Category

INTERNATIONAL

Category

ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകള്‍ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം. 2023 ഫെബ്രുവരിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത്. 45 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ.

എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദം യുകെയിൽ അതിവേഗം പടരുകയാണ്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏഴിലൊന്ന് കൊവിഡ് കേസുകളും എറിസ് മൂലമാണെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി പറയുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. അപകടസാധ്യത മറ്റ് വകഭേദങ്ങളേക്കാൾ ഉയർന്നതല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

തീവ്രവ്യാപനശേഷിയുള്ള ഈ വകഭേദം മുമ്പത്തെ വകഭേദങ്ങളെപ്പോലെ തന്നെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെ പ്രകടമാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നു. EG.5.1 വകഭേദത്തെയും അതിന്റെ ഉപവകഭേമായ 5G.5.1 വകഭേദത്തെയും ലോകാരോഗ്യസംഘടന നിരീക്ഷിച്ചുവരികയാണ്.

ജോലി വിവരണം ODEPC യുഎഇയിലേക്ക് സെക്യൂരിറ്റി ഗാർഡുകളുടെ റിക്രൂട്ട്‌മെന്റ് നടത്തുന്നു. തസ്തികയുടെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു. ശാരീരിക ഗുണങ്ങൾ: ശക്തിയും ഫിറ്റ്നസും പ്രായം: 25-40 വയസ്സിനിടയിൽ ഉയരം (കുറഞ്ഞത് 5 ‘5″ )…

ജോലി വിവരണം സൗദി അറേബ്യയിലെ പ്രശസ്തമായ ഒരു സ്വകാര്യ ഹെൽത്ത്‌കെയർ ഗ്രൂപ്പ് അവരുടെ ആശുപത്രികളിലെ റിക്രൂട്ട്‌മെന്റിനായി 1 വർഷത്തെ പരിചയമുള്ള സ്ത്രീ ബിഎസ്‌സി നഴ്‌സുമാരെ ഇടവേളയില്ലാതെ അഭിമുഖം നടത്തുന്നു. നിങ്ങൾ ഒരു ഫെഡറൽ…

ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്,…

പ്രഥമദൃഷ്ടിയിൽ ഒട്ടും തന്നെ പരസ്പര ബന്ധമില്ലാത്ത രണ്ട് കാര്യങ്ങളാണ് ഹൈവേകളുടെ വികസനവും ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ തൊഴിലവസരങ്ങളും. എന്നാൽ വരും കാലത്ത് രാജ്യത്തെമ്പാടും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ പോകുന്ന മേഖലകളായി ഇവ രണ്ടും മാറും.…

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ ചുമത്തും. ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്കും…

മസ്‌കത്ത്: നബി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ 9 ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ അന്ന് അവധിയായിരിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ദുബായ്: ഭിന്നശേഷി സമൂഹത്തിന്‍റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രചോദനാത്മക പ്രാസംഗികനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന് യു.എ.ഇ ഗോൾഡൻ വിസ. ദുബായിലെ പ്രമുഖ സർക്കാർ സേവന ദാതാവായ ഇ.സി.എച്ച് ഡിജിറ്റൽ ഹെഡ്ക്വാർട്ടേഴ്സിലെ സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. അതേസമയം, വെള്ളിയുടെ വില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില…