അ‌രങ്ങേറാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ ഓഫർ സെയിലിൽ സ്മാർട്ട്ഫോണുകൾക്കായി…