Category

INDIA

Category

ന്യൂഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനും (പിഎന്‍ബി) മറ്റ് നാല് ബാങ്കുകള്‍ക്കും വിവിധ നിർദേശങ്ങള്‍ പാലിക്കാത്തതിന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പിഴ ചുമത്തി. പിഎന്‍ബിക്ക് 1.31 കോടി രൂപയാണ് പിഴ ചുമത്തിയത്. ഗുജറാത്ത് രാജ്യ കര്‍മ്മചാരി സഹകരണ ബാങ്ക്, രോഹിക സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മധുബനി ബിഹാര്‍, നാഷണല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മുംബൈ മഹാരാഷ്‌ട്ര, ബാങ്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പശ്ചിമ ബംഗാള്‍ എന്നിവയാണ് ആര്‍ബിഐ പിഴ ചുമത്തിയ മറ്റു നാല് ബാങ്കുകള്‍. വായ്പ, കെവൈസി ചട്ട ലംഘനം മുന്‍നിര്‍ത്തിയാണ് പിഴ.

പിഎന്‍ബിയുടെ വിശദീകരണം ആര്‍ബിഐ തള്ളി. 2022 മാര്‍ച്ച് 31ന് ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതിയില്‍ ആര്‍ബിഐയുടെ മേല്‍നോട്ട മൂല്യനിര്‍ണ‌യ സമിതി പരിശോധന നടത്തിയിരുന്നു. ആര്‍ബിഐ നിർദേശങ്ങള്‍ പാലിക്കാത്തതിന് പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ബാങ്കിന് നോട്ടീസ് നല്‍കി. നിർദേശങ്ങള്‍ പാലിക്കുന്നത് പരാജയപ്പെട്ടതില്‍ എന്തുകൊണ്ട് പിഴ ചുമത്തരുത് എന്നതിന് കാരണം കാണിക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. നോട്ടീസിനുള്ള പിഎന്‍ബിയുടെ മറുപടിയും നേരിട്ട് ഹാജരായി നല്‍കിയ വാക്കാലുള്ള വിശദീകരണങ്ങളും പരിഗണിച്ച ശേഷം ബാങ്കിനെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തുകയായിരുന്നു.

രണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍ക്ക് സബ്സിഡികള്‍/ റീഫണ്ടുകള്‍/ റീഇംബേഴ്സ്മെന്‍റുകള്‍ എന്നിവ വഴി സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുകയെ അടിസ്ഥാനമാക്കി പ്രവര്‍ത്തന മൂലധന ലോണുകള്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയിരുന്നു. ഇത് ആര്‍ബിഐ നിർദേശങ്ങളുടെ ലംഘനമാണെന്നാണ് കണ്ടെത്തല്‍. ചില അക്കൗണ്ടുകളില്‍ ബിസിനസ് സംബന്ധമായി സമര്‍പ്പിച്ച ഉപയോക്താക്കളുടെ വിലാസങ്ങളും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട രേഖകളും സംരക്ഷിക്കുന്നതിലും പിഎന്‍ബി വീഴ്ച വരുത്തിയിരുന്നു.

വിവിധ ആവശ്യങ്ങൾക്കായി ഇന്ന് വാട്സ്ആപ്പ് ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതിനാൽ, നമ്മുടെ ദൈനംദിന ജീവിതത്തിൽ വാട്സ്ആപ്പിൽ വളരെ വലിയ പങ്കുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അറിവുകളും അറിയിപ്പുകളും നമുക്ക് വാട്സ്ആപ്പ് മുഖാന്തരമാണ് പലപ്പോഴും ലഭിക്കാറുള്ളത്.…

രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതിയുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ഒക്ടോബർ-ഡിസംബർ മാസങ്ങളിലേക്കുള്ള പലിശ നിരക്കുകളാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 20 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ, അഞ്ച് വർഷത്തെ റിക്കറിംഗ്…

രാജ്യത്ത് ഓൺലൈൻ ഗെയിമിംഗ്, കാസിനോ, കുതിരപ്പന്തയം എന്നിവയ്ക്ക് ഭേദഗതി ചെയ്ത ജിഎസ്ടി നിയമ വ്യവസ്ഥകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച വിവരങ്ങൾ ധനമന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഓൺലൈൻ ഗെയിമുകൾക്കായി ഭേദഗതി വരുത്തിയ വ്യവസ്ഥകൾ…

പുതിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോകുന്ന കൂട്ടുകാർ പരസ്പരം ചിത്രങ്ങൾ പകർത്തും, സ്വാഭാവികമാണ്. അതുപോലെയാണിപ്പോൾ ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറും പ്രജ്ഞാൻ റോവറും. പ്രജ്ഞാന്‍റെ ചിത്രങ്ങളും വീഡിയോകളും വിക്രം നേരത്തെ തന്നെ…

ഗുജറാത്തില്‍ രാജ്യത്തെ ആദ്യത്തെ തദ്ദേശീയ 700 മെഗാവാട്ട് ആണവനിലയം പ്രവര്‍ത്തനമാരംഭിച്ചതോടെ ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ചു.കക്രപാര്‍ ആണവനിലയത്തിന്റെ യൂണിറ്റ്3 പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കക്രപാര്‍ ആണവനിലയം പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചെന്നും ഇന്ത്യ…

ഓരോ ഇന്ത്യക്കാരും തുല്യരാണെന്നും ഓരോരുത്തർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും കർത്തവ്യങ്ങളുമാണ് ഉള്ളതെന്നും രാഷ്ട്രപതി ദ്രൗപതി മുർമു. 77-മത് സ്വതന്ത്ര ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. രാജ്യത്തെ വിദ്യാർത്ഥികൾ എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ…

രാജ്യത്ത് കഴിഞ്ഞ 15 മാസത്തിനിടെ വിലക്കയറ്റം ഏറ്റവും ഉയർന്ന നിരക്കിൽ. ജൂലൈയിൽ വിലക്കയറ്റം 7.44 ശതമാനത്തിലെത്തി. പൊതു ജനങ്ങളുടെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഭക്ഷ്യവസ്തുക്കളുടേയും പച്ചക്കറികളുടേയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റത്തിന്‍റെ തോത് ഉയരാന്‍…

പാൻകാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തതിനെ തുടർന്നുള്ള സംശയങ്ങൾക്ക് വ്യക്തത ആദായ നികുതി വകുപ്പ്. ആധാറും പണവും ബന്ധിപ്പിച്ചില്ലെങ്കിൽ, പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, പ്രവർത്തനരഹിതമായതിന്…